കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടികള്‍ ചെലവഴിച്ചിരുന്നുവെങ്കില്‍ മുതലകണ്ണീര്‍ പൊഴിക്കേണ്ടി വരില്ലായിരുന്നെന്ന് ശോഭ സുരേന്ദ്രന്‍

  • By Desk
Google Oneindia Malayalam News

ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായത്. എന്നാല്‍ കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂര്‍ണമായ നിലപാടായിരുന്നില്ല പ്രധാനമന്ത്രിയുടേത്.

കേരളത്തിന്‍റെ ആവശ്യങ്ങളൊന്നും തന്നെ കേന്ദ്രം പരിഗണിച്ചുമില്ല. എന്നാല്‍ കേരളത്തിലെ നേതാക്കളുടെ അഹംഭാവവും കേന്ദ്രം നല്‍കിയ കോടികള്‍ യഥാര്‍ത്ഥ രീതിയില്‍ വിനിയോഗിക്കാത്തതുമാണ് പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് പരിഹാസ്യരായി കേരള സംഘത്തിന് മടങ്ങേണ്ടി വന്നതെന്നാണ് ശോഭാ സുരേന്ദ്രന്‍ പറയുന്നത്. ശോഭയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

അഭിനന്ദനങ്ങള്‍

അഭിനന്ദനങ്ങള്‍

പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ അനുവദിച്ച കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ. കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് തുക അനുവദിച്ച കാര്യം അറിയിച്ചത്. കേരളത്തെ എപ്പോഴും അവഗണിക്കുന്നു എന്നു മുതലകണ്ണീർ ഒഴുക്കുന്നവർക്കുള്ള മറുപടിയാണ് ഇത്.

ഇരട്ടി മധുരം

ഇരട്ടി മധുരം

ഇതിനിടെ കനത്ത മഴ കാരണം ഉണ്ടായ നഷ്ടങ്ങൾ പരിഹരിക്കാനും ദുരിതാശ്വാസത്തിനും ആയി കേരളത്തിന് 80 കോടി രൂപ അനുവദിച്ച കാര്യം കേന്ദ്ര മന്ത്രി കിരൺ റിജിജുവും അറിയിച്ചു. കേരളത്തിന് ഇരട്ടി മധുരം നൽകുന്നതായി ഇത്.
പ്രധാനമന്ത്രിയെ കാണാൻ പോയി അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടി തിരിച്ചു വന്നവർക്കുള്ള ഉത്തരം കൂടി ആണിത്.

വിനിയോഗിച്ചിരുന്നെങ്കില്‍

വിനിയോഗിച്ചിരുന്നെങ്കില്‍

കേന്ദ്രം നൽകുന്ന കോടികൾ ശരിയാം വണ്ണം വിനിയോഗിച്ചിരുന്നുവെങ്കിൽ പ്രധാനമന്ത്രിയുടെ അടുക്കൽ നിന്നു പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനെ പോലെയുള്ള നേതൃപാടവവും കാര്യപ്രാപ്തിയും തെളിയിച്ച ഒരാളെ സർവകക്ഷി സംഘത്തിൽ നിന്നും ഒഴിവാക്കിയ നടപടിയെ ഹിമാലയൻ വിഡ്ഢിത്തം എന്നേ വിശേഷിപ്പിക്കാൻ ആവുകയുള്ളൂ.

എത്തിക്കുക

എത്തിക്കുക

ഇനി എങ്കിലും പരാതി പറയൽ എന്ന സ്ഥിരം കലാപരിപാടി അവസാനിപ്പിച്ചു ദീർഘദൃഷ്ടിയോടെയും പക്വതയോടെയും ഉള്ള ആസൂത്രണത്തിനും ധനവിനിയോഗത്തിനും ആണ് സംസ്ഥാന സർക്കാർ ശ്രമിക്കേണ്ടത്. പൊതുജനങ്ങൾക്ക് അവകാശപ്പെട്ട ഓരോ രൂപയും അർഹിച്ച കൈകളിലേക്ക് ദയവായി എത്തിക്കുക.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂപര്‍ണരൂപം

English summary
soba surendran facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X