കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാനിയെ ഹിന്ദി പഠിപ്പിക്കാന്‍ ശോഭ സുരേന്ദ്രന്‍... മണ്ടത്തരം പൊളിച്ചടുക്കി ഷാനി പ്രഭാകർ

Google Oneindia Malayalam News

Recommended Video

cmsvideo
കാഴ്ച്ചക്കാർക്ക് ചിരിക്കാനുള്ള വക നൽകി ശോഭ സുരേന്ദ്രൻ | Oneindia Malayalam

കൊച്ചി: സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല നേതാവായ ഭഗത് സിങ് ജയിലില്‍ കിടക്കുമ്പോള്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്ന് ഒരാള്‍ പോലും അദ്ദേഹത്തെ സന്ദര്‍ശിച്ചില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകത്തില്‍ പ്രസംഗിച്ചത്. ഇത് ശുദ്ധ നുണയാണെന്ന് ചരിത്രകാരന്‍മാര്‍ തെളിയിക്കുകയും ചെയ്തു.

എന്നാല്‍ ഇത് സമ്മതിക്കാന്‍ കേരളത്തിലെ ബിജെപി നേതാവായ ശോഭ സുരേന്ദ്രന്‍ തയ്യാറല്ല. മനോരമ ന്യൂസിലെ കൗണ്ടര്‍ പോയന്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന ശോഭ സുരേന്ദ്രന്‍ കാഴ്ചക്കാര്‍ക്ക് ചിരിക്കാനുള്ള വകയാണ് നല്‍കിയത്.

ഭഗത് സിങ്ങിനെ ജയിലില്‍ സന്ദര്‍ശിച്ചില്ല എന്നല്ല പ്രധാനമന്ത്രി പറഞ്ഞത് എന്നായിരുന്നു ശോഭയുടെ വാദം. ശഹീദ് ആയതിന് ശേഷം ഭഗത് സിങ്ങിനെ സന്ദര്‍ശിച്ചില്ല എന്നാണ് മോദി ഉദ്ദേശിച്ചത് എന്നായിരുന്നു ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. ഇത് ഷാനി പൊളിച്ചടുക്കിയെങ്കിലും, ഷാനിയോട് പോയി ഹിന്ദി പഠിക്കാന്‍ ആയിരുന്നു ശോഭയുടെ ഉപദേശം. അതോടൊപ്പം ഒരു ഭീഷണിയും ഉണ്ടായിരുന്നു.

ജീവിച്ചിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക്

ജീവിച്ചിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക്

ഒരു കാര്യം ഞാന്‍ പറയട്ടേ എന്ന് പറഞ്ഞുകൊണ്ടാണ് ശോഭ സുരേന്ദ്രന്‍ ഷാനി പ്രഭാകറിന്റെ ചോദ്യത്തിന് മറുപടി കൊടുത്ത് തുടങ്ങുന്നത്. എന്തിനാണ് പ്രധാനമന്ത്രി അസത്യ പ്രചാരണം നടത്തുന്നത് എന്നായിരുന്നു ചോദ്യം.

ഇന്ന് ജീവിച്ചിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഏതെങ്കിലും നേതാക്കള്‍ക്ക്, പ്രധാനമന്ത്രി പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞുകൊണ്ട്, ഈ വിഷയത്തില്‍ കോടതിയെ സമീപിക്കാനുള്ള തന്റേടമുണ്ടോ എന്നായിരുന്നു ശോഭയുടെ ചോദ്യം.

കളവ് പറഞ്ഞു എന്ന് പറഞ്ഞാല്‍ മാത്രം പോര, അത് തെളിയിക്കാനുള്ള ഇച്ഛാശക്തി കൂടി വേണം എന്നാണ് ശോഭ പറഞ്ഞത്.

സത്യമാണത്രെ പറഞ്ഞത്

സത്യമാണത്രെ പറഞ്ഞത്

പ്രധാനമന്ത്രി സത്യമേ പറഞ്ഞിട്ടുള്ളൂ എന്നാണ് ശോഭ പറയുന്നത്. അദ്ദേഹം പറഞ്ഞത് ചരിത്രമാണെന്നുും ശോഭ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.

പച്ചക്കള്ളം പറഞ്ഞിട്ട്, അതിനെ ന്യായീകരിക്കാന്‍ ഇങ്ങനെയുള്ള വാദമുഖങ്ങളുമായി വരുമ്പോള്‍ അതിന് എന്ത് മറുപടിയാണ് പറയുക എന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രതിനിധി ആന്റോ ആന്റണി പ്രതികരിച്ചത്.

ചരിത്രം തെളിയിക്കേണ്ടത് കോടതിയില്‍ ആണോ?

ചരിത്രം തെളിയിക്കേണ്ടത് കോടതിയില്‍ ആണോ?

ചരിത്രം തെളിയിക്കേണ്ടത് കോടതിയില്‍ ആണോ എന്ന ചോദ്യമാണ് പിന്നീട് ഷാനി ശോഭ സുരേന്ദ്രന് ഇട്ടുകൊടുത്തത്. ഇന്ത്യയുടെ പ്രധാനമന്ത്രി കളവ് പറഞ്ഞു എന്ന് ഒരാള്‍ തെളിയിക്കട്ടെ, വെറുതേ ചര്‍ച്ചയില്‍ പറഞ്ഞാല്‍ പോരല്ലോ എന്നായി ശോഭ.

ഷാനി ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ശോഭ സുരേന്ദ്രന്‍ ശരിക്കും പ്രകോപിതയായി. എന്തടിസ്ഥാനത്തില്‍ ആണ് പ്രധാനമന്ത്രി കളവ് പറഞ്ഞു എന്ന് ചര്‍ച്ച നയിക്കുന്ന ഷാനി പറയുന്നത് എന്നായി ശോഭയുടെ ചോദ്യം.

എന്താണ് പ്രധാനമന്ത്രി പറഞ്ഞ കള്ളം എന്ന് ഷാനി വിശദീകരിച്ച് കൊടുക്കുകയും ചെയ്തു.

എല്ലാം അറിയാമത്രെ...!

എല്ലാം അറിയാമത്രെ...!

ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ചരിത്രത്തെ കുറിച്ച് നന്നായിട്ട് അറിയാം എന്നായി ശോഭ. എങ്ങനെയാണ് വീരനായ സുഭാഷ് ചന്ദ്രബോസിനെ കാണാതായത് എന്നതിനെ കുറിച്ചും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അറിയാം. അത് ചരിത്രത്തിന്റെ രേഖകളില്‍ ഉണ്ടാകും... ഇങ്ങനെയൊക്കെ ചര്‍ച്ചയെ വഴിതെറ്റിക്കുന്ന രീതിയില്‍ ശോഭ സുരേന്ദ്രന്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അതിനും ഷാനി തടയിട്ടു.

ആരൊക്കെ സന്ദര്‍ശിച്ചു എന്ന്

ആരൊക്കെ സന്ദര്‍ശിച്ചു എന്ന്

ഭഗത് സിങ്ങിനെ സന്ദര്‍ശിച്ച നേതാക്കള്‍ ആരൊക്കെ ആണെന്ന് ചര്‍ച്ചയില്‍ ഉള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറയട്ടേ എന്നായി ശോഭ.

ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ആത്മകഥയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഷാനി പ്രഭാകര്‍ വിശദമാക്കിക്കൊടുത്തു.

പ്രധാനമന്ത്രി പറഞ്ഞത് ശരിയാണെന്ന് തെളിയിക്കാന്‍ ഇന്ത്യന്‍ പൊതുസമൂഹത്തിന് മുന്നില്‍ ഞങ്ങള്‍ വരാം എന്നായി അപ്പോള്‍ ശോഭ സുരേന്ദ്രന്‍. ഷാനിയുടെ ചോദ്യത്തിന് അപ്പോഴും ഉത്തരം നല്‍കിയില്ല!

നെഹ്‌റു എഴുതിയതാണോ ചരിത്രം എന്ന്!

നെഹ്‌റു എഴുതിയതാണോ ചരിത്രം എന്ന്!

ഒരു വ്യക്തി തന്റെ ആത്മകഥയില്‍ എഴുതുന്നതാണോ ചരിത്രം എന്നായി പിന്നീട് ശോഭ സുരേന്ദ്രന്‍. ജവഹര്‍ലാല്‍ നെഹ്‌റു ഭഗത് സിങ്ങിനെ ജയിലില്‍ സന്ദര്‍ശിച്ചതിനെ കുറിച്ച് തന്റെ ആത്മകഥയില്‍ എഴുതിയത് വിശ്വസിക്കാന്‍ ശോഭ തയ്യാറല്ലെന്ന് ചുരുക്കം!

ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു വിഷയത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കില്‍, അതിന്റെ മറുപടി അ്‌ദ്ദേഹത്തെ കൊണ്ട് തന്നെ പറയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കുന്നു എന്ന് വരെ ശോഭ പറഞ്ഞുകളഞ്ഞു. ആന്റോ ആന്റണി ഈ സമയം ചിരിക്കുകയായിരുന്നു.

 ഷാനീ... ഇത് ചെറിയ കളിയല്ലെന്ന് ഭീഷണി

ഷാനീ... ഇത് ചെറിയ കളിയല്ലെന്ന് ഭീഷണി

ഷാനീ... ഇത് ചെറിയ കളിയല്ല. ഷാനി ഇതിന് മുമ്പും പല ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പലതും പറഞ്ഞിട്ടുണ്ട് എന്നായി ശോഭ സുരേന്ദ്രന്‍. ഇത് ചെറിയ കളിയല്ല.... ഷാനിയെ കൂടി കോടതിയുടെ മുന്നിലേക്ക് കൊണ്ടുവരാന്‍ തങ്ങളെക്കൊണ്ട് സാധിക്കും എന്നായി പിന്നീടുള്ള ഭീഷണി.

പ്രധാനമന്ത്രി കള്ളം പറഞ്ഞു എന്ന് അവതാരികയ്ക്ക് പറയാന്‍ പാടില്ലെന്നായി പിന്നീട്. താന്‍ എപ്പോഴാണ് അങ്ങനെ പറഞ്ഞത് എന്നായി ഷാനിയുടെ ചോദ്യം.

ചരിത്ര രേഖയുടെ അടിസ്ഥാനത്തില്‍

ചരിത്ര രേഖയുടെ അടിസ്ഥാനത്തില്‍

ചരിത്ര രേഖയുടെ അടിസ്ഥാനത്തില്‍ ആണ് പ്രധാനമന്ത്രി പ്രസംഗിച്ചിട്ടുള്ളത് എന്നായി പിന്നീട് ശോഭ സുരേന്ദ്രന്‍. അത് ഇന്ത്യയുടെ ജനങ്ങളുടെ മുന്നില്‍ വയ്ക്കുമെന്നും അവര്‍ പറഞ്ഞു.

ഏത് ചരിത്ര രേഖയുടെ അടിസ്ഥാനത്തിലാണ് അത് എന്നായി ഷാനിയുടെ ചോദ്യം. ശോഭ സുരേന്ദ്രന്‍ അക്ഷരാര്‍ത്ഥത്തില്‍ വിയര്‍ത്തുപോയി. ഏത് ചരിത്ര രേഖയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി കളവ് പറഞ്ഞു എന്ന് ഷാനി പറയുന്നത് എന്നായി ശോഭയുടെ ചോദ്യം.

നേതാക്കന്‍മാര്‍ എന്നല്ലേ എന്ന്!!!

നേതാക്കന്‍മാര്‍ എന്നല്ലേ എന്ന്!!!

കോണ്‍ഗ്രസിന്റെ നേതാക്കന്‍മാര്‍ സന്ദര്‍ശിച്ചിട്ടില്ല എന്നല്ലേ പ്രധാനമന്ത്രി പറഞ്ഞത് എന്നായി പിന്നീട് ശോഭ സുരേന്ദ്രന്‍. ഏതെങ്കിലും വ്യക്തി സന്ദര്‍ശിച്ചിട്ടില്ല എന്ന് പറഞ്ഞിട്ടില്ലെന്നും ശോഭ പറയുന്നുണ്ട്. പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗവുമായി പൊതു സമൂഹത്തിന് മുന്നില്‍ വരാം എന്നായി ശോഭ സുരേന്ദ്രന്‍.

എന്നാല്‍ രണ്ട് ദിവസം ഒന്നും കാത്തിരിക്കണ്ട, ഇപ്പോള്‍ തന്നെ ആ പ്രസംഗം കേള്‍പിക്കാം എന്നായി ഷാനി. ആ പ്രസംഗം കേള്‍പിക്കുകയും ചെയ്തു!

ചിരിച്ച് ചിരിച്ച് അന്തം വിട്ട് പോകും!

ചിരിച്ച് ചിരിച്ച് അന്തം വിട്ട് പോകും!

എനിക്ക് ഹിന്ദി അത്രയ്ക്ക് അറിയില്ല, ഹിന്ദി നന്നായി അറിയുന്ന ശോഭ സുരേന്ദ്രന്‍ തന്നെ പരിഭാഷപ്പെടുത്തു എന്നായി ഷാനി. അതിന് ശേഷം ശോഭ സുരേന്ദ്രന്‍ നടത്തിയ തര്‍ജ്ജമ കേട്ട് ഹിന്ദി അറിയുന്നവരെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു.

ശഹീദ് ആയ ഭഗത് സിങ്ങിനെ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ള ആരും സന്ദര്‍ശിച്ചില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത് എന്നായിരുന്നു ശോഭയുട െവിവര്‍ത്തനം. ജീവിച്ചിരിക്കുന്ന ഭഗത് സിങിനെ സന്ദര്‍ശിച്ച കഥയല്ല ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞത് എന്നും ശോഭ പറഞ്ഞുകളഞ്ഞു.

വീണ്ടും ഭീഷണി

വീണ്ടും ഭീഷണി

ഷാനീ, ഇത് ചെറിയ കൡയല്ലെന്ന ഭീഷണി വീണ്ടും ഉയര്‍ത്തുന്നുണ്ട് ശോഭ സുരേന്ദ്രന്‍.

എന്തായാലും ഈ ചര്‍ച്ച താന്‍ അവസാനിപ്പിക്കുകയാണ് എന്നാണ് ചിരിച്ചുകൊണ്ട് ഷാനി പറഞ്ഞത്. പ്രബുദ്ധരായ മലയാളികള്‍ക്ക് മുന്നില്‍ ഇത്തരത്തില്‍ ഈ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റില്ലെന്നും ഷാനി പറഞ്ഞു.

എന്നാല്‍ താന്‍ പറഞ്ഞതിന് ഷാനി മറുപടി പറയാതെ ഒരു ചര്‍ച്ചയും അവസാനിപ്പിക്കാന്‍ പറ്റില്ലെന്നായി ശോഭ.

ഹിന്ദി പഠിച്ചിട്ട് വന്നാല്‍ മതി

ഹിന്ദി പഠിച്ചിട്ട് വന്നാല്‍ മതി

ഹിന്ദി പഠിച്ചിട്ട് ചര്‍ച്ചയില്‍ വന്നിരുന്നാല്‍ മതി എന്നായി പിന്നീട് ശോഭ. ഹിന്ദിയല്ല പഠിക്കേണ്ടത് എന്നായി ശോഭ. ഷാനിക്ക് ചിരി നിര്‍ത്താന്‍ കഴിയുന്നുണ്ടായിരുന്നില്ല. വീണ്ടും ശോഭ സുരേന്ദ്രന്‍ തന്റെ പഴയ നിലപാടില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. ശഹീദ് എന്ന വാക്കിന്റെ അര്‍ത്ഥം എന്താണെന്നും ചോദിച്ചുകൊണ്ടിരുന്നു.

വീഡിയോ കാണാം

മനോരമ ന്യൂസിലെ കൗണ്ടര്‍ പോയന്റ് ചര്‍ച്ച കാണാം....

English summary
Sobha Surendran- Shani Prabhakar Manorama News Counter point Discussion on Modi's Bhagat Singh Speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X