കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈഴവവോട്ടില്‍ സിപിഎം കണ്ണ് വയ്ക്കേണ്ടെന്ന്

  • By Meera Balan
Google Oneindia Malayalam News

Vellapally Natesan
മാവേലിക്കര: എന്‍എന്‍ഡിപി-സിപിഎം തര്‍ക്കം പുതിയ തലത്തിലേയ്ക്ക്. മാവേലിക്കരയില്‍ എന്‍എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരില്‍ എഞ്ചിനീയറിംഗ് കൊളെജ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പുതിയ തലത്തിലേയ്ക്ക് എത്തിയത്. സിപിഎം നേതാവ് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്കുമെതിരെ നടത്തിയ പരാമര്‍ശമാണ് എന്‍എന്‍ഡിപി യോഗത്തെ ചൊടിപ്പിച്ചത്.

കൊളെജിനെതിരെ സിപിഎം സമരം തുടര്‍ന്നാല്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയ്‌ക്കെതിരായ നിലപാടുകള്‍ മാത്രമേ എസ്എന്‍ഡിപി യോഗം സ്വീകരിയ്ക്കൂ. കൊളെജിനെതിരെ സിപിഎം നടത്തുന്ന സമരങ്ങളെ അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന്റെ തീരുമാനം. വെള്ളാപ്പള്ളിയുടെ പേരില്‍ കട്ടച്ചിറയില്‍ നിര്‍മിയ്ക്കുന്ന എഞ്ചിനീയറിംഗ് കൊളെജ് അനധികൃതമായി നിലം നികത്തിയെന്നാരോപിച്ചാണ് സിപിഎം സമരവുമായി രംഗത്തെത്തിയത്.

കൊളെജിനെതിരെ സിപിഎം നടത്തുന്ന സമരങ്ങള്‍ നിര്‍ത്തണമെന്നാണ് എന്‍എന്‍ഡിപി ആവശ്യപ്പെടുന്നത്. കാര്യങ്ങള്‍ ഈ നിലയില്‍ തുടര്‍ന്നാല്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഈഴവ വോട്ടുകള്‍ സിപിഎമ്മിന് ലഭിയ്ക്കില്ലെന്നാണ് എസ്എന്‍ഡിപി നിലപാട്. പാര്‍ട്ടിയാകാട്ടെ ഇതിന് മുന്‍പും എസ്എന്‍ഡിപിയ്‌ക്കെതിരെ പാലക്കാട് ചേര്‍ന്ന പ്ളീനത്തില്‍ പരാമര്‍ശം ഉന്നയിക്കുകയും ചെയ്തു.

English summary
SNDP Yogam criticized CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X