ഈഴവവോട്ടില്‍ സിപിഎം കണ്ണ് വയ്ക്കേണ്ടെന്ന്

കൊളെജിനെതിരെ സിപിഎം സമരം തുടര്‍ന്നാല്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയ്‌ക്കെതിരായ നിലപാടുകള്‍ മാത്രമേ എസ്എന്‍ഡിപി യോഗം സ്വീകരിയ്ക്കൂ. കൊളെജിനെതിരെ സിപിഎം നടത്തുന്ന സമരങ്ങളെ അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന്റെ തീരുമാനം. വെള്ളാപ്പള്ളിയുടെ പേരില്‍ കട്ടച്ചിറയില്‍ നിര്‍മിയ്ക്കുന്ന എഞ്ചിനീയറിംഗ് കൊളെജ് അനധികൃതമായി നിലം നികത്തിയെന്നാരോപിച്ചാണ് സിപിഎം സമരവുമായി രംഗത്തെത്തിയത്.
കൊളെജിനെതിരെ സിപിഎം നടത്തുന്ന സമരങ്ങള്‍ നിര്‍ത്തണമെന്നാണ് എന്‍എന്‍ഡിപി ആവശ്യപ്പെടുന്നത്. കാര്യങ്ങള്‍ ഈ നിലയില്‍ തുടര്‍ന്നാല്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഈഴവ വോട്ടുകള്‍ സിപിഎമ്മിന് ലഭിയ്ക്കില്ലെന്നാണ് എസ്എന്‍ഡിപി നിലപാട്. പാര്‍ട്ടിയാകാട്ടെ ഇതിന് മുന്‍പും എസ്എന്‍ഡിപിയ്‌ക്കെതിരെ പാലക്കാട് ചേര്‍ന്ന പ്ളീനത്തില്‍ പരാമര്‍ശം ഉന്നയിക്കുകയും ചെയ്തു.












Click it and Unblock the Notifications