Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാമതും എല്‍ഡിഎഫ് തന്നെ കേരളം ഭരിക്കും, കാരണമിത്; പ്രവചനവുമായി വെള്ളാപ്പള്ളി

തിരുവനന്തപുരം: കേരളത്തില്‍ മൂന്നാം തവണയും എല്‍ ഡി എഫ് തന്നെ അധികാരത്തില്‍ എത്തും എന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍ ഡി എഫിന് തുടര്‍ഭരണം സമ്മാനിക്കുക യു ഡി എഫ് ആയിരിക്കും എന്നും അദ്ദേഹം പരിഹസിച്ചു. യു ഡി എഫില്‍ ഇപ്പോള്‍ തന്നെ മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലി തര്‍ക്കം തുടങ്ങി എന്നും വെള്ളാപ്പള്ളി പറഞ്ഞു.

'2026 നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം തന്നെ സംസ്ഥാനത്ത് ജയിക്കും. അവര്‍ തന്നെ ഭരിക്കും. അത് യു ഡി എഫിന്റെ ദോഷം കൊണ്ടാണ്. യു ഡി എഫില്‍ അഞ്ച് പേര്‍ മുഖ്യമന്ത്രിയാകാന്‍ നില്‍ക്കുകയാണ്. കെ പി സി സി പ്രസിഡന്റിനെ എപ്പോഴും ചീത്ത പറയുകയാണ് വി ഡി സതീശന്‍, ഇടയ്ക്ക് എന്നെയും പറയും. അവന്‍ തണ്ടനാണ്,' വെള്ളാപ്പള്ളി പറഞ്ഞു.

Vellappally Natesan

ശശി തരൂര്‍ രാഷ്ട്രീയ അടവ് നയങ്ങള്‍ പലതും കാണിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. തരൂര്‍ ഇടയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുഖിപ്പിക്കും, ഇടയ്ക്ക് കോണ്‍ഗ്രസിനെയും സുഖിപ്പിക്കും. ഒരു പാര്‍ട്ടിക്ക് അകത്തു നില്‍ക്കുമ്പോള്‍ അച്ചടക്കത്തോടെ നില്‍ക്കണം എന്നും എന്നാല്‍ തരൂര്‍ അങ്ങനെ നില്‍ക്കുന്നില്ല അദ്ദേഹം കുറ്റപ്പെടുത്തി. ആശമാരുടെ അവസ്ഥ കണ്ടിട്ട് കഷ്ടം തോന്നുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷ സര്‍ക്കാരാണ് പെന്‍ഷന്‍ കൂട്ടി നല്‍കിയത്. കാശില്ലാത്തതു കൊണ്ടാകാം ഓണറേറിയം കൂട്ടി നല്‍കാത്തത് എന്നും കേന്ദ്രത്തില്‍ നിന്ന് പണം കിട്ടിയാല്‍ കൊടുക്കുമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബി ജെ പിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ മാന്യനായ വ്യക്തി എന്നാണ് വെള്ളാപ്പള്ളി നടേശന്‍ വിശേഷിപ്പിച്ചത്. സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ കാര്യമാണ്.

രാജീവ് ചന്ദ്രശേഖര്‍ അല്ലാതെ വേറെ ആരു വന്നാലും സംസ്ഥാന ബിജെപിയില്‍ കൂട്ട കലഹമുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിസി ജോര്‍ജിന്റെ ലൗ ജിഹാദ് പരാമര്‍ശം ബിജെപിയെ സുഖിപ്പിക്കാന്‍ വേണ്ടിയാണ്. ഭക്ഷണം കഴിക്കാനും നുണ പറയാനും വേണ്ടി മാത്രമാണ് പിസി ജോര്‍ജ് വാ തുറക്കുന്നത്. ഇവരെല്ലാം അടിഞ്ഞ് കൂടുന്നത് ബിജെപിയിലാണ് എന്നും ആര്‍ക്കും വേണ്ടാത്തവര്‍ അടിഞ്ഞുകൂടുന്ന സ്ഥലമായി ബിജെപി മാറി എന്നും അദ്ദേഹം പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+