കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളത്തിന്റെ ഖജനാവ് ധനമന്ത്രിയുടെ കുടുംബസ്വത്താണോ?'; രൂക്ഷ വിമർശനവുമായി ശോഭാ സുരേന്ദ്രൻ

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡ് പ്രതിസന്ധിയിൽ സംസ്ഥാനത്തിന്‍റെ ധനസ്ഥിതി വീണ്ടും മോശമായതോടെ പ്രളയകാലത്തേതിന് സമാനമായി വീണ്ടും സർക്കാർ സാലറി ചാലഞ്ച് നടപ്പാക്കുകയാണ്. ഒരു മാസത്തെ ശമ്പളം ഗഡുക്കളായി നൽകാൻ മാർച്ചിലെ ശമ്പളം മുതൽ എല്ലാ സർക്കാർ ജീവനക്കാരും അധ്യാപകരും സ്വമേധയാ മുന്നോട്ട് വരണമെന്നാണ് സർക്കാർ ആഹ്വാനം.

അതേസമയം സാലറി ചാലഞ്ചിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുക് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം. പോസ്റ്റ് വായിക്കാം

 ധൂര്‍ത്ത് അവസാനിപ്പിക്കണം

ധൂര്‍ത്ത് അവസാനിപ്പിക്കണം

ധൂര്‍ത്ത് അവസാനിപ്പിച്ച് നികുതി വെട്ടിപ്പുകാരെ പിടികൂടിയാല്‍ പിണറായി സര്‍ക്കാരിനു പണമുണ്ടാകും; ജീവനക്കാരെയും അധ്യാപകരെയും ഭീഷണിപ്പെടുത്താന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത്?ജീവനക്കാരെയും അധ്യാപകരെയും നിര്‍ബന്ധിച്ച് ഒരു മാസത്തെ ശമ്പളം ഈടാക്കുന്നതിനു പകരം ആദ്യം ശ്രീ പിണറായി വിജയന്‍ സര്‍ക്കാര്‍ ധൂര്‍ത്ത് അവസാനിപ്പിക്കുകയാണ് വേണ്ടത്.
ജനകീയ സര്‍ക്കാര്‍ എന്ന വലിയ നുണ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ ഇടയില്‍ത്തന്നെ ജനവിരുദ്ധ സര്‍ക്കാരിന്റെ എല്ലാ സ്വഭാവങ്ങളും പുറത്തുവന്നുകോണ്ടുമിരിക്കുകയാണ്. ശ്രീ പിണറായി വിജയനും ഭക്തസംഘത്തിനും മാത്രമാണ് അതു മനസ്സിലാകാത്തത്; അവര്‍ കൊവിഡ് ദുരിതകാലത്തെപ്പോലും സ്വന്തം നെറികെട്ട അജന്‍ഡ നടപ്പാക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നു.

 ഹെലിക്കോപ്റ്റര്‍ വാടക

ഹെലിക്കോപ്റ്റര്‍ വാടക

പൊലീസിന് അത്യാവശ്യമില്ലാത്ത ഹെലിക്കോപ്റ്റര്‍ വാടക ഇനത്തില്‍ ഒന്നരക്കോടി രൂപ കഴിഞ്ഞ ദിവസമാണ് കൊടുത്തത്. സിപിഎമ്മുകാര്‍ പ്രതികളായ രാഷ്ട്രീയ കൊലക്കേസുകളില്‍ വന്‍കിട അഭിഭാഷകരെ വരുത്താന്‍ ഖജനാവില്‍ നിന്നു ചെലവിട്ട ഭീമമായ തുകകളുടെ വിവരം നേരത്തേ പുറത്തു വന്നതാണ്. അതിഭീമമായ ശമ്പളം വാങ്ങിയാണ് മുഖ്യമന്ത്രിക്ക് എട്ട് ഉപദേശകര്‍ പ്രവര്‍ത്തിക്കുന്നത്. മന്ത്രിമാരെക്കൂടാതെ ക്യാബിനറ്റ് റാങ്കില്‍ നാലു പേരെയും അവരുടെ സ്റ്റാഫിനെയും തീറ്റിപ്പോറ്റുന്നതും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുതന്നെയാണ്.

 ഭീഷണിപ്പെടുത്തുകയാണ് സര്‍ക്കാര്‍

ഭീഷണിപ്പെടുത്തുകയാണ് സര്‍ക്കാര്‍

സിപിഎമ്മിന് തലച്ചോറ് പണയം വച്ചിട്ടില്ലാത്ത സാമ്പത്തിക വിദഗ്ധരൊക്കെ ആവര്‍ത്തിച്ചു ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ കേരളത്തില്‍ വന്നുചേര്‍ന്നിരിക്കുന്നത്. അതിനു കാരണമാകട്ടെ ഇവരുടെ ധൂര്‍ത്തും. ജീവിതത്തിന്റെ ഒഴിവാക്കാനാകാത്ത ഭാഗമായി മാറിയ വിവിധ ഇനം വായ്പകളുടെ (ഭവന വായ്പ, വാഹന വായ്പ. മക്കളുടെ വിദ്യാഭ്യാസ വായ്പ.) തിരിച്ചടവിനു ശേഷം മാസത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്നവരാണ് ജീവനക്കാരിലും അധ്യാപകരിലും വലിയൊരു വിഭാഗം. അവരെ കണ്ണില്‍ച്ചോരയില്ലാതെ ഭീഷണിപ്പെടുത്തുകയാണ് സര്‍ക്കാര്‍.

 ധനമന്ത്രിയുടെ കുടുംബസ്വത്താണോ?

ധനമന്ത്രിയുടെ കുടുംബസ്വത്താണോ?

ഒരു മാസത്തെ ശമ്പളം കൊടുത്തില്ലെങ്കില്‍ ശമ്പളനിയന്ത്രണം കൊണ്ടുവരും എന്നാണ് ധനമന്ത്രിയുടെ താക്കീത്. കേരളത്തിന്റെ ഖജനാവ് ധനമന്ത്രിയുടെ കുടുംബസ്വത്താണോ? ഹുങ്കിന്റെ സ്വരം മാറ്റിവച്ച്, നിശ്ചിത വരുമാനത്തിനു മുകളിലുള്ളവരില്‍ നിന്നു മാത്രം ഗഡുക്കളായി സംഭാവനകള്‍ (അവര്‍ക്ക് തരാന്‍ മനസ്സും സ്ഥിതിയുമുണ്ടെങ്കില്‍ മാത്രം) ഈടാക്കുകയും കണക്കില്ലാത്ത വരുമാനമുണ്ടായിട്ടും നികുതി അതിന്റെ രീതിക്കു കൊടുക്കാതെ നടക്കുന്ന പലതരം സമ്പന്നരെ പിടികൂടുകയും ചെയ്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നോക്കുകയാണ് വേണ്ടത്. അവര്‍ ആരൊക്കെ, ഏതൊക്കെ മേഖലകളിലുള്ളവരാണ് എന്ന് ധനമന്ത്രിക്ക് അറിയാത്തതല്ല.

 കണ്ണടച്ചാല്‍ ഇരുട്ടാകില്ല

കണ്ണടച്ചാല്‍ ഇരുട്ടാകില്ല

ഈ സര്‍ക്കാരിന്റെ കണ്‍മുന്നില്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പത്തെ ദിവസം വരെ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ആയിരക്കണക്കിനു ക്വാറികളുടെ ഉടമകളില്‍ നിന്ന് ന്യായമായ പിഴ ഈടാക്കിയാല്‍ മാത്രം അത് പല ആയിരം കോടികള്‍ വരും. അത്തരം സാധ്യതകള്‍ക്കു നേരേ മനപ്പൂര്‍വം കണ്ണടച്ചാല്‍ ഇരുട്ടാകില്ല. കേന്ദ്ര സര്‍ക്കാരില്‍ നിന്നു കിട്ടുന്ന ന്യായമായ സഹായങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതും ഇതുപോലെ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കല്‍ തന്നെയാണ്. എന്താണ് ഈ സര്‍ക്കാര്‍ നാലു വര്‍ഷമായിട്ടും നന്നാകാത്തത് എന്നു ചോദിച്ചു പോകുന്നു.

English summary
Soba surendran against Pinarayi and thomas isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X