സ്നേഹ സ്പര്‍ശം ഫൗണ്ടേഷന്റെ മാധ്യമ പുരസ്കാരം വണ്‍ഇന്ത്യയ്ക്ക്; മികച്ച റിപ്പോര്‍ട്ടര്‍, ക്യാമറാമാന്
തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂരിലെ സ്നേഹസ്പര്‍ശം ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ മാധ്യമപുരസ്കാരത്തിന് വണ്‍ ഇന്ത്യ മലയാളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ അര്‍ഹരായി. വണ്‍ ഇന്ത്യ മലയാളം തിരുവനന്തപുരം ബ്യൂറോയിലെ സബ് എഡിറ്റര്‍ അഭിജിത്ത് ജയനാണ് മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അച്ചീവ്മെന്റ് അവാര്‍ഡ്. മികച്ച ക്യാമറാമാനായി വണ്‍ ഇന്ത്യ മലയാളത്തിലെ ക്യാമറാമാന് എസ്.രാമചന്ദ്രന് നായര്‍ തിരഞ്ഞെടുക്കപ്പെട്ടു. തിരുവല്ലം അച്യുതന്നായര് കമ്മ്യൂണിറ്റിഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ന് അവാര്‍ഡുകള്‍ സമ്മാനിച്ചു.
വണ്‍ ഇന്ത്യ മലയാളത്തില്‍ പ്രസിദ്ധീകരിച്ച വിവിധ പ്രത്യേക റിപ്പോര്‍ട്ടുകള്‍ക്കാണ് അഭിജിത്ത് ജയന് അവാര്‍ഡിന് അര്ഹായതെന്ന് സ്നേഹസ്പര്‍ശം ഫൗണ്ടേഷന് സെക്രട്ടറി എസ് ശാന്തകുമാര്‍ പറഞ്ഞു. വണ്‍ ഇന്ത്യ മലയാളം യൂട്യൂബ് ഫേസ്ബുക്ക് എന്നിവയില്‍ സംപ്രേഷണം ചെയ്ത വിവിധ പ്രത്യേക റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് രാമചന്ദ്രന് നായര്‍ പുരസ്കാരത്തിന് അര്‍ഹനായതെന്ന് ഫൗണ്ടേഷന് ചെയര്മാന് പാച്ചല്ലൂര്‍ സുരേഷ് മാധവ് പറഞ്ഞു.

അഭിജിത്ത് ജയന് (റിപ്പോര്‍ട്ടര്‍), രാമചന്ദ്രന് നായര്‍ (ക്യാമറ)
മുന്‍മന്ത്രിയും സിപിഎം കേന്ദ്ര കണ്ട്രോള് കമ്മീഷന് ചെയര്‍മാനുമായ എം വിജയകുമാര്‍ അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്ത്തകന് അനില്‍ നമ്പ്യാര്‍, സിനിമ-സീരിയല്‍ താരങ്ങളായ ശിവമുരളി, ജോബി തുടങ്ങിയവര്‍ സംബന്ധിച്ചു.
അഭിജിത്ത് ജയന്:
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ഓലത്താന്നി സ്വദേശിയാണ്. ദൃശ്യ- ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് മൂന്നരകൊല്ലത്തോളമായി പ്രവര്‍ത്തിക്കുന്നു.സൂര്യ ടിവിയില്‍ കൊച്ചി ആസ്ഥാനത്ത് അസോസിയേറ്റ് പ്രോഗ്രാം പ്രൊഡ്യൂസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജീവന് ടിവിയില്‍ തിരുവനന്തപുരം ബ്യൂറോയുടെ റിപ്പോര്‍ട്ടറായിരുന്നു.ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.അച്ഛന് - ഡി.ജയന്, റിട്ട. സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം,അമ്മ- വി.രാജലക്ഷ്മി, വീട്ടമ്മ.

അഭിജിത്ത് ജയന് തിരുവനന്തപുരം നഗരസഭ പുഞ്ചക്കരി വാര്‍ഡ് കൗണ്‍സിലര്‍ ഡി ശിവന്‍കുട്ടി പുരസ്കാരം നല്കുന്നു
എസ്.രാമചന്ദ്രന് നായര്‍:
തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് സ്വദേശി. ദൃശ്യ- ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് പതിനഞ്ച് കൊല്ലത്തോളമായി പ്രവര്‍ത്തിക്കുന്നു. ജീവന് ടിവി യില്‍ വാര്‍ത്താ വിഭാഗത്തില്‍ ദീര്‍ഘനാള്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂസ്എക്സ് ദേശീയ ചാനലിലും ന്യൂഇയര്‍ ന്യൂസ് ഓണ്‍ലൈന്‍ പോര്‍ട്ടലിലും സീനിയര്‍ ക്യാമറാമാനായിരുന്നു. അമ്മ- സരോജിനിയമ്മ, വീട്ടമ്മ.ഭാര്യ - ദിവ്യ ബി നായര്‍, സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി.മകള്‍ - അനഘ ആര് നായര്‍, ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി, കാര്‍മല്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, വഴുതക്കാട്, തിരുവനന്തപുരം.

രാമചന്ദ്രന് നായര്‍ക്ക് തിരുവനന്തപുരം നഗരസഭ തിരുവല്ലം വാര്‍ഡ് കൗണ്‍സിലര്‍ സത്യവതി പുരസ്കാരം നല്കുന്നു
പുരസ്കാരത്തിന് അര്‍ഹമായ റിപ്പോര്‍ട്ടുകള്‍:
അഭിജിത്ത്:
1കുപ്പി പെറുക്കി വിറ്റ് ഉപജീവനമാര്‍ഗ്ഗം നടത്തി പിന്നീട് മാജിക് എന്ന കലയില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് വരെയെത്തിയ അശ്വിനെന്ന മജീഷ്യനെ കുറിച്ചുള്ള റിപ്പോര്‍ട്ട്.
2.വൃക്കയും കരളും വില്പനയ്ക്ക് എന്നുള്ള ബോര്‍ഡെഴുതി വച്ച ഒരു മുച്ചക്ര വാഹനയാത്രികന്റെ ജീവിതകഥയുടെ വീഡിയോക്കും വാര്‍ത്തയ്ക്കും.
രാമചന്ദ്രന് നായര്‍:
1. 18 കോടിയുടെ മരുന്നു സ്വീകരിച്ച് നവനീത് എന്ന പിഞ്ചുബാലന്റെ ജീവിതകഥയുടെ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തതിന്.
2. മൂന്നാം വയസ്സില്‍ ഡോക്ടര്‍മാര്‍ പോലും കൈമലര്‍ത്തിയ സുരേഷ് എന്നയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹത്തിന് മുമ്പാകെയെത്തിച്ചതിന്.
സ്നേഹ സ്പര്‍ശം ജീവകാരുണ്യ സംഘടന 23 വര്‍ഷത്തോളമായി തിരുവനന്തപുരം തിരുവല്ലം പാച്ചല്ലൂരില്‍ പ്രവര്‍ത്തിക്കുന്നു. നിര്‍ധനരായ രോഗികള്‍ക്ക് സഹായം, സാമ്പത്തികമായി പരാധീനതകള്‍ അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങ്, സര്‍ക്കാര്‍ ആശുപത്രികളില്‍ അന്നദാനം അങ്ങനെ പോകുന്നു സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. കൊവിഡ് കാലത്ത് കോവളത്തെ നാല് വാര്‍ഡുകളില്‍ ജനങ്ങള്‍ക്ക് ഭക്ഷ്യകിറ്റെത്തിക്കാനും സംഘടന മുന്‍പന്തിയിലുണ്ടായിരുന്നു. കോവളം, വെള്ളാര്‍, പുഞ്ചക്കരി, തിരുവല്ലം മേഖലകളിലായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചത്.
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications