കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്‍പിആര്‍ തയ്യാറാക്കുന്നത് പൗരത്വ കാർഡിന് വേണ്ടിയും'; ചിദംബരത്തിന്‍റെ വീഡിയോ പുറത്ത് വിട്ട് ശോഭ

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോവുന്ന ദേശീയ ജനസഖ്യ രജിസ്റ്ററിന് (എന്‍പിആര്‍) ദേശീയ പരൗത്വ രജിസ്റ്ററുമായി (എന്‍ആര്‍സി) ബന്ധമുണ്ടെന്ന ആരോപണമാണ് പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ മുന്‍യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് എന്‍പിആര്‍ പദ്ധതി ആവിഷ്കരിച്ചതെന്നാണ് ബിജെപി നേതാക്കള്‍ തിരിച്ചടിക്കുന്നത്.

ആരാധനാലയങ്ങൾക്ക് ഒരേക്കർ, ശ്മശാനങ്ങൾക്ക് 75 സെന്റ്, സർക്കാർ ഭൂമി പതിച്ച് നൽകാൻ തീരുമാനംആരാധനാലയങ്ങൾക്ക് ഒരേക്കർ, ശ്മശാനങ്ങൾക്ക് 75 സെന്റ്, സർക്കാർ ഭൂമി പതിച്ച് നൽകാൻ തീരുമാനം

എൻപിആർ നടത്തുന്നത് റസിഡൻഷിപ്പ് കാർഡ് നൽകാൻ ആണെന്നും ആത്യന്തികമായി പിന്നീടത് പൗരത്വ കാർഡ് നൽകുന്നതിനായാണ് മാറുകയെന്നും 2012 ല്‍ അന്നത്തെ കേന്ദ്ര അഭ്യന്തരമന്ത്രി പി ചിദംബര്‍ പറയുന്ന വീഡിയോ അടക്കം പ്രചരിപ്പിച്ചാണ് പ്രതിപക്ഷ ആരോപണങ്ങളെ ബിജെപി നേരിടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

പി ചിദംബരം പറയുന്നത്

പി ചിദംബരം പറയുന്നത്

പി ചിദംബരം അടക്കുമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്‍പിആറിനെ അനുകൂലിച്ച് പറയുന്ന കാര്യങ്ങളാണ് ബിജെപി നേതാക്കള്‍ പ്രധാനമായും തങ്ങള്‍ക്കെതിരായി ഉയരുന്ന ആരോപണങ്ങളെ നേരിടാന്‍ ഉപയോഗിക്കുന്നത്. ചിദംബരത്തിന്‍റെ വാക്കുകള്‍ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ബിജെപി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രനും ഫേസ്ബുക്കിലൂടെ നടത്തിയിരിക്കുന്നത്.

ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു

ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു

സത്യം ഇതായിരിക്കെ എൻപിആറിനെ തള്ളി പറയുകയും ഇതിൽ നിന്ന് വിട്ട് നിൽക്കാൻ കേരളം ഭരിക്കുന്ന ഇടത് സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്ത രമേശ് ചെന്നിത്തല കേരള സമൂഹത്തോട് മുഴുവൻ മാപ്പ് പറയണമെന്നാണ് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു. ശോഭാ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി

അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി

എൻപിആർ നേയും പൗരത്വ ഭേദഗതി ബില്ലിനേയും അന്ധമായി എതിർക്കുന്ന കോണ്ഗ്രസ്സ് നേതാക്കളും അണികളും കണ്ണു തുറന്ന് കാണുക 2012-ൽ യുപിഎ മന്ത്രിസഭയിലെ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരം എൻപിആറിനെ പറ്റി സംസാരിക്കുന്നത്.
എൻപിആർ നടത്തുന്നത് റസിഡൻഷിപ്പ് കാർഡ് നൽകാൻ ആണെന്നും ആത്യന്തികമായി പിന്നീടത് പൗരത്വ കാർഡ് നൽകുന്നതിനായാണ് മാറുകയെന്നും ചിദംബരം വളരെ വ്യക്തമായി പറയുന്നുണ്ട്.

ചെന്നിത്തല മാപ്പ് പറയണം

ചെന്നിത്തല മാപ്പ് പറയണം

വസ്തുതകൾ ഇങ്ങനെ ആണെന്നിരിക്കെ,
കോണ്ഗ്രസ്സ് സർക്കാർ തന്നെ ഇത്തരത്തിൽ നടപ്പിലാക്കുകയും വിഭാവനം ചെയ്യുകയും ചെയ്തിട്ടുള്ള എൻപിആറിനെ തള്ളി പറയുകയും ഇതിൽ നിന്ന് വിട്ട് നിൽക്കാൻ കേരളം ഭരിക്കുന്ന ഇടത് സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്ത രമേശ് ചെന്നിത്തല കേരള സമൂഹത്തോട് മുഴുവൻ മാപ്പ് പറയണം.

രാഷ്ട്രീയ നാടകങ്ങൾ

രാഷ്ട്രീയ നാടകങ്ങൾ

നുണ സിദ്ധാന്തങ്ങൾ ഉണ്ടാക്കി കൊണ്ടും, തങ്ങളുടെ തന്നെ മുൻകാല പ്രവൃത്തികളെ മറച്ചു വെച്ചു കൊണ്ടും കോണ്ഗ്രസ്സ് പാർട്ടിയും ഇടതുപക്ഷ പാർട്ടികളും ഇന്ന് നടത്തുന്ന പ്രതിഷേധങ്ങൾ മുസ്ലീം വോട്ടുകൾ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നാടകങ്ങൾ മാത്രമാണ്. ഇത്തരം വില കുറഞ്ഞ രാഷ്ട്രീയ അടവുകൾ കാരണം പൊതുജനത്തിനിടയിലുള്ള സമാധാനവും സാഹോദര്യവും ആണ് നഷ്ടപ്പെടുന്നത്.

തുക്ടാ-തുക്ടാ ഗ്യാങ്

തുക്ടാ-തുക്ടാ ഗ്യാങ്

കലാപങ്ങൾ ഉണ്ടാക്കി ഭരണം പിടിക്കാൻ ഇത് സിറിയയല്ലെന്ന് ഈ തുക്ടാ-തുക്ടാ ഗ്യാങ് ഓർമ്മിച്ചാൽ നന്ന്. ഈ ഡിജിറ്റൽ യുഗത്തിൽ ഓർമ്മകളുടെ ശവപ്പറമ്പ് എന്നൊന്നില്ല. ഈ സത്യം തിരിച്ചറിയാത്തത് കാരണമാണ് രാജ്യവിരുദ്ധ ശക്തികളുടെ കൈയ്യിലെ ചട്ടുകം ആയി മാറിയത്.

ചായക്കോപ്പയിലെ കൊടുങ്കാറ്റാവും

ചായക്കോപ്പയിലെ കൊടുങ്കാറ്റാവും

ജനാധിപത്യ മര്യാദകളോടെ പാർലമെന്റ് പാസ്സാക്കിയ രാജ്യ നന്മയെ മാത്രം ഉദ്ദേശിച്ചുള്ള പൗരത്വ ഭേദഗതി ബില്ലിനെ, തങ്ങളുടെ തന്നെ മുൻകാല നിലപാടുകൾ വിഴുങ്ങി കൊണ്ട് കോണ്ഗ്രസ്സ് ഇടത് കക്ഷികൾ ഇന്നെതിർക്കുന്നത്. എത്ര തന്നെ ശ്രമിച്ചാലും പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഈ കുൽസിത ശ്രമങ്ങൾ ഒക്കെയും, ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുക തന്നെ ചെയ്യുമെന്നും ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തടവറ നിര്‍മ്മിച്ചതാര്

തടവറ നിര്‍മ്മിച്ചതാര്

അതേസമയം, എന്‍പിആറിന് സമാനമായ വാദ-പ്രതിവാദങ്ങളാണ് അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ കരുതല്‍ തടങ്കല്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഡിറ്റനേഷന്‍ ക്യാമ്പുകളിലേക്ക് അയക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

മുല്ലപ്പള്ളി പറഞ്ഞത്

മുല്ലപ്പള്ളി പറഞ്ഞത്

രാജ്യത്ത് തടങ്കല്‍പ്പാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു. ഇതിന്, അസമിലെ മൂന്നു തടങ്കല്‍ കേന്ദ്രങ്ങളിലായി 362 പേരെ പാര്‍പ്പിച്ചിട്ടുണ്ടെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്സഭയില്‍ മറുപടി നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ബിജെപി തിരിച്ചടിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ശോഭാ സുരേന്ദ്രന്‍

 'മുല്ലപ്പള്ളി മന്ത്രിയായിരുന്ന കാലത്താണ് കരുതല്‍ തടവറകള്‍ നിര്‍മ്മിച്ച് കുടിയേറ്റക്കാരെ മാറ്റിയത്' 'മുല്ലപ്പള്ളി മന്ത്രിയായിരുന്ന കാലത്താണ് കരുതല്‍ തടവറകള്‍ നിര്‍മ്മിച്ച് കുടിയേറ്റക്കാരെ മാറ്റിയത്'

പാലാ ആവര്‍ത്തിക്കാന്‍ വയ്യ; കുട്ടനാട് എറ്റെടുക്കണമെന്ന് കോണ്‍ഗ്രസ്, എല്‍ഡിഎഫിലും ആലോചനകള്‍പാലാ ആവര്‍ത്തിക്കാന്‍ വയ്യ; കുട്ടനാട് എറ്റെടുക്കണമെന്ന് കോണ്‍ഗ്രസ്, എല്‍ഡിഎഫിലും ആലോചനകള്‍

English summary
Sobha Surendran about npr and nrc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X