കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല ആക്രമണം: കോളേജ് കുട്ടികളെ പോലീസ് പിടിച്ച് അകത്തിട്ടെന്ന് ശോഭ! പഞ്ഞിക്കിട്ട് ചര്‍ച്ച! വീഡിയോ

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങളായിരുന്നു നിലയ്ക്കലും പമ്പയിലുമായി നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയവരായിരുന്നു ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തിരുന്നത്.ഇതോടെ തുലാമാസ പൂജയ്ക്കായി നട തുറന്ന ആറ് ദിവസങ്ങളിലും കലാപ സമാനമായ അന്തരീക്ഷമായിരുന്നു ശബരിമലയില്‍. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആക്രമത്തില്‍ പങ്കെടുത്തവരെ ഒന്നൊന്നായി പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ്.

മാധ്യമങ്ങള്‍ പുറത്ത് വിട്ട സന്നിധാനത്തെ ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് അക്രമത്തില്‍ പങ്കെടുത്ത ഓരോരുത്തരേയും പോലീസ് തിരഞ്ഞുപിടിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിരപരാധികളായ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് "വിശ്വാസികളെ വേട്ടയാടുന്നോ" എന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചാനല്‍ ചര്‍ച്ചയില്‍ ശോഭ സുരേന്ദ്രന്‍റെ പ്രസ്താവനയാണ് ഇപ്പോള്‍ വൈറലാകുന്നത്. പൊലീസ് നിലയ്ക്കലില്‍ നിന്ന് നിരപരാധികളെ അറസ്റ്റ് ചെയ്‌തെന്ന് പറഞ്ഞാണ് ശോഭ സുരേന്ദ്രന്‍ ചര്‍ച്ച തുടങ്ങിയത്. കോളേജിലേക്ക് പോകുന്ന കുട്ടികളെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ജയിലിലേക്ക് കൊണ്ടുപോയെന്ന് പറഞ്ഞ ശോഭ പിന്നീട് അവതാരകന്‍റെ രണ്ടാം ചോദ്യത്തിന് മുന്നില്‍ ആരോപണം വിഴുങ്ങി. സംഭവം ഇങ്ങനെ

 വ്യാപക അറസ്റ്റ്

വ്യാപക അറസ്റ്റ്

മാധ്യമങ്ങള്‍ പുറത്ത് വിട്ട സന്നിധാനത്തെ ദൃശ്യങ്ങളും മറ്റും പരിശോധിച്ച് അക്രമത്തില്‍ പങ്കെടുത്ത ഓരോരുത്തരേയും തിരഞ്ഞ് പിടിച്ച് കൊണ്ടിരിക്കുകയാണ് പോലീസ്.
ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരെ നടന്ന അക്രമങ്ങളില്‍ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത് 2000ല്‍ അധികം പേരെന്ന് പോലീസ്. സംസ്ഥാന വ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് 2061 പേരാണ്. ഇന്നലെ വൈകുന്നരത്തിന് ശേഷം മാത്രം അറസ്റ്റിലായത് 700ല്‍ അധികം പേരാണ്. 1937 പേരെ ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. ബാക്കിയുളളവരെ കോടതി റിമാന്‍ഡ് ചെയ്തു.

 പിടിയിലാവും

പിടിയിലാവും

സന്നിധാനത്തും നിലയ്ക്കലിലും അടക്കം അക്രമം നടത്തിയ 220 പേരുടെ ചിത്രമടക്കം ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്ത് വിട്ടിരുന്നു. ഇവരില്‍ പലരും പിടിയിലായിക്കഴിഞ്ഞു. എല്ലാവരേയും പിടികൂടുന്നത് വരെ പോലീസ് നടപടി തുടരുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഈ ലിസ്റ്റിലുള്ളവരെ കൂടാതെ അക്രമവുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റുണ്ടാകുമെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയത്.

 ചാനല്‍ ചര്‍ച്ച

ചാനല്‍ ചര്‍ച്ച

എന്നാല്‍ സര്‍ക്കാര്‍ പോലീസ് രാജ് ഉപയോഗിച്ച് നിരപരാധികളായ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയാണെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശ്വാസികളെ വേട്ടയാടുന്നോ എന്ന ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ചര്‍ച്ചയിലാണ് ശോഭ സുരേന്ദ്രന്‍റ പുതിയ ആരോപണം. ചര്‍ച്ചയിലേക്ക്

 ആക്രമം

ആക്രമം

നിലയ്ക്കലില്‍ ആക്രമം നടന്നിട്ടുണ്ട്. അതില്‍ യാതൊരു സംശയവുമില്ല. നിരവധി പേര്‍ ആക്രമത്തില്‍ ഇരയായിട്ടുണ്ട്. എന്നാല്‍ ശോഭാ സുരേന്ദ്രന്‍ പറയുന്നു ബിജെപി പ്രവര്‍ത്തകരോ നിലയ്ക്കലില്‍ നാമജപ പ്രതിഷേധം നടത്തിയവരോ അല്ല അക്രമം നടത്തിയത്. അങ്ങനെയെങ്കില്‍ മറ്റ് ആരോ ആണ് ആക്രമികകള്‍. ആ ആക്രമികളെ അറസ്റ്റ് ചെയ്യുന്നതില്‍ ബിജെപിക്ക് എന്തെങ്കിലും എതിര്‍ ന്യായം ഉണ്ടോ എന്നായിരുന്നു ചര്‍ച്ച അവതാരകന്‍റെ ചോദ്യം.

 നിരപരാധികളെ

നിരപരാധികളെ

ശോഭയുടെ മറുപടി ഇങ്ങനെ- ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട പോലീസ് നിലയ്ക്കലില്‍ തമ്പ് അടിച്ചുകൊണ്ട് നിരപരാധികളായ പ്രതിഷേധകരെ നിഷ്ഠൂരം അടിച്ചോടിക്കുകയായിരുന്നു. സംഘര്‍ഷ ദിവസങ്ങളില്‍ പോലീസ് പിടിച്ച് കൊണ്ടുപോയി കൊട്ടാരക്കര ജയിലില്‍ അടച്ചവരെ കാണാന്‍ താന്‍ പോയിരുന്നു. അവിടെ കസ്റ്റഡിയില്‍ കോളേജ് വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു.

 കസ്റ്റഡിയില്‍ തള്ളി

കസ്റ്റഡിയില്‍ തള്ളി

ഒരു ഡസനോളം വരുന്ന നിപരാധികളായ കോളേജ് വിദ്യാര്‍ത്ഥികളെ വീട്ടില്‍ വിട്ട് തരാമെന്ന് പറഞ്ഞ് പോലീസ് ജീപ്പില്‍ കയറ്റി പോലീസ് കസ്റ്റഡിയില്‍ കൊണ്ട് തള്ളിയിരിക്കുകയാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഇതോടെ അവതാരകന്‍ ചര്‍ച്ചയില്‍ ഇടപെട്ടു.

 വിദ്യാര്‍ത്ഥികളെ

വിദ്യാര്‍ത്ഥികളെ

പോലീസ് നിരപരാധികളായവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടതെന്നും ഇതിന് മറുപടിയായ യഥാര്‍ത്ഥ ആക്രമകാരികളായ പോലീസുകാരുടെ ചിത്രങ്ങള്‍ തങ്ങള്‍ പുറത്തുവിടുമെന്നും യഥാര്‍ത്ഥ ആക്രമകാരികള്‍ ആരെന്ന് തങ്ങള്‍ ജനങ്ങള്‍ക്ക് കാണിച്ച് കൊടുക്കുമെന്നും ബിജെപി നേതാവായ എംടി രമേശ് പറഞ്ഞത്. നിരപരാധിയായ വിദ്യാര്‍ത്ഥികളെയാണ് പോലീസ് പിടിച്ച് കൊണ്ടുപോയത് എന്നു പറയുന്ന ശോഭാ സുരേന്ദ്രന്‍റെ പരാമര്‍ശം രമേശിന്‍റെ വാദങ്ങളെ അങ്ങനെയെങ്കില്‍ ശരിവെയ്ക്കുന്നതല്ലേയെന്ന് അവതാരകന്‍ ചോദിച്ചു..

 വിവരങ്ങള്‍ പറയണം

വിവരങ്ങള്‍ പറയണം

അതേസമയം പോലീസ് പിടിച്ചുകൊണ്ട് പോയെന്ന പറയുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ എവിടെ നിന്ന് വന്നതാണെന്നും ഏത് കോളേജ് വിദ്യാര്‍ത്ഥികളാണെന്ന് ജനങ്ങള്‍ക്ക് അറിയണണമെന്നും അവതാരകന്‍ ആവശ്യപ്പെട്ടു. ശോഭ സുരേന്ദ്രന്‍ അവരെ ജയിലില്‍ പോയി കണ്ടതിനാല്‍ ജനങ്ങളോട് വിവരങ്ങള്‍ പങ്കുവെയ്ക്കണമെന്നും അവതാരകന്‍ ആവശ്യപ്പെട്ടു.

 തിരുത്തി

തിരുത്തി

ഇതോടെ ശോഭ ആദ്യം പറഞ്ഞ പ്രസ്താവന തിരുത്തി. പാര്‍ട്ടിയുടെ നാല് ജനറല്‍ സെക്രട്ടറിമാര്‍ പാര്‍ട്ടി തിരുമാനം അനുസരിച്ച് നിലയ്ക്കലില്‍ പ്രതിഷേധിക്കുമ്പോള്‍ പാര്‍ട്ടിയുടെ യുവജന സംഘടനയിലെ പ്രവര്‍ത്തകര്‍ക്ക് തങ്ങളെ കാണാന്‍ നിലയ്ക്കലിലേക്ക് വരാനുള്ള അവകാശം ഇല്ലേ എന്നായി ശോഭ.

 പ്രതിഷേധകര്‍ തന്നെ

പ്രതിഷേധകര്‍ തന്നെ

എന്നാല്‍ അങ്ങനെയെങ്കില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ എന്ന് തന്നെ ശോഭ പറയണമെന്നും അല്ലാതെ നിലയ്ക്കലിലേക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നു പറയരുതെന്നും നിലയ്ക്കലില്‍ കോളേജ് ഇല്ലെന്ന് നമ്മുക്ക് എല്ലാവര്‍ക്കും അറിയാമെന്നും അവതാരകന്‍ മറുപടി നല്‍കി.

ഉരുണ്ടുകളിച്ചു

ഉരുണ്ടുകളിച്ചു

ഇതോടെ കോളേജില്‍ പോയിട്ട് വരുന്ന വിദ്യാര്‍ത്ഥികള്‍ എന്ന് താന്‍ പറഞ്ഞിട്ടില്ലല്ലോ, താന്‍ പറഞ്ഞത് ജനങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ, താന്‍ എപ്പോഴാണ് കേളേജ് വിദ്യാര്‍ത്ഥികളെ പിടിച്ചുകൊണ്ടുപോയി എന്ന് പറഞ്ഞതെന്നും ശോഭ സുരേന്ദ്രന്‍ ഉരുണ്ടുകളിച്ചു.

വീഡിയോ

ചര്‍ച്ചയുടെ വീഡിയോ

{document1}

English summary
soba surendran in asianet news channel discussion video viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X