Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതുവരെ കണ്ടത് ട്രെയിലർ മാത്രം, കരവന്നൂരിൽ സിപിഎം കൊള്ള ചെയ്ത പണം പാവങ്ങൾക്ക് തിരികെ നൽകും'; മോദി

അടുത്ത അഞ്ച് വർഷും മോദി സർക്കാർ എന്നാണ് കേരളവും പറയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ പുതുവികസനത്തിന്റെയും രാഷ്ട്രീയത്തിന്റെയും വർഷമായിരിക്കും വരാനിരിക്കുന്നത്.ലോക്സഭയിൽ കേരളം ശക്തമായ ശബ്ദം കേൾപ്പിക്കുമെന്നും മോദി പറ‍ഞ്ഞു. കുന്നംകുളത്ത് ബിജെപി തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുവന്നൂർ അടക്കമുള്ള വിഷയങ്ങൾ പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.

വടക്കുംനാഥന്റെ മണ്ണിൽ ഒരിക്കൽ കൂടി വരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മലയാളത്തിൽ പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
'കേരളവും പറയുകയാണ്, ഒരിക്കൽക്കൂടി മോദി സർക്കാർ വരണമെന്ന്. കേരളത്തിൽ പുതുവികസനത്തിന്റെയും രാഷ്ട്രീയത്തിന്റെയും വർഷമായിരിക്കും. ലോക്സഭയിൽ കേരളം ശക്തമായ ശബ്ദം കേൾപ്പിക്കും. ബിജെപിയുടെ പ്രകടന പത്രികയിൽ മോദിയുടെ ഗ്യാരണ്ടിയുണ്ട്.

modikeralanew-1

ബിജെപി അടുത്ത അഞ്ച് വർഷത്തേയ്ക്ക് വികസനത്തിനും പാരമ്പര്യത്തിനും പ്രാധാന്യം കൊടുക്കുന്ന സങ്കൽപ്പമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.അടുത്ത അഞ്ച് വർഷം കൊണ്ട് കേരളത്ത പാരമ്പര്യവത്കരിക്കും. സുരേഷ് ഗോപി എന്നെക്കണ്ട് ഓരോ ആവശ്യങ്ങൾ പറയാറുണ്ട്. അതെല്ലാം വരുന്ന അഞ്ച് വർഷം കൊണ്ട് നടപ്പാക്കും.

ദക്ഷിണ ഭാരതത്തിൽ ബുള്ളറ്റ് ട്രെയിൻ കൊണ്ടുവരും. അത് വികസനത്തിന്റെ വേഗത കൂട്ടും. അനേകായിരം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഈ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പാണ്. അതിന് അനുസരിച്ചുള്ള തീരുമാനം എടുക്കണം. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഭാരതത്തിന്റെ യശസ് എത്ര ഉയർന്നുവെന്നത്. കോൺഗ്രസ് ഭരണകാലത്ത് ലോകം നമ്മളെ ഉറ്റുനോകിയത് ദുർബല രാജ്യമായിട്ടാണ്. എന്നാൽ ഇന്ന് കാണുന്നത് കരുത്തരായിട്ടാണ്. എൻഡിഎ സർക്കാരിന്റെ ട്രെയിലർ മാത്രം. രാജ്യത്തിന്റെ വികസനം ഇനി കാണാനിരിക്കുന്നേയുള്ളൂ, രാജ്യത്തെ വലിയ ഉയരങ്ങളിൽ കൊണ്ടുപോകേണ്ടതുണ്ട്.

അഴിമതി നടത്തി പണമുണ്ടാക്കാനാണ് ഇവിടുത്തെ എൽ ഡി എഫ് സർക്കാർ ശ്രമിക്കുന്നത്. ഗുജറാത്തിലും രാജസ്ഥാനിലുമെല്ലാം വെള്ളമില്ല, കാരണം അവിടെ വെള്ളമില്ല. ഇവിടെ അങ്ങനെയാണോ? കേന്ദ്രം കൊടുക്കുന്ന പണത്തിന് പോലും ഇവിടെ സംസ്ഥാന സർക്കാർ വെള്ളമെത്തിക്കുന്നില്ല. ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു കേരളം അനുഗ്രഹിച്ചാൽ ഇവിടുത്തെ ഓരോ വീട്ടിലും ഞാൻ വെള്ളമെത്തിക്കും.

ബിജെപിയുടെ ഭരണത്തിൽ രാജ്യം മുന്നോട്ട് പോകുകയാണ്. ഇവിടെ ഇടത്, വലത് മുന്നണികൾ സംസ്ഥാനത്തെ പുറകോട്ടടിക്കുകയാണ്. ഇവർ ദേശീയ ഹൈവേ പദ്ധതിയും തടസപ്പെടുത്താൻ ശ്രമിക്കുകയാണ്.ഇതിനൊരു കാരണമുണ്ട്. ഇത് ഇടതിന്റെ സ്വഭാവമാണ്. അത് ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഇത് പോലെ തന്നെയാണ്. ഇവർ ഭരിച്ചാൽ ഇടതും വലതും ഒന്നും ഉണ്ടാകില്ല. ത്രിപുരയും ബംഗാളും നശിപ്പിച്ചവർ അതേ രീതി കേരളത്തിലുമെടുക്കുകയാണ്. കേരളത്തിൽ അക്രമവും അരാജകത്വവും സാധാരണ സംഭവമായിരിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ കൂടുകയാണ്. കോളജ് ക്യാംപസുകൾ സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുന്നു.സാമുദായിക സൗഹാർദ്ദം തകർക്കുന്ന ശക്തികൾക്ക് സർക്കാർ സംരക്ഷണം ഒരുക്കുകയാണ്. കുട്ടികൾ വരെ ഇവിടെ സുരക്ഷിതരല്ല.

സിപിഎമ്മുകാർ ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണ്. കരുവന്നൂർ ബാങ്ക് അഴിമതി ഇടതുകൊള്ളയുടെ ഉദാഹരണമാണ്. . പാവങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണ് ഇത്തരത്തിൽ കൊള്ളയടിച്ചത്. ആയിരത്തോളം പേരാണ് ഇതോടെ കുഴപ്പിലായിരിക്കുന്നത്. ഈ വിഷയത്തിൽ സിപിഎം മുഖ്യമന്ത്രി നുണപറയുകയാണ്. പണം നഷ്ടപ്പെട്ടവർക്ക് പണം തിരികെ നൽകുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നുമാണ് പറയുന്നത്. എന്നാല
എന്നാൽ ഈ അഴിമതിക്കേസിൽ മോദി സർക്കാരാണ് അന്വേഷണം നടത്തിയത്. ഇതുവരെ ഈ കേസിൽ തട്ടിപ്പുകാരുടെ 90 കോടി രൂപ ഇഡി പിടിച്ചെടുത്തു.ഇപ്പോഴും വിഷയത്തിൽ നിയമജ്ഞരുമായ ഞാൻ നടത്തുകയാണ്.പിടിച്ചെടുത്ത 90 കോടി എങ്ങനെ പാവങ്ങൾക്ക് വിട്ടുകൊടുക്കാമെന്നാണ് ചർച്ച ചെയ്യുന്നത്. കരുവന്നൂർ സഹകരണ കൊള്ളയിൽ വഞ്ചിതരായവർക്ക് പണം തിരികെ നൽകാൻ സാധ്യമായതെല്ലാം തങ്ങൾ ചെയ്യും', മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+