'ചങ്ങനാശേരിയിലെ കസേരയിൽ ഇരുന്നു പോപ്പ് കുലുങ്ങിയാൽ കേരളം കുലുങ്ങില്ല', മറുപടി
തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന് പിന്തുണയുമായി എസ്എൻഡിപി യൂത്ത് മൂവ്മെന്റ്. ഷംസീറിന്റെ പ്രസംഗത്തിലല്ല ഗണപതി അവഹേളനമെന്നും സംഘപരിവാറാണ് അതിന് പിന്നിലെന്നും എസ്എൻഡിപി യൂത്ത് മൂവ്മെന്റ് ഫേസ്ബുക്കിൽ കുറിച്ചു. മാത്രമല്ല ഷംസീറിനെതിരെ രംഗത്ത് വന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരേയും കുറിപ്പിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ' ഗണപതിയെ കേരള സ്പീക്കർ എഎൻ ഷംസീർ അപമാനിച്ചത്രെ...!! ഉണരണ്ടേ ഹിന്ദൂ ? ഉണരൂ ഹിന്ദു ഉണരൂ.. ഉണരാൻ വേണ്ടിയാണ് ഷംസീറിന്റെ പ്രസംഗം മൂന്നാവർത്തി കേട്ടത്. തലകുത്തി ചിന്തിച്ചിട്ടും അതിലെ ഗണപതി അവഹേളനം മാത്രം പിടികിട്ടിയില്ല. അതിൽ അവഹേളനം ആർക്കെങ്കിലുമുണ്ടെങ്കിൽ ആദ്യത്തെ വിമാനം പുഷ്പക വിമാനമെന്ന് പറഞ്ഞവർക്കാണ്. ആദ്യത്തെ IVF ശിശുക്കൾ കൗരവർ ആണെന്ന് പറഞ്ഞവർക്കാണ്. ആദ്യത്തെ പ്ലാസ്റ്റിക് സർജറി ഗണപതി ഭഗവാനിലാണ് ചെയ്തത് എന്ന് പറഞ്ഞവർക്കാണ്.

ആരാണ് ഇതൊക്കെ പറഞ്ഞു ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചത് ? സംശയമെന്ത് ? ഹിന്ദുവിന്റെ അട്ടിപ്പേറവകാശം സ്വയം ഏറ്റെടുത്ത സംഘപരിവാർ ആണ് ഇതിന് പിന്നിലെ പ്രചാരകർ. ഇനി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഷംസീർ എന്താണ് പറഞ്ഞത് ? സംഘപരിവാറിന്റെ ഇത്തരം വാദങ്ങളല്ല സ്‌കൂൾ സിലബസുകളിൽ ഉൾപ്പെടുത്തി പഠിപ്പിക്കേണ്ടത് സയൻസ് ആണെന്നാണ്. അതാണല്ലോ ശരിയും ? അതിനെന്തിനാണ് ഈ പുകിലുകൾ ? കുട്ടികൾ സയൻസ് അല്ലെ പഠിക്കേണ്ടത് ?
സ്പീക്കറെ കുരിശിൽ കയറ്റാൻ ഉടൻ തന്നെ സംഘ്പരിവാറുകാർ ചാടിയിറങ്ങി.
മുസ്‌ലിം മതവിശ്വാസികളുടേതായ കാര്യം മദ്രസകളിൽ പഠിപ്പിക്കുന്നുണ്ടല്ലോ അതിനെയെന്താണ് എതിർക്കാത്തത് എന്നായി ചോദ്യം. മദ്രസകളിലോ ഗീതാ ക്ളാസിലോ എന്ത് പഠിപ്പിക്കുന്നു എന്നതല്ല പരിവാറുകാരാ പ്രശ്നം. ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നടത്തുന്ന പൊതുവിദ്യാഭ്യാസത്തിൽ ഇത്തരത്തിലുള്ള മിത്തുകൾ അല്ല പഠിപ്പിക്കേണ്ടത് എന്നാണ് പറഞ്ഞത്.
അത് ഹിന്ദു മിത്തുകൾ ആയാലും ക്രിസ്ത്യൻ മിത്തുകൾ ആയാലും മുസ്‌ലിം മിത്തുകൾ ആയാലും അങ്ങനെ തന്നെ. അതിന്റെ ഇടയ്ക്ക് മിഷ്ടർ ചങ്ങനാശേരി പോപ്പ് രംഗത്ത് ഇറങ്ങിയിട്ടുണ്ട്. നാമജപ പ്രതിഷേധവും അമ്പലങ്ങളിൽ ഗണപതിക്ക് പ്രത്യേക വഴിപാടും കഴിക്കണമത്രേ എന്നാണ് പോപ്പിന്റെ ഓർഡർ. വഴിപാട് കഴിക്കുമ്പോൾ ദേവസ്വം ക്ഷേത്രങ്ങളിൽ തന്നെ കഴിക്കണേ പോപ്പേ. അമ്പലങ്ങളുടെ നടത്തിപ്പിനും ജീവനക്കാരുടെ ശമ്പളത്തിനുമൊക്കെ ഉപകരിക്കും ആ സഹായം.
നമ്മുടെ നാട്ടിൽ നടക്കുന്ന വർഗീയ വിദ്വേഷ പ്രചാരണങ്ങൾക്ക് കുടപിടിക്കാൻ വേണ്ടി ഒരു സമുദായ സംഘടനയെ രംഗത്തിറക്കി ആർക്കുവേണ്ടിയാണ് ഈ രാഷ്ട്രീയ നാടകം കളി എന്നത് നാട്ടുകാർക്ക് മനസ്സിലാകും പോപ്പേ.. പണ്ട് ശബരിമലയുടെ പേരിൽ നിങ്ങൾ ഈ നാട്ടിൽ കാട്ടിക്കൂട്ടിയതൊക്കെ കേരളം കണ്ടതാണല്ലോ ? ചങ്ങനാശേരിയിലെ കസേരയിൽ ഇരുന്നു പോപ്പ് കുലുങ്ങിയാൽ കേരളം കുലുങ്ങും എന്നൊരു തോന്നൽ അങ്ങേയ്ക്ക് ഉണ്ടെന്നു തോന്നുന്നു.
അങ്ങ് കുലുങ്ങിയാൽ ആ കസേരയും അങ്ങും മാത്രമാണ് കുലുങ്ങുക എന്നത് കഴിഞ്ഞ ഏഴ് വർഷമായിട്ടും അങ്ങേയ്ക്ക് മനസ്സിലായില്ലെങ്കിൽ പിന്നെ എന്നാണ് മനസ്സിലാവുക ? ജനാധിപത്യം നാട്ടിൽ പുലരട്ടെ.. സയൻസിന്റെ വിവിധ വളർച്ചകൾ കുട്ടികൾ പഠിക്കട്ടെ. അവരെ പിന്തിരിപ്പൻ നൂറ്റാണ്ടിലേക്ക് തള്ളി വിടാതിരിക്കൂ..
'സംഘടിച്ച് ശക്തരാകുക.... വിദ്യ നേടി പ്രബുദ്ധരാകുക..'
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications