കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ല: നിലപാട് വ്യക്തമാക്കി എസ്എൻഡിപി, പ്രസ്താവന അടിസ്ഥാന രഹിതം

Google Oneindia Malayalam News

കോന്നി: കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളിൽ നിലപാട് വ്യക്തമാക്കി എസ്എൻഡിപി. എസ് എൻഡിപി യോഗം തിരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ലെന്നാണ് ജനറൽ സെക്രട്ടറി വ്യക്തമാക്കിയത്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ അരൂരിൽ സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് നേരത്തെ എൻഡിഎസ സഖ്യകക്ഷിയായ ബിഡിജെഎസ് നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്എൻഡിപി യോഗവും നിലപാട് വ്യക്തമാക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ ചില പാർട്ടികളെ പിന്തുണക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വെള്ളാപ്പള്ളി നടേശൻ തന്നെ നിലപാട് വ്യക്തമാക്കി രംഗത്തെത്തുന്നത്.

 കശ്മീരിനെ മുഖ്യധാരയിലെത്തിച്ചത് 56 ഇഞ്ച് നെഞ്ചളവുള്ള വ്യക്തി: മോദിയെ പുകഴ്ത്തി അമിത് ഷാ കശ്മീരിനെ മുഖ്യധാരയിലെത്തിച്ചത് 56 ഇഞ്ച് നെഞ്ചളവുള്ള വ്യക്തി: മോദിയെ പുകഴ്ത്തി അമിത് ഷാ

യുഡിഎഫിനെയോ എൽഡിഎഫിനെയോ പിന്തുണച്ച് എസ്എൻഡിപി പ്രസ്താവന നടത്തിയിട്ടില്ല. എസ്എൻഡിപി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന പ്രസ്താവനയും വെള്ളാപ്പള്ളി തള്ളിക്കളഞ്ഞു. പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും എല്ലാ മുന്നണികളോടും ഒരേ നിലപാടാണ് എസ്എൻഡിപി യോഗം സ്വീകരിക്കുക. ആരെയും എതിർക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

vellappallynateshan

മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക് സർക്കാർ ജോലിയിൽ സംവരണം നൽകുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ആഗ്രഹം മാത്രമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. അതേസമയം പാലായിൽ ചില ശക്തമായ നിലപാടുകൾ സ്വീകരിക്കേണ്ടിവന്നിട്ടുണ്ടെന്നും ഉപതിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും പരാജയപ്പെട്ടാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. പൊതുനയം എന്ന നിലയിൽ ഒരു പാർട്ടിയെയും പിന്തുണക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
SNDP will not support anyone in by-election Vellapally Natesan clears stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X