• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അരാജകവാദികളെപ്പോലെ പെരുമാറുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായ ഭാഷയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നത്. ഇതോടനുബന്ധിച്ച് തന്നെയാണ് കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യാതിഥിയാവാനുള്ള ക്ഷണവും കോണ്‍ഗ്രസ് പിന്‍വലിച്ചതും.

'ഇന്ത്യ ഗാന്ധിയുടേയും നെഹ്റുവിന്‍റേയും അല്ല,അവര്‍ പറ‍ഞ്ഞാല്‍ ഉടന്‍ പ്രതിഷേധക്കാരെ തീര്‍ക്കും'

എന്നാല്‍ ഗവര്‍ണറെ വിമര്‍ശിക്കുന്നതിലും ക്ഷണിച്ച പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതിലും കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ഭാഷയിലാണ് ബിജെപി നേതാക്കള്‍ പ്രതികരിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാനെ പരസ്യമായി അവഹേളിക്കുന്നതിലൂടെ ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടുമുള്ള അവരുടെ നിഷേധാത്മക നിലപാടാണ് പ്രകടിപ്പിക്കുന്നതെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ശോഭാസുരേന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം ഇങ്ങനെ..

പരസ്യമായി അവഹേളിക്കുന്നതിലൂടെ

പരസ്യമായി അവഹേളിക്കുന്നതിലൂടെ

ഗവര്‍ണറില്‍ നിന്നു സത്യപ്രതിജ്ഞാവാചകം ചൊല്ലി ജനപ്രതിനിധികളായി ചുമതലയേറ്റവര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആദരണീയനായ ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാനെ പരസ്യമായി അവഹേളിക്കുന്നതിലൂടെ ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടുമുള്ള അവരുടെ നിഷേധാത്മക നിലപാടാണ് പ്രകടിപ്പിക്കുന്നത്.

അങ്ങേയറ്റം ജനാധിപത്യവിരുദ്ധം

അങ്ങേയറ്റം ജനാധിപത്യവിരുദ്ധം

ആ ഉത്തരവാദിത്തമാണ് അദ്ദേഹം വിട്ടുവീഴ്ചകൂടാതെ നിര്‍വഹിച്ചത്. എന്നാല്‍ അതിന്റെ പേരില്‍ ഗവര്‍ണറെ പ്രതിക്കൂട്ടിലാക്കുകയും ക്ഷണിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിലക്കുകയും ചെയ്തത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യത്തിന്റെ ഭാഗമാണ് സംസ്ഥാന ഗവര്‍ണറുടെ പദവി. അദ്ദേഹത്തെ സ്വന്തം അഭിപ്രായത്തിന്റെ പേരില്‍ അപമാനിച്ചതിലൂടെ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ അസഹിഷ്ണുത കൂടിയാണ് കോണ്‍ഗ്രസ് കാണിച്ചിരിക്കുന്നത്.

നിലപാട് തിരുത്തണം

നിലപാട് തിരുത്തണം

ഈ നിലപാട് തിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. കേരളത്തിലെ നേതൃത്വം തിരുത്തിയില്ലെങ്കില്‍ അവരുടെ ദേശീയ നേതൃത്വം ഇടപെട്ട് തിരുത്തിക്കണം. കെ ശങ്കരനാരായണന്‍, വക്കം പുരുഷോത്തമന്‍ തുടങ്ങിയ മുന്‍ ഗവര്‍ണര്‍മാരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം.

നരേന്ദ്ര മോദി

നരേന്ദ്ര മോദി

രാജ്യം ഭരണഘടനയുടെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, ഭരണഘടനയുടെ സേവനപരമായ വശം, പ്രത്യേകിച്ചും പൗരന്മാരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും ഉയര്‍ത്തിക്കാണിക്കുന്നതിന് ഗവര്‍ണര്‍മാരും പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗവര്‍ണര്‍മാരുടെ ദേശീയ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് അവസാനിപ്പിക്കണം

കോണ്‍ഗ്രസ് അവസാനിപ്പിക്കണം

ആ ശ്രമത്തില്‍ ബിജെപി ഉള്‍പ്പെടെ പാര്‍ലമെന്റിനെയും ഭരണഘടനയെയും ബഹുമാനിക്കുന്ന പാര്‍ട്ടികളും ജനങ്ങളും അദ്ദേഹത്തിനൊപ്പം ഉണ്ടാവുക തന്നെ ചെയ്യും.

രാജ്യത്തിന്റെ ഭരണത്തില്‍ നിന്നു പുറത്തായത് ഇനിയും യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ അരാജകവാദികളെപ്പോലെ പെരുമാറുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണം.

ഫേസ്ബുക്ക് പോസ്റ്റ്

ശോഭാസുരേന്ദ്രന്‍

'കേരളം ഭരിക്കുന്നത് ആദിത്യനാഥിന്റെ പൊലീസ് ആണോ'? പിണറായിക്കെതിരെ ഷിബു ബേബി ജോൺ

ഭീഷണി ഭീരുത്വമാണ്, ഭീഷണിപ്പെടുത്തിയാലും ഇത് കേരളമാണ്! സന്ദീപ് വാര്യർക്ക് മറുപടിയുമായി വിഷ്ണുനാഥ്

English summary
Sobha Surendran about governor and congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X