ടീക്കാറാം മീണയെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രന്‍! പ്രചരണ പരിപാടികളില്‍ അയ്യപ്പന്‍റെ പേര് പറയും
തിരുവനന്തപുരം: ഏത് കമ്മീഷന്‍ എതിര്‍ത്താലും തെരഞ്ഞെടുപ്പില്‍ അയ്യപ്പന്‍റെ പേര് പറയുക തന്നെ ചെയ്യുമെന്ന് ശോഭ പറഞ്ഞു. ഇത് പറഞ്ഞതിന് തനിക്കെതിരെ നടപടിയെടുക്കട്ടേയെന്നും ശോഭ വെല്ലുവിളിച്ചു. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ശക്തമായ ആയുധമാക്കാനൊരുങ്ങുകയാണ് ബിജെപി.

ഇത് സംബന്ധിച്ച് ബന്ധപ്പെട്ട കമ്മിറ്റികള്‍ക്ക് പാര്‍ട്ടി നല്‍കി കഴിഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലാണ് തിരുമാനം കൈക്കൊണ്ടത്. പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നാണ് യോഗത്തിലെ വിലയിരുത്തല്‍.
ശബരിമല വിഷയത്തില്‍ ഈ സ്ഥാനാര്‍ത്ഥികള്‍ കൈകൊണ്ട വിലയിരുത്തലാണ് ഇതിന് പിന്നില്‍ എന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. അതോടെയാണ് ശബരിമല വിഷയം തന്നെ വീണ്ടും സജീവമാക്കാന്‍ പാര്‍ട്ടി തിരുമാനിച്ചത്. ശരണം വിളിച്ച് തന്നെ പ്രചരണ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബിജെപി വ്യക്തമാക്കി.












Click it and Unblock the Notifications