കോൺഗ്രസ് തകർച്ചയിൽ; നിരവധി നേതാക്കൾ എൽഡിഎഫിനൊപ്പം ചേരും: എ വിജയരാഘവൻ
കൊച്ചി: നിരവധി നേതാക്കൾ കോൺഗ്രസ് വിട്ട് ഇടതുമുന്നണിക്കൊപ്പം ചേരുമെന്ന് സിപിഎം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസിൻ്റെ തകർച്ചയുടെ വേഗത വർധിച്ചു. കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാറിൻ്റെ രാജി ഇതിന് പ്രധാന തെളിവാണ്. കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യം ഇല്ലാതായെന്നും വിജയരാഘവൻ ആരോപിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിൻ്റെ തകർച്ചയുടെ വേഗത വർധിച്ചിരിക്കുന്നു. കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യം നഷ്ടമായി. സാധാരണ പ്രവർത്തകർക്ക് കോൺഗ്രസിൽ ഒരു വിലയുമില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നതായും സി പി എം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവൻ തുറന്നടിച്ചു.

നിലപാടുള്ള നേതാക്കൾക്ക് നിലനിൽപ്പില്ലാത്ത അവസ്ഥയാണ് കോൺഗ്രസിലുള്ളത്. അതു കൊണ്ടാണ് ഉന്നതമായ പൊതു ജീവിതമുള്ളവർ ഇടതുപക്ഷത്തേക്ക് വരുന്നതെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫിലെ ഐക്യമാണ് മുന്നണിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനാധാരം. എൽഡിഎഫിലെ എല്ലാ പാർട്ടികൾക്കും മികച്ച ജനപിന്തുണയുണ്ട്. ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയ നിലപാടുകൾക്കുള്ള അംഗീകാരമാണിതെന്നും വിജയരാഘവൻ വ്യക്തമാക്കി.
എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്; ഉടന്‍ പണം താരം മീനാക്ഷി രവീന്ദ്രന്റെ ഫോട്ടോഷൂട്ട് വൈറല്‍

അതേസമയം, ഈരാറ്റുപേട്ട നഗരസഭയിൽ സിപിഎം അവിശ്വാസ പ്രമേയം പാസാക്കാൻ കാരണം എസ്ഡിപിഐ സഖ്യമല്ലെന്നും വിജയരാഘവൻ പറഞ്ഞു. ഈരാറ്റുപേട്ടയിൽ സിപിഎം ഒരു പദവിയും നേടിയിട്ടില്ല. ഒരു ഘട്ടത്തിലും വർഗീയതയുമായി പാർട്ടിക്ക് സന്ധിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾക്ക് മനസിലാകാത്ത കാര്യങ്ങൾ സിപിഐയുടെ തോളിൽചാരേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈരാറ്റുപേട്ട നഗരസഭ വിഷയത്തിൽ എസ്ഡിപിഐയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് സിപിഎമ്മിന്റെ മതേതരത്വമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ രാവിലെ പരിഹസിച്ചിരുന്നു. മഹാരാജാസിലെ അഭിമന്യുവിനെ സിപിഎം മറന്നതായും വി ഡി സതീശൻ ആഞ്ഞടിച്ചിരുന്നു.

എന്നാൽ, കോണ്‍ഗ്രസിന്റെ ഭാഗമായുള്ള കൂടുതൽ നേതാക്കൾ പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തേക്ക് വരുമെന്ന് പറഞ്ഞ എ വിജയരാഘവൻ ഇടതുപക്ഷത്തിന്റെ നയങ്ങളുടെ ഭാഗമായിട്ടാണ് അവരെത്തുന്നതും വ്യക്തമാക്കി. ബിജെപിയെ പോലെയല്ല, നയപരമായിരുന്നില്ല അവരുടെ നീക്കം. മറ്റു സ്വാധീനങ്ങളാണ് പാര്‍ട്ടിയിലേക്ക് ആളെ ക്ഷണിക്കാന്‍ ബിജെപി ഉപയോഗിച്ചതെന്നും വിജയരാഘവന്‍ തുറന്നുപറഞ്ഞു.












Click it and Unblock the Notifications