കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ഗുരുനിന്ദ; സിപിഎമ്മിന്‍റെ കരിദിനത്തിനെതിരെ വെള്ളാപ്പള്ളി നടേശന്‍, കടുത്ത പ്രതിഷേധം

Google Oneindia Malayalam News

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥന വ്യാപകമായി സിപിഎം ഇന്ന് നടത്തുന്ന കരിദിനത്തിനെതിരെ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടരി വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണഗുരു ജയന്തി ദിനമായ ഇന്ന് സി പി എം കരിദിനമാചരിക്കുന്നതില്‍ ശക്തമായ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

'ശ്രീനാരായണഗുരുദേവ ജയന്തി ദിനമായ ഇന്ന് സി പി എം കരിദിനമാചരിക്കുന്നതിൽ ശക്തമായ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തുന്നു. ജനലക്ഷങ്ങൾ പ്രത്യക്ഷദൈവമായി ആരാധിക്കുന്ന ശ്രീനാരായണഗുരുദേവനോടുള്ള അനാദരവായി മാത്രമെ ഇതിനെ കാണാൻ സാധിക്കു. രണ്ട് ചെറുപ്പക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ഞങ്ങൾക്കും ദു:ഖമുണ്ട്.'- വെള്ളാപ്പള്ളി നടേശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

vellappally-natesan

Recommended Video

cmsvideo
പ്രതീക്ഷ അര്‍പ്പിക്കാം ഇന്ത്യയുടെ കൊവാക്‌സിനില്‍ | Oneindia Malayalam

മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് അങ്ങേയറ്റത്തെ സഹതാപവുമുണ്ട്. ആ സംഭവത്തിൽ പാർട്ടിയുടെ പ്രതിഷേധം മനസിലാക്കാം. പക്ഷേ ഞായറാഴ്ച നടന്നൊരു സംഭവത്തിന്റെ പേരിൽ മൂന്നുദിവസം കഴിഞ്ഞ് ശ്രീനാരായണഗുരുദേവ ജയന്തിനാളിൽത്തന്നെ പ്രതിഷേധിക്കാൻ തീരുമാനിച്ചതും, അതും കരിദിനമായി ആചരിക്കാൻ തീരുമാനിച്ചതും ഗുരുനിന്ദയാണെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തുന്നു.

വെഞ്ഞാറമൂട്ടില്‍ കോണ്‍ഗ്രസ് സംഘത്തിന്‍റെ വെട്ടേറ്റ് രണ്ട് സി പി എം-ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സിപിഎം ഇന്ന് കരിദിനം ആചരിക്കുന്നത്. പാർടി ബ്രാഞ്ച് തലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് വൈകിട്ട് 4 മണി മുതൽ 6 മണി വരെ സംസ്ഥാനമൊട്ടാകെ ധർണകൾ സംഘടിപ്പിക്കുന്നുമുണ്ട്.

ഈ കൊലപാതകം നടത്തിയവര്‍ക്കെതിരെ ശക്തമായ ബഹുജനരോക്ഷം ഉയര്‍ന്നുവരണം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ബ്രാഞ്ച് അടിസ്ഥാനത്തിലായിരിക്കും പ്രതിഷേധ ധർണ. കോടിയേരി ബാലകൃഷ്ണൻ എറണാകുളത്തും എം വി ഗോവിന്ദൻ കണ്ണൂരിലും എളമരം കരീം എംപി കോഴിക്കോടും എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ തൃശൂരിലും ധർണയുടെ ഭാഗമാകുമെന്നും പത്രക്കുറിപ്പിലൂടെ സി പി എം അറിയിച്ചു.

വെഞ്ഞാറമൂട് കൊലപാതകത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ വെട്ടിലേക്ക് ; പഞ്ചായത്തംഗത്തെ തിരഞ്ഞ് പൊലീസ്വെഞ്ഞാറമൂട് കൊലപാതകത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ വെട്ടിലേക്ക് ; പഞ്ചായത്തംഗത്തെ തിരഞ്ഞ് പൊലീസ്

 സഖാക്കളേ ... തീവെട്ടിക്കൊള്ളകൾ പൊടിയിട്ട് മറയ്ക്കാൻ നിങ്ങൾ ഇനിയും ആളുകളെ കൊല്ലരുത് : അടൂര്‍ പ്രകാശ് സഖാക്കളേ ... തീവെട്ടിക്കൊള്ളകൾ പൊടിയിട്ട് മറയ്ക്കാൻ നിങ്ങൾ ഇനിയും ആളുകളെ കൊല്ലരുത് : അടൂര്‍ പ്രകാശ്

' വാമനപുരം വഴി പോകുമ്പോ ചതിയന്റെ നാട്ടിൽ കൂടിയാണെന്ന് തോന്നിയിട്ടുണ്ടോ ' ; ഐസക്കിനെതിരെ കുമ്മനം

English summary
sndp yogam general secretary vellappally natesan against cpm on black day protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X