ചെങ്ങന്നൂരില്‍ ശ്രീധരന് പിള്ള സാറിന് 20,000 വോട്ട് കിട്ടും.. ശോഭാ സുരേന്ദ്രന്റെ 'തള്ള്' വീഡിയോ
ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് ചരിത്രം വിജയം നേടിയതിന് പിന്നാലെ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി ജയിക്കുമെന്ന ശോഭാ സുരേന്ദ്രന്റെ ' തള്ള് വീഡിയോ' വൈറലാകുന്നു. റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടുമെന്ന് വെല്ലുവിളിക്കുന്ന ശോഭയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന്‍പിള്ള 20000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് ശോഭ വീഡിയോയില്‍ അവകാശപ്പെടുന്നത്.'ബഹുമാന്യനായിട്ടുള്ള ഞങ്ങളുടെ സ്ഥാനാര്‍ത്ഥി ശ്രീധരന്‍പിള്ള സര് പെട്ടി തുറക്കുമ്പോള്‍ ശ്രീമാന്‍ നികേഷ് എഴുതി വെച്ചോളു 20,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനെങ്കിലും ഞങ്ങള്‍ അവിടെ വിജയിച്ചിരിക്കും. ഇത് തീര്‍ച്ചയായും കേന്ദ്ര ഭരണകുടത്തിന്റെ ജനോപകാരപ്രദമായ നടപടിക്ക് അനുകൂലമായിട്ടുള്ള ഒരു വിധിയെഴുത്ത് ആയിരിക്കും ചെങ്ങന്നൂരിലെ ജനത അര്‍പ്പിക്കാന്‍ പോകുന്നത്' എന്നായിരുന്നു ശോഭാ സുരേന്ദ്രന് അവകാശപ്പെട്ടത്. കേരളത്തിലെ അടുത്ത ചീഫ് മിനിസ്റ്റര്‍ ഭാരതീയ ജനതാ പാര്‍ട്ടി നേതാവായിരിക്കുമെന്നും ശോഭ വീഡിയോയില്‍ പറയുയുന്നുണ്ട്. ഇതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
20956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ചെങ്ങന്നൂരില്‍ വിജയിച്ചത്. 2016 തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍പിള്ളയ്ക്ക് ലഭിച്ചത് 42,682 വോട്ടുകളായിരുന്നു. ഇത്തവണ ഇത് 35,270 വോട്ടുകളാണ്. 7415 വോട്ടുകളാണ് ബിജെപിക്ക് ഇത്തവണ കുറഞ്ഞത്.
Recommended Video

ബിജെപിയുടെ ശക്തി കേന്ദ്രമായ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ പോലും സജി ചെറിയാന് വന്‍ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ തവണ തിരുവനന്‍വണ്ടൂരില്‍ ശ്രീധരന്‍പിള്ള മികച്ച ലീഡ് നേടിയിരുന്നു. എന്നാല്‍ ഇത്തവണ എല്‍ഡിഎഫ് പത്ത് ബൂത്തുകളില്‍ ഒന്‍പത് ഇടത്തും ലീഡ് ഉയര്ക്കുകയായിരുന്നു. മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും ബിജെപിയുടെ സ്ഥിതി ദയനീയമായിരുന്നു. 2016 ലേതിനേക്കാള്‍ 1000 വോട്ടുകളാണ് ബിജെപിക്ക് ഇവിടെ നഷ്ടമായത്. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് പകുതിയായി കുറഞ്ഞു. കഴിഞ്ഞ തവണ ഇവിടങ്ങളില്‍ മികച്ച മുന്നേറ്റമായിരുന്നു ബിജെപി കാഴ്ച വെച്ചത്. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications