സ്നേഹപൂര്‍വ്വം അല്പസമയം... അവരെ ഈ നഗരമൊന്ന് കാണിച്ചപ്പോള്‍!!! ഇതാണ് ശരിക്കും ആഘോഷം
കോഴിക്കോട്: പ്രായമായ മാതാപിതാക്കള്‍ മക്കള്‍ക്ക് ബാധ്യതയാകുന്ന കാലമാണിത്. പ്രായമായവരെ എങ്ങനെ സംരക്ഷിക്കും എന്ന കാര്യത്തില്‍ പലപഠനങ്ങളും നടക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തന്നെ ചില പദ്ധതികള്‍ തയ്യാറാക്കുന്നും ഉണ്ട്.
പക്ഷേ അത്തരം പദ്ധതികള്‍ക്കൊന്നും കാത്തുനില്‍ക്കേണ്ട ഒരു ആവശ്യവും ഇല്ല. ചെറുപ്പത്തില്‍ എങ്ങനെയാണോ അവര്‍ നിങ്ങളെ നോക്കി വളര്‍ത്തിയത്, അതിന്റെ ഓര്‍മകള്‍ അല്പമെങ്കിലും ശേഷിച്ചാല്‍ മതി മനസ്സില്‍.
കോഴിക്കോട് നിന്നുള്ള ഈ വാര്‍ത്ത മനസ്സിന് ഏറെ കുളിരേകുന്നതാണ്. ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്. കോട്ടൂളിയിലെ യുവധാര ക്ലബ്ബ് മാതൃകയാകുന്നത് ഇങ്ങനെയാണ്

സ്നേഹപൂര്‍വ്വം അല്പ സമയം
സ്നേഹപൂര്‍വം അല്പ സമയം എന്ന പേരില്‍ ആയിരുന്നു യുവധാര കോട്ടൂളി ഇങ്ങനെ ഒരു പരിപാടി നടത്തിയത്.. പ്രായംകൊണ്ടും അല്ലാതെയും വീട്ടില്‍ വിശ്രമത്തിലിരിക്കുന്ന രക്ഷിതാക്കളെ മക്കള്‍ ആഘോഷപൂര്‍വം നഗരത്തിലേയ്ക്ക് ആനയിക്കുന്നതായിരുന്നു പരിപാടി.

ആഘോഷമാക്കിത്തന്നെ 'മക്കള്‍ കാഴ്ച)
മുത്തുക്കുടകളും ബാന്‍ഡ്വാദ്യവും ശിങ്കാരിമേശളവും നഗരക്കാഴ്ചയ്ക്ക് മിഴിവേകി. കോഴിക്കോട് യുവധാര കോട്ടൂളിയുടെ കോട്ടൂളി ഫെസ്റ്റിന്റെ ഭാഗമായാണ് സ്നേഹപൂര്‍വം അല്പ സമയം എന്ന പേരില്‍ 'മക്കള്‍ കാഴ്ച' സംഘടിപ്പിച്ചത്.

ആശയം ഇവിടെ നിന്ന്
കാഴ്ച കുറവായിരുന്ന ഉണ്ണിയേട്ടന്റെയും കൃഷ്ണന്കുട്ടിയേട്ടന്റെയും നഗരക്കാഴ്ചകളില്നിന്നാണ് 'മക്കള്‍ കാഴ്ച' എന്ന ആശയം പിറന്നത്. ഇരുവരുടെയും മക്കള്‍ നേരത്തെ ആഘോഷപൂര്‍വം തങ്ങളുടെ രക്ഷിതാക്കളെ നഗരം കാണിച്ചിരുന്നു. ഇതായിരുന്നു പ്രചോദനം.

അന്‍പതിലേറെ പേര്
യുവധാര കോട്ടൂളിയുടെ സാരഥികള്‍ പ്രദേശത്തെ 50ലേറെ രക്ഷിതാക്കളെ നഗരം കാണിക്കുക എന്ന ദൗത്യം ആണ് ഏറ്റെടുത്തത്. തിരക്കുകളെല്ലാം മാറ്റിവച്ച് മക്കള്‍ 'സ്നേഹപൂര്‍വം - അല്‍പ്പസമയം' പരിപാടിയുടെ ഭാഗമായപ്പോള്‍ രക്ഷിതാക്കള്‍ക്കും അതില്‍ നിറഞ്ഞ ചാരിതാര്ഥ്യമായി. പരിസരം ചുറ്റിയ ശേഷം യുവധാര ക്ലബ്ബിന്റെ മറ്റു പരിപാടികളില്‍കൂടി പങ്കെടുത്ത ശേഷമാണ് അവര്‍ മടങ്ങിയത്.
വീഡിയോ കാണാം
ഇതായിരുന്നു യുവധാര കോട്ടൂളിയുടെ പരിപാടി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications