പോലിസിനെ നേരിടാന്‍ ആര്‍എസ്എസിന്‍റെ പരിശീലനം ലഭിച്ചവര്‍ എത്തും.. കലാപ ആഹ്വാനവുമായി ശോഭാ സുരേന്ദ്രന്‍
Recommended Video

ശബരിമലയില്‍ സംഘര്‍ഷങ്ങള്‍ ഏറെകുറെ നിയന്ത്രണ വിധേയമാണ്. എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് ഒരുക്കിയ സുരക്ഷയില്‍ പ്രതിഷേധങ്ങളെല്ലാം കെട്ടടങ്ങിയിട്ടുണ്ട്. ഇതിനിടെ വീണ്ടും കലാപാ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. പോലീസിനെ നേരിടാന്‍ ആര്‍എസ്എസിന്‍റെ പരിശീലനം ലഭിച്ച വിഭാഗമായ നിയുക്തയെ ശബരിമലയില്‍ എത്തിക്കുമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

ശബരിമലയിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരേയും എംഎല്‍എമാരേയും എത്തിച്ച് പ്രതിരോധം തീര്‍ക്കും. ബിജെപിയുടെ പ്രഖ്യാപിത നയത്തിന്‍റെ ഭാഗമായി കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാക്കളായ മുന്‍ നിയമമന്ത്രിയും എം.എല്‍.എയുമായ സുരേഷ് കുമാര്‍, ബാംഗ്ലൂര്‍ സിറ്റിയില്‍ നിന്നുള്ള എം.പി പി. മോഹന്‍ എന്നിവരെ ശബരിമലയില്‍ എത്തിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഒരു രൂപ പോലും നിക്ഷേപിക്കരുതെന്ന് ഭക്തരോട് ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ശോഭ വ്യക്തമാക്കി. ഭക്തരുടെ പണം വാങ്ങി ഭക്തരെ ദ്രോഹിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടാതിരുന്നാല്‍ മാത്രമേ സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കാന്‍ കഴിയുള്ളൂവെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications