കേരളത്തിന്റെ സ്വന്തം പെണ്‍ഗുണ്ട!!! ആരേയും ഞെട്ടിപ്പിക്കുന്ന അത്ഭുത കഥകള്‍... ഒടുവില്‍ അടങ്ങുമോ?
കൊച്ചി: ക്രിമിനലുകള്‍ക്ക് ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഒന്നും ഇല്ല. പക്ഷേ, ക്രിമിനല്‍ കേസുകളില്‍ കുടുങ്ങുന്ന സ്ത്രീകളുടെ എണ്ണം പൊതുവേ കുറവാണ് എന്ന് മാത്രം.
കേരളത്തില്‍ സ്ഥിരം ക്രിമിനല്‍ എന്ന കുപ്രസിദ്ധി നേടിയ ഒരാളേ ഉള്ളൂ... അത് ശോഭ ജോണ്‍ ആണ്. തന്ത്രി കേസ് മുതല്‍ ശോഭ ജോണ്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഏറ്റവും ഒടുവില്‍ പെണ്‍വാണിഭ കേസില്‍ 18 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടിരിക്കുകയാണ് ശോഭ.
ആരാണ് ശോഭ ജോണ്‍? കേരളം പലപ്പോഴും ചോദിച്ച ചോദ്യമാണത്. ചെറുപ്രായത്തില്‍ വിവാഹം കഴിഞ്ഞ്, വീട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും എല്ലാം പ്രിയങ്കരിയായിരുന്ന ഒരു ശോഭ ജോണും ചരിത്രത്തില്‍ ഉണ്ട്.

ചെറുപ്രായത്തില്‍ വിവാഹം
ചെറുപ്രായത്തില്‍ തന്നെ വിവാഹിതയായിരുന്നു ശോഭ ജോണ്‍. അതുവരെ വീട്ടുകാര്‍ക്കും അയല്‍ വാസികള്‍ക്കും എല്ലാം ഏറെ പ്രിയപ്പെട്ടവള്‍ ആയിരുന്നു. പിന്നീടാണ് കഥകള്‍ മാറി മറിയുന്നത്.

അനാശാസ്യത്തിന് പിടിയില്‍
വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ നാട്ടില്‍ ആയിരുന്നു ശോഭ. എന്നാല്‍ ആയിടക്കാണ് അനാശാസ്യ കേസില്‍ ശോഭ അറസ്റ്റിലാകുന്നത്. അതോടെ വീടുമായുള്ള ബന്ധം ഏതാണ്ട് ഉപേക്ഷിച്ച മട്ടായി.

സ്വന്തമായി ഗുണ്ടാസംഘം
അതിന് ശേഷം ശോഭ ജോണ്‍ എന്ന പെണ്‍ഗുണ്ടയുടെ വളര്‍ച്ചയുടെ കാലമായിരുന്നു. കൊച്ചിയില്‍ സ്വന്തമായി ഒരു ഗുണ്ടാസംഘം തന്നെ ശോഭ ജോണ്‍ കെട്ടിപ്പടുത്തു. ക്വട്ടേഷനുകള്‍ ഏറ്റെടുത്തു.

തന്ത്രി കേസില്‍
ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനരെ തട്ടിക്കൊണ്ടുപോയു ഭീഷണിപ്പെടുത്തിയ കേസോടെ ശോഭ ജോണ്‍ കേരളത്തിലെ പേരെടുത്ത ക്വട്ടേഷന്‍ നായികയായി. ഫ്ലാറ്റില്‍ വിളിച്ചുവരുത്തി തന്ത്രിയെ സ്ത്രീയ്ക്കൊപ്പം നിര്‍ത്ത് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി എന്നായിരുന്നു കേസ്.

ശിക്ഷിയ്ക്കപ്പെട്ടു
ആ കേസില്‍ ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയ്ക്കാണ് ശോഭ ജോണ്‍ വിധിക്കപ്പെട്ടത്. പക്ഷേ ശോഭ അതുകൊണ്ടൊന്നും അടങ്ങിയില്ല. തുടര്‍ന്നും ഗുണ്ടാ സംഘങ്ങളെ നിയന്ത്രിച്ച് മുന്നോട്ട് പോയി.

ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍
ക്വട്ടേഷനുകളിലുടെ ലഭിച്ച പണം ആഡംബരജീവിതത്തിനും ശോഭ ഉപയോഗിച്ചു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ആയിരുന്നു പലപ്പോഴും താമസം. സഞ്ചാരം ആഡംബര വാഹനങ്ങളിലും.

പെണ്‍വാണിഭവും തുടങ്ങി
ഇതിനിടയില്‍ സ്വന്തമായി ഒരു പെണ്‍വാണിഭ സംഘത്തേയും സൃഷ്ടിച്ചു ശോഭ ജോണ്‍. അങ്ങനെയാണ് വരാപ്പുഴ കേസില്‍ പെടുന്നത്. 16 തികയാത്ത പെണ്‍കുട്ടിയെ നൂറിലേറെ പേര്‍ക്കാണ് ശോഭ ജോണും സംഘവും കാഴ്ചവച്ചത്.

ഗുണ്ടാ കേസിലെ ആദ്യത്തെ സ്ത്രീ
വരാപ്പുഴ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശോഭ ജോണിനെ ഗുണ്ട നിയമ പ്രകാരം ആണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ ഈ നിയമ പ്രകാരം അറസ്റ്റിലാകുന്ന ആദ്യത്തെ സ്ത്രീ എന്ന റെക്കോര്‍ഡും ശോഭയുടെ പേരിലാണ്.

ജയിലില്‍ ആയാലും
ശോഭ ജോണിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇതിനകം തന്നെ തെളിയിക്കപ്പെട്ടതാണ്. ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും അതില്‍ മാറ്റമൊന്നും ഉണ്ടായില്ല. ജയിലില്‍ കിടന്നാലും ശോഭ കൊച്ചിയിലെ ഗുണ്ടാസംഘങ്ങളെ നിയന്ത്രിക്കുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications