കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ശോഭ സുരേന്ദ്രന്റെ മാസ്റ്റർ സ്‌ട്രോക്ക്! ഞെട്ടി ബിജെപി നേതൃത്വം... പോസ്റ്ററിൽ പാർട്ടി പേരില്ല, നേതാക്കളും

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശോഭ സുരേന്ദ്രന്റെ 48 മണിക്കൂര്‍ ഉപവാസം തുടങ്ങിയിരിക്കുകയാണ്. എന്നാല്‍, ശോഭ സുരേന്ദ്രന്റെ ഐക്യദാര്‍ഢ്യ സമരത്തിന് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുണ്ടോ എന്നതാണ് ചോദ്യം.

സമരമുഖത്ത് വീണ്ടും ശോഭ സുരേന്ദ്രന്‍; 48 മണിക്കൂര്‍ നിരാഹാരം... ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണസമരമുഖത്ത് വീണ്ടും ശോഭ സുരേന്ദ്രന്‍; 48 മണിക്കൂര്‍ നിരാഹാരം... ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ

മോദിക്കൊപ്പം ഫോട്ടോ... സുരേന്ദ്രനും മുരളീധരനും പൊങ്കാല; ഈ ചോദ്യത്തിന് ഉത്തരം വേണംമോദിക്കൊപ്പം ഫോട്ടോ... സുരേന്ദ്രനും മുരളീധരനും പൊങ്കാല; ഈ ചോദ്യത്തിന് ഉത്തരം വേണം

എന്തായാലും ബിജെപി നേതാക്കളാരും ഈ സമരത്തിന് ശോഭയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയിട്ടില്ല. ബിജെപിയുടെ ഔദ്യോഗിക പരിപാടിയും അല്ല ശോഭയുടെ ഉപവാസ സമരം എന്നാണ് വിവരം. എന്തായാലും ശോഭ സുരേന്ദ്രന്റെ നീക്കത്തില്‍ ഔദ്യോഗിക നേതൃത്വം ഞെട്ടിയിരിക്കുകയാണ്. വിശദാംശങ്ങളും വിലയിരുത്തലുകളും...

പാര്‍ട്ടി പരിപാടി?

പാര്‍ട്ടി പരിപാടി?

ബിജെപിയുടെ ഔദ്യോഗിക പരിപാടിയായിട്ടില്ല ശോഭ സുരേന്ദ്രന്റെ 48 മണിക്കൂര്‍ ഉപവാസം. ഇത്തരം ഒരു പരിപാടി ഔദ്യോഗിക നേതൃത്വം ആസൂത്രണം ചെയ്തിരുന്നില്ല. ശോഭ സുരേന്ദ്രന്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനം ആണ് ഇത് എന്നാണ് വിവരം.

പാര്‍ട്ടി ചിഹ്നങ്ങളില്ല

പാര്‍ട്ടി ചിഹ്നങ്ങളില്ല

ശോഭ സുരേന്ദ്രന്റെ ഉപവാസ സമരത്തില്‍ പാര്‍ട്ടി ചിഹ്നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതും ശ്രദ്ധേയമാണ്. ബിജെപിയുടെ പതാക പോലും ഇല്ലാതെയാണ് സമരം. ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ആരും തന്നെ എത്തിയില്ല.

ചിത്രത്തിലില്ലാത്ത ബിജെപി

ചിത്രത്തിലില്ലാത്ത ബിജെപി

പിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് സമ്പൂര്‍ണ പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തുണ്ട്. നിയമന തട്ടിപ്പുകള്‍ക്കെതിരെ യുവമോര്‍ച്ചയും സമരം നടത്തുന്നുണ്ട്. എന്നാല്‍ ബിജെപി ഔദ്യോഗികമായി ഒരു പരിപാടിയും ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ശോഭയുടെ ഒറ്റയാള്‍ സമരത്തിന്റെ ഡൈമന്‍ഷന്‍ മറ്റൊന്നാകുന്നത്.

പ്രസിഡന്റ് അറിയാതെ

പ്രസിഡന്റ് അറിയാതെ

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അറിവോടെയല്ല ഇത്തരമൊരു സമരം. പാര്‍ട്ടിയുടെ പേര് പറഞ്ഞിട്ടും അല്ല സമരം. അതുകൊണ്ട് തന്നെ സംസ്ഥാന നേതൃത്വത്തോട് ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന നിലപാചും ഒരു വിഭാഗത്തിനുണ്ട്. എന്തുവന്നാലും ശോഭ സുരേന്ദ്രന്‍ നടത്തുന്ന സമരത്തെ തള്ളിക്കളയാന്‍ ബിജെപി നേതൃത്വത്തിന് കഴിയുകയില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്.

അമ്മമാരുടെ പിന്തുണ

അമ്മമാരുടെ പിന്തുണ

'കേരളത്തിലെ യുവജനതയുടെ സമരത്തിന് അമ്മമാരുടെ പിന്തുണയുമായി കേരളത്തിന്റെ സമരനായിക ശോഭ സുരേന്ദ്രന്‍ പിഎസ് സി സമര മുഖത്തേക്ക് ' എന്നാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റര്‍. എന്നാല്‍ ഈ പോസ്റ്ററില്‍ ഒരിടത്ത് പോലും ബിജെപിയുടെ പേര് പരാമര്‍ശിക്കുന്നില്ല. ശോഭ സുരേന്ദ്രന്‍ ഒറ്റയ്ക്ക് നയിക്കുന്ന സമരം എന്ന നിലയില്‍ തന്നെയാണ് ഇതിനെ നോക്കിക്കാണുന്നത്.

പ്രൊഫൈല്‍ ഫ്രെയിമിലും ഇല്ല ബിജെപി

പ്രൊഫൈല്‍ ഫ്രെയിമിലും ഇല്ല ബിജെപി

പിഎസ് സി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉപവാസ സമരത്തിന് ഒരു ഫേസ്ബുക്ക് പ്രൊഫല്‍ ഫ്രെയിമും തയ്യാറാക്കിയിട്ടുണ്ട്. ഈ പ്രൊഫൈല്‍ ഫ്രെയിമിലും ബിജെപിയെ കുറിച്ച് പരാമര്‍ശമില്ല. പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് പിന്നിലെ സാമ്പത്തിക അഴിമതി സിബിഐ അന്വേഷിക്കുക എന്നാവശ്യപ്പെട്ടാണ് ശോഭ സുരേന്ദ്രന്റെ ഉപവാസം. ഇക്കാര്യം മാത്രമേ ഇതിലും പറയുന്നുള്ളൂ.

നേതൃത്വം പ്രതിരോധത്തില്‍

നേതൃത്വം പ്രതിരോധത്തില്‍

നേതൃത്വത്തിന്റെ അനുമതിയോടെയല്ല ശോഭ സുരേന്ദ്രന്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. വിഷയത്തില്‍ ബിജെപിയുടെ ഇടപെടല്‍ പോരെന്ന വിലയിരുത്തലും ചില കോണുകളില്‍ നിന്ന് ഉയരുന്നതിനിടെ ആണ് ശോഭയുടെ ഈ തന്ത്രപരമായ നീക്കം. പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്യാതെ നടത്തുന്ന സമരത്തെ അംഗീകരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിക്കില്ല. അതേസമയം, അതിന്റെ പേരില്‍ ശോഭയെ തള്ളാനും സാധിക്കാത്ത സ്ഥിതിയിലാണ് ഔദ്യോഗിക നേതൃത്വം.

സുരേന്ദ്രന്റെ വിജയ് യാത്ര

സുരേന്ദ്രന്റെ വിജയ് യാത്ര

തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിജയ് യാത്ര ഫെബ്രുവരി 21 ഞായറാഴ്ച തുടങ്ങാനിരിക്കുകയാണ്. കേരളത്തില്‍ ഇത്തവണ മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ് വിജയ് യാത്രയുമായി കെ സുരേന്ദ്രന്‍ ഇറങ്ങുന്നത്.

ശോഭ എത്തുമോ

ശോഭ എത്തുമോ

കെ സുരേന്ദ്രനുമയി ചര്‍ച്ച ചെയ്യാതെ സമരത്തിനിറങ്ങിയ ശോഭ സുരേന്ദ്രന്‍, സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന വിജയ് യാത്രയില്‍ പങ്കെടുക്കുമോ എന്ന ചോദ്യവും അണികള്‍ക്കുള്ളില്‍ ഉയരുന്നുണ്ട്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ കേരള ബിജെപിയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു അവസാനവും ആയിട്ടില്ല എന്ന് തന്നെ കരുതേണ്ടി വരും.

കേന്ദ്ര ഇടപെടല്‍

കേന്ദ്ര ഇടപെടല്‍

ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ശോഭ സുരേന്ദ്രനെ അഭിപ്രായം പോലും ചോദിക്കാതെ സംസ്ഥാന ഉപാധ്യക്ഷയാക്കി തരംതാഴ്ത്തി എന്നാണ് പരാതി. ഈ വിഷയം ബിജെപി കേന്ദ്ര നേതൃത്വം ഗൗരവമായിത്തന്നെയാണ് എടുത്തിട്ടുള്ളത്. പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് ശോഭ സുരേന്ദ്രന് ഉറപ്പും ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് ശോഭ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും എന്നാണ് വിവരം.

 തിരിച്ചടിയാകുമോ

തിരിച്ചടിയാകുമോ

കേന്ദ്ര നേതൃത്വം അനുകൂല സമീപനം സ്വീകരിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ ശോഭ ഏകപക്ഷീയമായി നടത്തുന്ന സമരം തിരിച്ചടിയാകുമോ എന്ന് സംശയിക്കുന്നവരും ഉണ്ട്. നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നതാണ് ശോഭയുടെ നീക്കം എന്നത് കേന്ദ്ര നേതൃത്വത്തിന് മുന്നിലും ഔദ്യോഗിക പക്ഷം അവതരിപ്പിച്ചേക്കും.

സ്മിത മേനോനും ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ? മോദിയ്‌ക്കൊപ്പം വിഐപി ഏരിയയിൽ എങ്ങനെ എത്തി? സ്മിത മേനോനും ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ? മോദിയ്‌ക്കൊപ്പം വിഐപി ഏരിയയിൽ എങ്ങനെ എത്തി?

English summary
Sobha Surenran's 48 hour fasting protest makes BJP leadership in defence- Why?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X