ബിജെപിയ്ക്ക് വോട്ടില്ല... ആര്‍ക്കും വോട്ടില്ല!!! വെള്ളാപ്പള്ളിയുടെ പുതിയ നയം
ആലപ്പുഴ: ഒടുവില്‍ എസ്എന്‍ഡിപിയ്ക്ക് വീണ്ടും മനം മാറ്റം. തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു. എസ്എന്‍ഡിപിയുടെ വേദികളില്‍ ഇനി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്ഥാനമുണ്ടാകില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഇനി വരുന്ന തിരഞ്ഞെടുപ്പിലും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നാണ് ഇപ്പോള്‍ വെള്ളാപ്പള്ളി പറയുന്നത്. അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിയ്ക്കാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കഴിഞ്ഞ ദിവസം വിഎസ് അച്യുതാനന്ദന്‍ ഉന്നയിച്ച വിമര്‍ശനങ്ങളാണ് ഇപ്പോള്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ തുറന്നടിയ്ക്കലിന് കാരണം. വിഎസ് അച്യുതാനന്ദനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.
വിഎസ് ചരിത്രം പഠിയ്ക്കാതെയാണ് സംസാരിയ്ക്കുന്നത്. വിഎസ് ഒരു തവണയെങ്കിലും തീര്‍ത്ഥാടകനായി ശിവഗിരി സന്ദര്‍ശിയ്ക്കണം. ആര്‍ക്കും വേണ്ടാത്ത നേതാവായി ഇപ്പോള്‍ വിഎസ്. പിണറായിയ്ക്ക് മുന്നില്‍ നല്ലപിള്ള ചമയാനുള്ള ശ്രമമാണ് വിഎസ് നടത്തുന്നത്- വെള്ളാപ്പള്ളിയുടെ ആരോപണങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നു.


Click it and Unblock the Notifications