കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്നേഹപൂര്‍വ്വം അല്‍പസമയം... അവരെ ഈ നഗരമൊന്ന് കാണിച്ചപ്പോള്‍!!! ഇതാണ് ശരിക്കും ആഘോഷം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കോഴിക്കോട്: പ്രായമായ മാതാപിതാക്കള്‍ മക്കള്‍ക്ക് ബാധ്യതയാകുന്ന കാലമാണിത്. പ്രായമായവരെ എങ്ങനെ സംരക്ഷിക്കും എന്ന കാര്യത്തില്‍ പലപഠനങ്ങളും നടക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തന്നെ ചില പദ്ധതികള്‍ തയ്യാറാക്കുന്നും ഉണ്ട്.

പക്ഷേ അത്തരം പദ്ധതികള്‍ക്കൊന്നും കാത്തുനില്‍ക്കേണ്ട ഒരു ആവശ്യവും ഇല്ല. ചെറുപ്പത്തില്‍ എങ്ങനെയാണോ അവര്‍ നിങ്ങളെ നോക്കി വളര്‍ത്തിയത്, അതിന്‍റെ ഓര്‍മകള്‍ അല്‍പമെങ്കിലും ശേഷിച്ചാല്‍ മതി മനസ്സില്‍.

കോഴിക്കോട് നിന്നുള്ള ഈ വാര്‍ത്ത മനസ്സിന് ഏറെ കുളിരേകുന്നതാണ്. ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്. കോട്ടൂളിയിലെ യുവധാര ക്ലബ്ബ് മാതൃകയാകുന്നത് ഇങ്ങനെയാണ്

സ്നേഹപൂര്‍വ്വം അല്‍പ സമയം

സ്നേഹപൂര്‍വ്വം അല്‍പ സമയം

സ്‌നേഹപൂര്‍വം അല്‍പ സമയം എന്ന പേരില്‍ ആയിരുന്നു യുവധാര കോട്ടൂളി ഇങ്ങനെ ഒരു പരിപാടി നടത്തിയത്.. പ്രായംകൊണ്ടും അല്ലാതെയും വീട്ടില്‍ വിശ്രമത്തിലിരിക്കുന്ന രക്ഷിതാക്കളെ മക്കള്‍ ആഘോഷപൂര്‍വം നഗരത്തിലേയ്ക്ക് ആനയിക്കുന്നതായിരുന്നു പരിപാടി.

ആഘോഷമാക്കിത്തന്നെ 'മക്കള്‍ കാഴ്ച)

ആഘോഷമാക്കിത്തന്നെ 'മക്കള്‍ കാഴ്ച)

മുത്തുക്കുടകളും ബാന്‍ഡ്‌വാദ്യവും ശിങ്കാരിമേശളവും നഗരക്കാഴ്ചയ്ക്ക് മിഴിവേകി. കോഴിക്കോട് യുവധാര കോട്ടൂളിയുടെ കോട്ടൂളി ഫെസ്റ്റിന്റെ ഭാഗമായാണ് സ്‌നേഹപൂര്‍വം അല്‍പ സമയം എന്ന പേരില്‍ 'മക്കള്‍ കാഴ്ച' സംഘടിപ്പിച്ചത്.

ആശയം ഇവിടെ നിന്ന്

ആശയം ഇവിടെ നിന്ന്

കാഴ്ച കുറവായിരുന്ന ഉണ്ണിയേട്ടന്റെയും കൃഷ്ണന്‍കുട്ടിയേട്ടന്റെയും നഗരക്കാഴ്ചകളില്‍നിന്നാണ് 'മക്കള്‍ കാഴ്ച' എന്ന ആശയം പിറന്നത്. ഇരുവരുടെയും മക്കള്‍ നേരത്തെ ആഘോഷപൂര്‍വം തങ്ങളുടെ രക്ഷിതാക്കളെ നഗരം കാണിച്ചിരുന്നു. ഇതായിരുന്നു പ്രചോദനം.

അന്പതിലേറെ പേര്‍

അന്പതിലേറെ പേര്‍

യുവധാര കോട്ടൂളിയുടെ സാരഥികള്‍ പ്രദേശത്തെ 50ലേറെ രക്ഷിതാക്കളെ നഗരം കാണിക്കുക എന്ന ദൗത്യം ആണ് ഏറ്റെടുത്തത്. തിരക്കുകളെല്ലാം മാറ്റിവച്ച് മക്കള്‍ 'സ്‌നേഹപൂര്‍വം - അല്‍പ്പസമയം' പരിപാടിയുടെ ഭാഗമായപ്പോള്‍ രക്ഷിതാക്കള്‍ക്കും അതില്‍ നിറഞ്ഞ ചാരിതാര്‍ഥ്യമായി. പരിസരം ചുറ്റിയ ശേഷം യുവധാര ക്ലബ്ബിന്റെ മറ്റു പരിപാടികളില്‍കൂടി പങ്കെടുത്ത ശേഷമാണ് അവര്‍ മടങ്ങിയത്.

വീഡിയോ കാണാം

ഇതായിരുന്നു യുവധാര കോട്ടൂളിയുടെ പരിപാടി.

English summary
Yuvadhara Kottooli club conducted a City trip to Old age people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X