കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ഷാനി, അഭിലാഷുമാര്‍'... നിങ്ങള്‍ക്ക് തോന്നുംപോലെ അഴിഞ്ഞാടാന്‍ കഴിയുന്ന ഇടമല്ല ജനാധിപത്യ ഇന്ത്യ'

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: രാജ്യ തലസ്ഥാനത്തെ കലാപത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ കൂടിയാണ് ആക്രമിക്കപ്പെടുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കലാപം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നവരെ മതം ചോദിച്ചാണ് അക്രമിക്കുന്നതെന്നാണ് മാധ്യമപ്രവര്‍ക്കര്‍ പറയുന്നത്. കലാപത്തിനിടയില്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് നിരവധി പേരാണ് വെളിപ്പെടുത്തി രംഗത്തെത്തിയത്.

അതിനിടെ ദില്ലി കലാപം റിപ്പോട്ട് ചെയ്യുന്നതില്‍ ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കലാപം ദൃശ്യമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി മാധ്യമധാര്‍മികതയ്ക്കു മാത്രമല്ല ജനാധിപത്യപരമായ എല്ലാത്തരം സാമാന്യമര്യാദകളുടെയും ലംഘനമാണെന്ന് ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം

 വള്ളംകളി കമന്റേറ്ററുടെ ആവേശത്തോടെ

വള്ളംകളി കമന്റേറ്ററുടെ ആവേശത്തോടെ

ഡല്‍ഹി സംഘര്‍ഷത്തെ കേരളത്തിലെ മാധ്യമങ്ങള്‍, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി മാധ്യമധാര്‍മികതയ്ക്കു മാത്രമല്ല ജനാധിപത്യപരമായ എല്ലാത്തരം സാമാന്യമര്യാദകളുടെയും ലംഘനമാണ്. ഷാനി, വേണു, വിനു, സനീഷ്, അഭിലാഷുമാര്‍ കേരളത്തിലെ ശീതീകരിച്ച ചാനല്‍ സ്റ്റുഡിയോകളിരുന്ന് വള്ളംകളി കമന്റേറ്ററുടെ ആവേശത്തോടെ 'കത്തുന്ന ഡല്‍ഹി'യെ അവതരിപ്പിക്കുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ കണ്ടത്.

 പ്രതിബദ്ധതയൊന്നുമില്ലാത്ത ഒരു ജോലി

പ്രതിബദ്ധതയൊന്നുമില്ലാത്ത ഒരു ജോലി

അവര്‍ക്കിത് പ്രത്യേകിച്ചു സാമൂഹിക പ്രതിബദ്ധതയൊന്നുമില്ലാത്ത ഒരു ജോലി മാത്രമാണ്. ചെയ്യുന്ന ജോലി കഴിയുന്നത്ര ഉഷാറായി നിര്‍വഹിക്കുന്നുവെന്നു മാത്രം. അതിനിടെ മണ്ണില്‍ വീഴുന്ന രക്തത്തേക്കുറിച്ചും തകരുന്ന പരസ്പര വിശ്വാസത്തേക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ പടരുന്ന ഭീതിയേക്കുറിച്ചും യാതൊരു ആശങ്കയുമില്ലാത്ത ഒരു കൂട്ടമായി മാറരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കാനേ കഴിയുന്നുള്ളു.

 ശരിയായ മാധ്യമ പ്രവര്‍ത്തനമല്ല

ശരിയായ മാധ്യമ പ്രവര്‍ത്തനമല്ല

രാജ്യമാണ് വലുത്, സമാധാനമാണ് വലുത്, വസ്തുതകളാണ് പ്രധാനം. സത്യങ്ങള്‍ മറച്ചുവയ്ക്കപ്പെടരുത്്, നിങ്ങള്‍ക്ക് ഇഷ്ടവും താല്‍പര്യവുമുള്ള ദൃശ്യങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് സംപ്രേഷണം ചെയ്യുന്നത് ശരിയായ മാധ്യമ പ്രവര്‍ത്തനമല്ല.

 മായം കലര്‍ന്ന് മലീമസമായിരിക്കുന്നു

മായം കലര്‍ന്ന് മലീമസമായിരിക്കുന്നു

രാത്രി ചര്‍ച്ചകളേക്കുറിച്ചു മാത്രമല്ല ഈ പറയുന്നത്. പുലര്‍ച്ചെ മുതല്‍ രാത്രി വൈകുവോളം 24 മണിക്കൂറും വന്നുകൊണ്ടേയിരിക്കുന്ന വാര്‍ത്തകള്‍ മായം കലര്‍ന്ന് മലീമസമായിരിക്കുന്നു. വസ്്തുതകളില്‍ വിഷം കലര്‍ത്തരുത് എന്ന് ഓര്‍മിപ്പിക്കാന്‍ ബിജെപി നേതാക്കളുടെ വാക്കുകളെ നിങ്ങള്‍ക്കു വിശ്വാസമില്ലെങ്കില്‍ നിങ്ങള്‍ക്കു പ്രിയപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രിയുടെ വാക്കുകളെങ്കിലും വിശ്വസിക്കൂ.

 ആദ്യമായല്ല വര്‍ഗീയകലാപങ്ങള്‍

ആദ്യമായല്ല വര്‍ഗീയകലാപങ്ങള്‍

രണ്ടു ഭാഗത്തും ആളുകള്‍ കൊല്ലപ്പെട്ടു, പരിക്കേറ്റു, നാശനഷ്ടങ്ങളുണ്ടായി എന്നല്ലേ സംശയരഹിതമായി അദ്ദേഹം പറഞ്ഞത്. ഇന്ത്യയില്‍ ആദ്യമായല്ല വര്‍ഗീയകലാപങ്ങള്‍. ഈ രാജ്യത്തെ ജിന്നയ്ക്കും കൂട്ടര്‍ക്കും വേണ്ടി വെട്ടിമുറിച്ചപ്പോള്‍ ഉണ്ടായതിലും വലിയ കലാപമൊന്നും പിന്നീട് ഉണ്ടായിട്ടുമില്ല.

 വൈകാരികാവസ്ഥ മനസ്സിലാക്കണം

വൈകാരികാവസ്ഥ മനസ്സിലാക്കണം

പക്ഷേ, ഒരു വിഭാഗം സഹോദര സമുദായത്തെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നുവെന്നും മുസ്്‌ലിം ചേരി അപ്പാടെ കത്തിച്ചുവെന്നും മറ്റും മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നത് കേള്‍ക്കുന്ന ആളുകളില്‍ ഉണ്ടാക്കുന്ന വൈകാരികാവസ്ഥ മനസ്സിലാക്കണം.

 അവിവേകികളായി തരംതാഴില്ല

അവിവേകികളായി തരംതാഴില്ല

അവരവരോടും സ്വന്തം നാടിനോടും പ്രബദ്ധതയുള്ളവര്‍ ഇങ്ങനെ അവിവേകികളായി തരംതാഴില്ല.
മാധ്യമങ്ങള്‍ പാലിക്കേണ്ട മര്യാദകള്‍ ഇതേവരെ പഠിക്കാനായിട്ടില്ലെങ്കില്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍-ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഒരു വട്ടമെങ്കിലും വായിക്കണം.

 താക്കീതുണ്ടെന്ന്

താക്കീതുണ്ടെന്ന്

നുണകളും അര്‍ധസത്യങ്ങളും പ്രചരിപ്പിക്കരുത് എന്ന നിര്‍ദേശമെങ്കിലും ഉള്‍ക്കൊള്ളണം. നിങ്ങള്‍ക്ക് തോന്നുംപോലെ അഴിഞ്ഞാടാന്‍ കഴിയുന്ന ഇടമല്ല ജനാധിപത്യ ഇന്ത്യ എന്ന താക്കീത് അതില്‍ അടങ്ങിയിട്ടുണ്ട് എന്നും മനസ്സിലാക്കുക.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
Soba Surendran against Journalists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X