മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി... ബിജെപിക്ക് വീണ്ടും തിരിച്ചടി!!
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്എന്‍ഡിപി. യോഗം വിളിച്ചത് പിണറായി വിജയനല്ല, മുഖ്യമന്ത്രിയാണെന്നും എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതേസമയം ബിജെപിയുടെ ശബരിമല സമരത്തില്‍ സജീവമായി ഉണ്ടായിരുന്ന തുഷാര്‍ വെള്ളാപ്പള്ളി സര്‍ക്കാരിനെ എതിര്‍ക്കുമ്പോഴാണ് ഇത്തരമൊരു പ്രഖ്യാപനം വെള്ളാപ്പള്ളിയില്‍ നിന്ന് ഉണ്ടായത്. ബിജെപിക്ക് കനത്ത തിരിച്ചടി കൂടിയാണ് ഇത്.

എസ്എന്‍ഡിപിയുടെ നിലപാട് യോഗത്തില്‍ അറിയിക്കാമെന്നും മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം എന്‍എസ്എസ് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ യോഗത്തിലേക്ക് യോഗക്ഷേമ സഭാ നേതാക്കളെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധിക്ക് ശേഷം സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. എന്‍എസ്എസ് യുവതീപ്രവേശന വിഷയത്തില്‍ ആചാരങ്ങള്‍ പാലിക്കണമെന്ന കര്‍ശന നിലപാട് സ്വീകരിക്കുകയും കോടതിയില്‍ പോവുകയും ചെയ്തിരുന്നു. അതേസമയം വെള്ളാപ്പള്ളിയുടെ നിലപാട് സര്‍ക്കാരിന് ഗുണകരമാണ്.












Click it and Unblock the Notifications