എസ്എന്‍ഡിപി രാഷ്ട്രീയപാര്‍ട്ടി രൂപീകരിയ്ക്കും, പക്ഷേ ഉടനില്ല
ചേര്‍ത്തല: എസ്എന്‍ഡിപി പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിയ്ക്കണമെന്ന് നേതൃയോഗത്തിലെ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വെള്ളാപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് പാര്‍ട്ടി രൂപീകരിയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നത്. രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിലാണ് ഭൂരിപക്ഷം അംഗങ്ങളും പാര്‍ട്ടിയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്. നാല് അഗംങ്ങള്‍ മാത്രമാണ് എതിര്‍ത്തത്.
നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയപാര്‍ട്ടി രൂപീകരിയ്ക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ ഭൂരിപക്ഷ സമുദായാംഗങ്ങളെ യോജിപ്പിച്ച് പാര്‍ട്ടി രൂപീകരിയ്ക്കാനാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്.

ഭൂരിപക്ഷ സമുദായാംഗങ്ങളെ ഒറ്റക്കുടക്കീഴില്‍ യോജിപ്പിയ്ക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയ അപചയങ്ങള്‍ക്കെതിരെ കേരള സംരക്ഷണ യാത്ര നടത്താനും തീരുമാനമായി. നവംബര്‍ 15 മുതല്‍ 30വരെയാണ് യാത്ര.എസ്എന്‍ഡിപി എങ്ങനെ പ്രവര്‍ത്തിയ്ക്കണം എന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ലെന്നും സിപിഎം നേതാക്കള്‍ മാടമ്പിമാരെപോലെയാണ് പെരുമാറുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.












Click it and Unblock the Notifications