എസ്എന്‍ഡിപിയുടെ രാഷ്ട്രീയപാര്‍ട്ടി ഡിസംബറിലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ഡിസംബറില്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിയ്ക്കുമെന്ന് യോഗം സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളി. രാഷ്ട്രീയപാര്‍ട്ടി രൂപീകരിയ്ക്കുന്ന എസ്എന്‍ഡിപി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുമെന്നും തുഷാര്‍.
ആലപ്പുഴയില്‍ രാഷ്ട്രീയ നിരീക്ഷകരേയും സാംസ്‌ക്കാരിക പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി നടത്തുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാകും രാഷ്ട്രീയപാര്‍ട്ടി രൂപീകരിയ്ക്കുകയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം.

എന്‍എസ്എസ് ഒപ്പമില്ലെന്ന് കരുതേണ്ടെന്നും വിവിധ രാഷ്ട്രീയ സാമുദായിക സംഘടനകളുടെ പിന്തുണയോടെയാകും പാര്‍ട്ടി രൂപീകരണമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. പാര്‍ട്ടി രൂപീകരിച്ചില്ലെങ്കിലും എസ്എന്‍ഡിപി ഇല്ലാതാകില്ലെന്നും ചര്‍ച്ചയ്ക്ക് മുമ്പ് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications