കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരില്‍ ശ്രീധരന്‍ പിള്ള സാറിന് 20,000 വോട്ട് കിട്ടും.. ശോഭാ സുരേന്ദ്രന്‍റെ 'തള്ള്' വീഡിയോ

  • By Desk
Google Oneindia Malayalam News

ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് ചരിത്രം വിജയം നേടിയതിന് പിന്നാലെ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി ജയിക്കുമെന്ന ശോഭാ സുരേന്ദ്രന്‍റെ ' തള്ള് വീഡിയോ' വൈറലാകുന്നു. റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടുമെന്ന് വെല്ലുവിളിക്കുന്ന ശോഭയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

soba sreed

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന്‍പിള്ള 20000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് ശോഭ വീഡിയോയില്‍ അവകാശപ്പെടുന്നത്.'ബഹുമാന്യനായിട്ടുള്ള ഞങ്ങളുടെ സ്ഥാനാര്‍ത്ഥി ശ്രീധരന്‍പിള്ള സര്‍ പെട്ടി തുറക്കുമ്പോള്‍ ശ്രീമാന്‍ നികേഷ് എഴുതി വെച്ചോളു 20,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനെങ്കിലും ഞങ്ങള്‍ അവിടെ വിജയിച്ചിരിക്കും. ഇത് തീര്‍ച്ചയായും കേന്ദ്ര ഭരണകുടത്തിന്‍റെ ജനോപകാരപ്രദമായ നടപടിക്ക് അനുകൂലമായിട്ടുള്ള ഒരു വിധിയെഴുത്ത് ആയിരിക്കും ചെങ്ങന്നൂരിലെ ജനത അര്‍പ്പിക്കാന്‍ പോകുന്നത്' എന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ അവകാശപ്പെട്ടത്. കേരളത്തിലെ അടുത്ത ചീഫ് മിനിസ്റ്റര്‍ ഭാരതീയ ജനതാ പാര്‍ട്ടി നേതാവായിരിക്കുമെന്നും ശോഭ വീഡിയോയില്‍ പറയുയുന്നുണ്ട്. ഇതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

20956 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ വിജയിച്ചത്. 2016 തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍പിള്ളയ്ക്ക് ലഭിച്ചത് 42,682 വോട്ടുകളായിരുന്നു. ഇത്തവണ ഇത് 35,270 വോട്ടുകളാണ്. 7415 വോട്ടുകളാണ് ബിജെപിക്ക് ഇത്തവണ കുറഞ്ഞത്.

Recommended Video

cmsvideo
ശോഭയെ ട്രോളികൊന്ന് സോഷ്യൽ മീഡിയ | Oneindia Malayalam

ബിജെപിയുടെ ശക്തി കേന്ദ്രമായ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ പോലും സജി ചെറിയാന്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ തവണ തിരുവനന്‍വണ്ടൂരില്‍ ശ്രീധരന്‍പിള്ള മികച്ച ലീഡ് നേടിയിരുന്നു. എന്നാല്‍ ഇത്തവണ എല്‍ഡിഎഫ് പത്ത് ബൂത്തുകളില്‍ ഒന്‍പത് ഇടത്തും ലീഡ് ഉയര്‍ക്കുകയായിരുന്നു. മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും ബിജെപിയുടെ സ്ഥിതി ദയനീയമായിരുന്നു. 2016 ലേതിനേക്കാള്‍ 1000 വോട്ടുകളാണ് ബിജെപിക്ക് ഇവിടെ നഷ്ടമായത്. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് പകുതിയായി കുറഞ്ഞു. കഴിഞ്ഞ തവണ ഇവിടങ്ങളില്‍ മികച്ച മുന്നേറ്റമായിരുന്നു ബിജെപി കാഴ്ച വെച്ചത്. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

English summary
soba surendrans vedio getting viral in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X