• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സമരമുഖത്ത് വീണ്ടും ശോഭ സുരേന്ദ്രന്‍; 48 മണിക്കൂര്‍ നിരാഹാരം... ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ

തിരുവനന്തപുരം: കഴിഞ്ഞ പത്ത് മാസങ്ങളായി തിരുവനന്തപുരത്ത് ബിജെപിയുടെ ഒട്ടേറെ സമരങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. സാധാരണ ഗതിയില്‍ അതിന്റെ മുന്നില്‍ ഉണ്ടാകേണ്ടിയിരുന്ന ആളായിരുന്നു ശോഭ സുരേന്ദ്രന്‍. എന്നാല്‍ ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ പത്ത് മാസക്കാലം ശോഭ സുരേന്ദ്രന്‍ എല്ലാ പരിപാടികളില്‍ നിന്നും വിട്ടു നിന്നു.

മോദിക്കൊപ്പം ഫോട്ടോ... സുരേന്ദ്രനും മുരളീധരനും പൊങ്കാല; ഈ ചോദ്യത്തിന് ഉത്തരം വേണം

എന്തുകൊണ്ട് കോണ്‍ഗ്രസ്? പിഷാരടിക്ക് കിറുകൃത്യം ഉത്തരം... പക്ഷേ, ഒറ്റവാക്കില്‍ അല്ലെന്ന് മാത്രം

ഇപ്പോള്‍ ശോഭ സുരേന്ദ്രന്‍ വീണ്ടും സമര രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ശോഭ സുരേന്ദ്രന്റെ സമരം. വിശദാംശങ്ങള്‍...

ഇന്ത്യൻ, ചൈനീസ് സൈനികരും ടാങ്കുകളും പാംഗോംഗ് തടാക പ്രദേശത്ത് നിന്ന് പിന്‍മാറുന്നു-ചിത്രങ്ങള്‍ കാണാം

cmsvideo
  സർക്കാർ നടത്തിയത് മൂന്ന് ലക്ഷം അനധികൃത നിയമനങ്ങൾ
  48 മണിക്കൂര്‍ നിരാഹാരം

  48 മണിക്കൂര്‍ നിരാഹാരം

  48 മണിക്കൂര്‍ നിരാഹാര സമരത്തിലാണ് ശോഭ സുരേന്ദ്രന്‍. ഫെബ്രുവരി 17 ന് രാവിലെ 11 മണിക്കാണ് സമരം തുടങ്ങിയത്. ഫെബ്രുവരി 19 ന് രാവിലെ 11 മണിക്ക് സമരം അവസാനിക്കും.

  സാമ്പത്തിക അഴിമതി

  സാമ്പത്തിക അഴിമതി

  പിന്‍വാതില്‍ നിയമനവും അനധികൃത നിയമനവും നടത്തി കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളെ വഞ്ചിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം അതിനു പിറകിലെ സാമ്പത്തിക അഴിമതി മറച്ചുപിടിക്കാനാണ്. കഴിഞ്ഞ ആറുമാസംകൊണ്ട് 1159 പേരെയാണ് ഇത്തരത്തില്‍ അനധികൃതമായി സ്ഥിരപ്പെടുത്തിയത്. ഇത് കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതിയാണ് എന്നാണ് ശോഭ സുരേന്ദ്രന്‍ പറയുന്നത്.

  സിബിഐ അന്വേഷണം വേണം

  സിബിഐ അന്വേഷണം വേണം

  കേരള ബാങ്കിലെയും കാലിക്കറ്റ് സര്‍വകലാശാലയിലെയും അനധികൃത നിയമനങ്ങള്‍ ഹൈക്കോടതി റദ്ദ് ചെയ്ത പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ പിന്‍വാതില്‍ അഴിമതി സിബിഐ അന്വേഷിക്കണം എന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നുണ്ട്. യുവാക്കളുടെ സമരത്തോട് രാഷ്ട്രീയ ഭേദമന്യേ ഏവരും ഐക്യപ്പെടണം എന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

  മുട്ടിലിഴയേണ്ടി വരും

  മുട്ടിലിഴയേണ്ടി വരും

  മുട്ടിലിഴഞ്ഞും ശയനപ്രദിക്ഷണം നടത്തിയും ഒക്കെയാണ് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്. അത് കണ്ടില്ലെന്ന് നടിച്ചാല്‍ സര്‍ക്കാരിന് ഭാവിയില്‍ മുട്ടില്‍ ഇഴയേണ്ടി വരുമെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നുണ്ട്. സമരത്തെ ഭീഷണികൊണ്ട് നേരിടാനാവില്ലെന്നും ശോഭ പറഞ്ഞു.

  തിരിച്ചുവരവ്

  തിരിച്ചുവരവ്

  സമര രംഗത്തേക്കുള്ള ശോഭ സുരേന്ദ്രന്റെ തിരിച്ചുവരവിനാണ് ഈ പരിപാടി വഴിയൊരുക്കിയിരിക്കുന്നത്. പത്ത് മാസത്തിന് ശേഷമുള്ള ശോഭയുടെ തിരിച്ചുവരവ് ബിജെപിയ്ക്ക് പുതിയ ഊര്‍ജ്ജം പകരും എന്നാണ് ഒരു വിഭാഗത്തിന്റെ പ്രതീക്ഷ.

  ഇനി പിറകോട്ടില്ല

  ഇനി പിറകോട്ടില്ല

  കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ശോഭ സുരേന്ദ്രന് കൃത്യമായ ഉറപ്പ് ലഭിച്ചു എന്ന് വേണം കരുതാന്‍. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ സമര രംഗത്തേക്കും ശോഭ തിരിച്ചെത്തിയിരിക്കുന്നത്. ഉടന്‍ തന്നെ ശോഭ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും.

  മത്സരിക്കാന്‍

  മത്സരിക്കാന്‍

  ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തും ശോഭ സുരേന്ദ്രന്‍ ഉണ്ടാകുമെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നില്‍ തന്നെ ആയിരിക്കും ശോഭ മത്സരിക്കുക. വി മുരളീധരന്‍ കഴിഞ്ഞ തവണ മത്സരിച്ച കഴക്കൂട്ടം മണ്ഡലത്തിലും ശോഭ സുരേന്ദ്രന്റെ പേര് പരിഗണിക്കുന്നുണ്ട്.

  ടിഎം ഹര്‍ഷന്‍ 24 ന്യൂസില്‍ നിന്ന് രാജിവച്ചു; മാധ്യമ പ്രവർത്തനം തുടരും... തത്കാലം ടിവി ജേർണലിസത്തിലേക്കില്ല

  ഹോട്ട് ലുക്കില്‍ സാധിക വേണുഗോപാല്‍: ചിത്രങ്ങള്‍ കാണാം

  English summary
  Sobha Surenran again appears in protest after 10 months, this time for PSC Rank holders' protes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X