Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വയമൊരു നാട്ടുരാജാവിന്റെ മാനസികാവസ്ഥയിലാണ് പിണറായി, കടക്ക് പുറത്തും ഇതേ മാനസികാവസ്ഥയില്‍'

തിരുവനന്തപുരം: പണ്ട് നാട്ടുരാജാക്കന്‍മാര്‍ക്കു മീതേയുണ്ടായിരുന്നത് പോലെ ഇന്ന് റസിഡന്‍റുമാര്‍ ഇല്ലെന്ന നന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ബ്രിട്ടീഷ് റെസിഡന്റുമായി ഗവർണറെ താരതമ്യം ചെയ്ത മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ഉള്ളിൽ നിന്ന് നാട്ടുരാജാക്കൻമാരുടെ കാലം ഇനിയും ഇറങ്ങിപ്പോയിട്ടില്ലെന്ന് ശോഭാ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

സ്വയമൊരു നാട്ടുരാജാവിന്റെ മാനസികാവസ്ഥയിലാണ് ശ്രീ പിണറായി. അതു കൊണ്ടു തന്നെ ജനാധിപത്യ ഇന്ത്യയിലെ ഒരു സംസ്ഥാന മുഖ്യമന്ത്രി ഗവർണറോട് പ്രതികരിക്കേണ്ട ഭാഷയല്ല ആദ്യം നാവിൽ വരികയെന്നും ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

നാട്ടുരാജാക്കൻമാരുടെ കാലം

നാട്ടുരാജാക്കൻമാരുടെ കാലം

ഇന്ത്യ സ്വതന്ത്രമാകുന്നതിനു മുമ്പ് നാട്ടുരാജാക്കൻമാരുടെ മുകളിലുണ്ടായിരുന്ന ബ്രിട്ടീഷ് റെസിഡന്റുമായി ഗവർണറെ താരതമ്യം ചെയ്ത മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ഉള്ളിൽ നിന്ന് നാട്ടുരാജാക്കൻമാരുടെ കാലം ഇനിയും ഇറങ്ങിപ്പോയിട്ടില്ല.

മാനസികാവസ്ഥ

മാനസികാവസ്ഥ

ജനാധിപത്യം വന്നതും എഴുപത് വർഷത്തിലധികം പിന്നിട്ടതും അദ്ദേഹം ഉൾക്കൊണ്ടിട്ടില്ല എന്നു തന്നെയാണ് വ്യക്തമാകുന്നത്. സ്വയമൊരു നാട്ടുരാജാവിന്റെ മാനസികാവസ്ഥയിലാണ് ശ്രീ പിണറായി. അതു കൊണ്ടു തന്നെ ജനാധിപത്യ ഇന്ത്യയിലെ ഒരു സംസ്ഥാന മുഖ്യമന്ത്രി ഗവർണറോട് പ്രതികരിക്കേണ്ട ഭാഷയല്ല ആദ്യം നാവിൽ വരിക.

പ്രകടമാക്കുന്നത്

പ്രകടമാക്കുന്നത്

നാട്ടുരാജാവ്, റെസിഡന്റ് എന്നൊക്കെ ഗവർണറോടു പറയുന്നതിലൂടെ ജനാധിപത്യത്തിലെ പദവികളോടുള്ള പുഛമാണ് പ്രകടമാക്കുന്നത്. ഗവർണർ ഉന്നയിച്ച തടസ്സവാദത്തിന് കൃത്യവും വ്യക്തവുമായ മറുപടി കൊടുക്കാനില്ലാത്തതുകൊണ്ടാണ് ഇത്തരം മാടമ്പി വർത്തമാനങ്ങൾ.

ഇതേ മാനസികാവസ്ഥ

ഇതേ മാനസികാവസ്ഥ

മാധ്യമ പ്രവർത്തകരോട് കടക്കു പുറത്ത് എന്ന് ആക്രോശിച്ചത് ഇതേ മാനസികാവസ്ഥയിലാണ്. തിരക്കിട്ട് പഞ്ചായത്ത് വാർഡ് വിഭജനം നടത്തിയപ്പോൾ അതു സംബന്ധിച്ച ഓർഡിനൻസും 2019 ഡിസംബർ 31 ന് മുമ്പ് ഗവർണറെക്കൊണ്ട് ഒപ്പിടുവിച്ച് വാങ്ങാൻ കഴിയണമായിരുന്നു. 2020 ജനുവരി ഒന്നിനു ശേഷം വിഭജനം സാങ്കേതികമായി വിലക്കി കേന്ദ്ര ഉത്തരവ് ഉണ്ട് എന്ന് അറിയുന്ന ആളാണല്ലോ മുഖ്യമന്ത്രി.

ഗവർണർ തയ്യാറാകില്ല

ഗവർണർ തയ്യാറാകില്ല

സ്വാഭാവികമായും അങ്ങനെയൊരു ഓർഡിനൻസിൽ ഒപ്പുവയ്ക്കാൻ ഭരണഘടനയോട് ഉത്തരവാദിത്തമുള്ള ഗവർണർ തയ്യാറാകില്ല.പേരിൽ അദ്ദേഹത്തെ ഭീഷണി പെടുത്തുന്നത് ശ്രീ പിണറായിക്ക് ഭൂഷണമായിരിക്കാം.പക്ഷേ, കേരളത്തിന്റെ മുഖ്യ മന്ത്രിക്ക് യോജിക്കില്ല.

പ്രകോപിതനാകേണ്ട കാര്യമില്ല

പ്രകോപിതനാകേണ്ട കാര്യമില്ല

പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരള സർക്കാർ സുപ്രീംകോടതിയിൽ പോയത് താനറിഞ്ഞില്ല എന്ന് ഗവർണർ പറഞ്ഞതിലും ശ്രീ പിണറായി പ്രകോപിതനാകേണ്ട കാര്യമില്ല. ഭരണഘടനാപരമായി സംസ്ഥാന ഭരണത്തലവനായ ഗവർണർ അത് അറിയുക തന്നെ വേണം. മറച്ചുവച്ചത് ജനാധിപത്യവിരുദ്ധമാണ്.

ശോഭാ സുരേന്ദ്രന്‍

ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+