കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുല്ലപ്പള്ളി മന്ത്രിയായിരുന്ന കാലത്താണ് കരുതല്‍ തടവറകള്‍ നിര്‍മ്മിച്ച് കുടിയേറ്റക്കാരെ മാറ്റിയത്'

Google Oneindia Malayalam News

തിരുവനന്തപുരം: അഭയാര്‍ത്ഥികളേയും കുടിയേറ്റക്കാരേയും പാര്‍പ്പിക്കാന്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കുന്നവെന്ന ആരോപണം പൗരത്വ നിയമഭേദഗതി പ്രക്ഷോഭങ്ങളുടെ ഭാഗമായി പ്രതിപക്ഷ കേന്ദ്രസര്‍ക്കാറിനെതിരെ സജീവമായി ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.

100 വര്‍ഷം മുമ്പ് അംബേദ്കര്‍ പറഞ്ഞെന്ന് സെന്‍കുമാര്‍; കയ്യോടെ പിടികൂടിയപ്പോല്‍ പോസ്റ്റ് തിരുത്തി100 വര്‍ഷം മുമ്പ് അംബേദ്കര്‍ പറഞ്ഞെന്ന് സെന്‍കുമാര്‍; കയ്യോടെ പിടികൂടിയപ്പോല്‍ പോസ്റ്റ് തിരുത്തി

എന്നാല്‍ രാജ്യത്ത് കരുതല്‍ തടവറകള്‍ ഒരിടത്തും നിര്‍മ്മിക്കുന്നില്ലെന്നായിരുന്നു ദില്ലിയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. എന്നാല്‍ മോദിയുടെ ഈ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.

രാഹുലിന്റെ പ്രതികരണം

രാഹുലിന്റെ പ്രതികരണം

ഇന്ത്യയില്‍ കരുതല്‍ തടവറകള്‍ നിര്‍മ്മിക്കുന്നുവെന്ന ബിബിസിയുടെ സ്റ്റോറി ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാദത്തിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്. ആര്‍.എസ്.എസിന്റെ പ്രധാനമന്ത്രി ഭാരതമാതാവിനോടു കള്ളം പറഞ്ഞു' എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

 ശോഭാ സുരേന്ദ്രന്‍റെ ആരോപണം

ശോഭാ സുരേന്ദ്രന്‍റെ ആരോപണം

എന്നാല്‍ പൗരത്വ നിയമത്തെ എതിർക്കാനുള്ള വ്യാജ പ്രചരണങ്ങളുടെ ഭാഗമാണ് രാജ്യത്ത് കരുതല്‍ തടവറകള്‍ നിര്‍മ്മിക്കുന്നു എന്നതെന്നാണ് കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ അടക്കം വാദിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ കാലത്താണ് ഇപ്പറയുന്ന ഡിറ്റൻഷൻ സെന്ററുകൾ നിർമ്മിക്കുന്നതും അനധികൃത കുടിയേറ്റക്കാരെ അങ്ങോട്ടേക്ക് മാറ്റുന്നതെന്നുമാണ് ബിജെപി നേതാവായ ശോബാ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നത്. ശോഭാ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ,,

പൗരത്വ നിയമത്തെ എതിർക്കാന്‍

പൗരത്വ നിയമത്തെ എതിർക്കാന്‍

പൗരത്വ നിയമത്തെ എതിർക്കാനുള്ള വ്യാജ പ്രചരണങ്ങൾ അനവധിയാണ്. ഇന്ത്യൻ മുസ്ലീങ്ങളെ പുറത്താക്കുമെന്നത് തൊട്ട് ഭരണഘടനാ വിരുദ്ധമെന്നത് വരെ, പല പല നുണകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ കേരളത്തിന് പുറത്ത് വലിയ തോതിൽ പ്രചരിക്കുന്ന ഒരു നുണയാണ് മോദി സർക്കാർ ഡിറ്റൻഷൻ സെന്ററുകൾ തുടങ്ങിയെന്നത്.

കേരളത്തിലെ ജിഹാദികൾ

കേരളത്തിലെ ജിഹാദികൾ

എന്ത് കൊണ്ടോ കേരളത്തിലെ മാധ്യമസ്ഥാപനങ്ങളിലെ ജിഹാദി മീഡിയ വിഭാഗം ഇത് അധികം ചർച്ചയാക്കിയില്ല. അത് കൊണ്ട് തന്നെയാണ് ഇതിനെ പറ്റി ആഴത്തിൽ ഒന്നന്വേഷിച്ചത്. കേരളത്തിലെ ജിഹാദികൾ ഏറ്റെടുക്കാത്തതിന്റെ കാരണം ഉടനെ കണ്ടു.

മുല്ലപ്പള്ളി മന്ത്രിയായിരുന്നപ്പോള്‍

മുല്ലപ്പള്ളി മന്ത്രിയായിരുന്നപ്പോള്‍

ഇപ്പൊഴത്തെ കെപിസിസി അധ്യക്ഷനും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്റെ കാലത്താണ് ഇപ്പറയുന്ന ഡിറ്റൻഷൻ സെന്ററുകൾ നിർമ്മിക്കുന്നതും അനധികൃത കുടിയേറ്റക്കാരെ അങ്ങോട്ടേക്ക് മാറ്റുന്നതും. പാർലിമെന്റിനു മുൻപ് ചോദ്യോത്തര വേളയിൽ മുല്ലപ്പള്ളിയുടെ മറുപടിയിൽ വ്യക്തമാണ് ഇതെല്ലാം.

ലോങ്ങ് മാർച്ച് കെപിസിസി ആസ്ഥാനത്തേക്ക്

ലോങ്ങ് മാർച്ച് കെപിസിസി ആസ്ഥാനത്തേക്ക്

അത് കൊണ്ട് തന്നെ ഈ വിഷയം ഏറ്റെടുത്താൽ മറ്റുള്ള കള്ള പ്രചരണങ്ങളെല്ലാം ഒന്നൊന്നായി താഴെ വീഴും. ജിഹാദികളുടെ നിസ്സാഹയാവസ്ഥ മനസ്സിലാക്കാം. പരിതാപകരം എന്നേ പറയാനാവൂ. ഇനിയും ഈ ജിഹാദിക്കൂട്ടത്തിന് അടിയറ പറയാത്ത മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ കെപിസിസി ആസ്ഥാനത്തു ചെന്ന് ചോദിക്കണം. പൗരത്വ നിയമത്തെ എതിർക്കുന്നവർ ലോങ്ങ് മാർച്ച് കെപിസിസി ആസ്ഥാനത്തേക്ക് നടത്തണം.

ഫേസ്ബുക്ക് പോസ്റ്റ്

ശോഭാ സുരേന്ദ്രന്‍

 പാലാ ആവര്‍ത്തിക്കാന്‍ വയ്യ; കുട്ടനാട് എറ്റെടുക്കണമെന്ന് കോണ്‍ഗ്രസ്, എല്‍ഡിഎഫിലും ആലോചനകള്‍ പാലാ ആവര്‍ത്തിക്കാന്‍ വയ്യ; കുട്ടനാട് എറ്റെടുക്കണമെന്ന് കോണ്‍ഗ്രസ്, എല്‍ഡിഎഫിലും ആലോചനകള്‍

 ആദില്‍ അന്യ മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്തത് ഇഷ്ടമായില്ലെന്ന് വിമര്‍ശനം; മറുപടിയുമായി നടന്‍ ആദില്‍ അന്യ മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്തത് ഇഷ്ടമായില്ലെന്ന് വിമര്‍ശനം; മറുപടിയുമായി നടന്‍

English summary
Sobha Surendran against congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X