Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാവിലെ കഞ്ഞിയാണ് കുടിക്കാറുള്ളത്, ഇന്ത്യയുടെ വളർച്ച കണ്ട് ലോകം ഞെട്ടുകയല്ലേ'; ശോഭ സുരേന്ദ്രൻ

ആലപ്പുഴയിൽ പ്രചരണം സജീവമാക്കി എൻ ഡി എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. പൊതുമണ്ഡലത്തിൽ പ്രവർത്തിച്ച് വന്നയാളെന്ന നിലയ്ക്ക് മണ്ഡലത്തിലെ ജനങ്ങൾക്ക് തന്നെ വളരെ പെട്ടെന്ന് തന്നെ മനസിലാകുമെന്ന് ശോഭ പറഞ്ഞു. തനിക്കെതിരായ ട്രോളുകൾ കാര്യമാക്കുന്നില്ല. മോദി സർക്കാർ ചെയ്ത നല്ല കാര്യങ്ങളെ എന്തുകൊണ്ടാണ് ഇക്കൂട്ടർ കാണാതെ നടിക്കുന്നതെന്നും ശോഭ ചോദിച്ചു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം.

'രാവിലെ കഞ്ഞി കുടിച്ചാണ് താൻ പ്രചരണം ആരംഭിക്കാറുള്ളത്. കഞ്ഞി കുടിക്കുകയെന്നതാണ് പതിവ്. ചെറുപ്പം മുതൽ അങ്ങനെയാണ്. കഞ്ഞി കുടിച്ചാൽ ഊർജ്ജം ലഭിക്കും എന്ന തോന്നലാണ്. രാവിലെ പ്രവർത്തകരുടെ വീട്ടിൽ നിന്നാണ് ഇപ്പോൾ കഞ്ഞികുടിക്കുന്നത്. എന്നാൽ അവർ പറയുന്നുണ്ട്, അതൊന്നും കുടിച്ചാൽ പോരെന്ന്. ഇഡലിയിലേക്ക് മാറണമെന്ന്. അങ്ങനെ ഇഡലിയിലേക്ക് ഇപ്പോൾ മാറിയിട്ടുണ്ട്.

sobh-

യുപിഎ കാലത്ത് പാചകവാതക വിലവർധനവിനെതിരെ അന്ന് പ്രതിഷേധിച്ചത് സംബന്ധിച്ച് ഇപ്പോഴും ചിലർ ട്രോളുകൾ ഉയർത്തുന്നുണ്ട്. അതിനെ താൻ കാര്യമാക്കുന്നില്ല. ഇന്ത്യയിലെ പ്രധാനമന്ത്രി ഏറ്റവും അടിത്തട്ടിലുള്ള സാധാരണക്കാരായ അമ്മമാർക്ക് പാചകവാതകം കൊടുക്കുന്നുണ്ട്. എന്താ ആരും അതൊന്നും പറയാത്തത്. പ്രധാനമന്ത്രി പറഞ്ഞു 12000 ഗ്യാസ് കണക്ഷൻ താൻ പത്തനംതിട്ടയിലെ പാവപ്പെട്ടവർക്ക് കൊടുത്തില്ലേയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കൊടുത്തിട്ടില്ലെന്ന് ഗ്യാസ് ഏജൻസികളെ കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമമാണ് ഇവിടെ ഇടത് വലത് മുന്നണികൾ ചെയ്തത്.

രാജ്യത്തിന്റെ ഫിസിക്കൽ ‍ഡെഫിസിറ്റ് കുറച്ച് കാണിക്കാൻ വേണ്ടി ഓയിൽ കമ്പനികൾക്ക് കൊടുക്കാനുള്ള പണം 10 കൊല്ലം കൊടുത്തില്ല. അതൊരു മസാല ബോണ്ടാക്കി മാറ്റി. എഫ് സി ഐയ്ക്ക് കൊടുക്കാനുള്ള പൈസ പോലും കൊടുത്തില്ല. അതും ബോണ്ടാക്കി മാറ്റി. ആരും ഇതിനൊന്നും മറുപടി തന്നിട്ടില്ല. ഓയിൽ കമ്പനികൾക്ക് കൊടുക്കാനുള്ള ഒരു ലക്ഷം കോടി രൂപയും അതിന്റെ പലിശയും മോദി സർക്കാർ ആണ് അടച്ച് തീർത്തത്. 2027 വരെ അടച്ച് തീർക്കാനുള്ള കരാറാണ് കമ്പനികൾ വെച്ചിട്ടുള്ളത്. ഇവിടെ ഏതെങ്കിലും സാധനത്തിന് പൈസ കൂടുന്നുണ്ടെങ്കിൽ പാവപ്പെട്ടവന്റെ വീട്ടിലേക്കാണ് ആ പണം വരുന്നത്. ലോകം പോലും ഞെട്ടുകയല്ലേ, എന്ത് വേഗമാണ് ഇവിടെ സാമ്പത്തിക മേഖല വളരുന്നത്', ശോഭ സുരേന്ദ്രൻ പറഞ്ഞു.

ഇതാദ്യമായാണ് ശോഭ സുരേന്ദ്രൻ ആലപ്പുഴയിൽ മത്സരിക്കുന്നത്. 2019 ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ വോട്ട് ഉയർത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് അവർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+