Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന് ശവക്കല്ലറ പണിയുന്നത് കണ്ണൂരില്‍നിന്നുള്ള നേതാക്കളോ?

ആലപ്പുഴ: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയുന്നത് കണക്കിലെടുക്കുകയാണെങ്കില്‍ സി പി എമ്മിന്റെ അസ്ഥിവാരം ഇളക്കുന്നത് ബി ജെ പിയോ കോണ്‍ഗ്രസോ ഒന്നുമല്ല. സി പി എം തന്നെയാണ്. ഒന്നുകൂടി കൃത്യമായി പറഞ്ഞാല്‍ സി പി എമ്മിലെ കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍. പിണറായി വിജയന്‍ അടക്കമുള്ള സി പി എമ്മിന്റെ മുതിര്‍ന്ന നേതാക്കളെ പേരെടുത്ത് പറഞ്ഞാണ് വെള്ളാപ്പള്ളി നടേശന്‍ ഈ ആരോപണം ഉന്നയിച്ചത്.

vellappally-natesan

വര്‍ഗസമരം നടത്തേണ്ട സി പി എം നേതാക്കള്‍ വര്‍ഗീയസമരം നടത്തുകയാണ് എന്നും വെള്ളാപ്പള്ളിക്ക് ആക്ഷേപമുണ്ട്. മനുഷ്യനന്മക്കായി ഒന്നും ചെയ്യാന്‍ സി പി എമ്മിന് കഴിയുന്നില്ല. പിണറായി വിജയന് വിരട്ടി കാര്യങ്ങള്‍ നേടുന്ന ശൈലിയാണ് ഉള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈഴവരുടെ വോട്ടിനു വിലയുണ്ടോ ഇല്ലയോ എന്ന കാര്യം അടുത്ത തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആളുകള്‍ക്ക് മനസിലാകും.

pinarayi-vijayan

സി പി എം തമ്പുരാനും എസ് എന്‍ ഡി പി അവരുടെ അടിമയും അല്ല. കാര്യം നേടാന്‍ എ കെ ജി സെന്ററിലും താന്‍ പോയിട്ടുണ്ട്. എന്ന് കരുതി വിരട്ടി ഇരുത്താം എന്ന് കരുതരുത്. ശ്രീനാരായണ ഗുരുവില്ല തന്നെയാണ് സി പി എം ലക്ഷ്യം വെക്കുന്നത്. പടനായകനെ തകര്‍ത്ത് പടയെ നശിപ്പിക്കുക എന്ന തന്ത്രമാണ് അവര്‍ പരീക്ഷിക്കുന്നത്. ശ്രീനാരായണ ഗുരുവിനെ വെറുതെ വിടൂ. സി പി എം വേണമെങ്കില്‍ തന്നെ കുരിശിലേറ്റട്ടെ - വെള്ളാപ്പള്ളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+