കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാവർക്കും അമേരിക്കയിൽ ചികിത്സയ്ക്ക് പോകാനാവില്ല തമ്പ്രാൻ.. തുറന്നടിച്ച് ശോഭ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ ആയുഷ്മാന്‍ ഭാരതില്‍ നിന്നും കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ വിട്ട് നില്‍ക്കുകയാണ്. സംസ്ഥാനത്തിന് സ്വന്തമായി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികളുണ്ടെന്നിരിക്കേ ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാകുന്നത് നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം വിമുഖത പ്രകടിപ്പിക്കുന്നത്.

കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആയുഷ്മാന്‍ ഭാരതില്‍ ചേരുന്നതിന് വേണ്ടിയുള്ള ധാരണാപത്രത്തില്‍ ഇതുവരെ ഒപ്പ് വെച്ചിട്ടില്ല. കേരളത്തിന്റെ നിലപാടിന് എതിരെ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. അന്ധമായ മോദി വിരോധം കാരണമാണ് പിണറായി വിജയൻ സർക്കാർ പദ്ധതിയോട് മുഖം തിരിക്കുന്നത് എന്നാണ് ആരോപണം. സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

കേവലം രാഷ്ട്രീയ കുതന്ത്രം

കേവലം രാഷ്ട്രീയ കുതന്ത്രം

ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ആരോഗ്യ പദ്ധതിയായ 'ആയുഷ്മാൻ ഭാരത്' എന്ന രാജ്യത്തെ അഭിമാനാർഹമായ പദ്ധതിയിൽ നിന്നും കേരളം വിട്ടു നിൽക്കുന്നത് അത്യന്തം വേദനിപ്പിക്കുന്ന കാഴ്ച്ചയാണ്. രാജ്യത്തെ സാധാരണക്കാർക്ക് വേണ്ടി ആരംഭിച്ച ഈ ആരോഗ്യപദ്ധതിയിൽ വളരെ ചെറിയ തുകയ്ക്ക് ഒരു കുടുംബത്തിന് വർഷം 5 ലക്ഷത്തോളം രൂപ ഇൻഷുറൻസ് ആയി കിട്ടുമെന്നിരിക്കെ ഇത്തരം ഒരു പദ്ധതിയോട് മുഖം തിരിഞ്ഞു നിൽക്കാൻ പിണറായി വിജയൻ സർക്കാർ തയ്യാറായത് കേവലം രാഷ്ട്രീയ കുതന്ത്രം കൊണ്ട് മാത്രം ആണ്.

ഐസക്കിന്‌ അന്ധമായ മോദിവിരോധം

ഐസക്കിന്‌ അന്ധമായ മോദിവിരോധം

ജനക്ഷേമമല്ല മറിച്ചു തങ്ങളുടെ സ്വാർത്ഥതാൽപര്യങ്ങൾ മാത്രം ആണ് വലുത് എന്നു പ്രഖ്യാപിക്കുകയാണ് ഇടത്പക്ഷസർക്കാർ ഇതിലൂടെ ചെയ്യുന്നത്. ഇതിനാരാണ് നിങ്ങൾക് അധികാരം തന്നത് ? ഇതൊരു തട്ടിപ്പ് പദ്ധതി ആണെന്ന് പറയുന്ന ശ്രീമാൻ തോമസ് ഐസക്കിന്‌ അന്ധമായ മോദിവിരോധം കാരണം ബുദ്ധിഭ്രമം തന്നെ സംഭവിച്ചിരിക്കുകയാണോ എന്നു സംശയിക്കേണ്ടി ഇരിക്കുന്നു. ഇതിനൊക്കെ പകരം എന്ത് പദ്ധതിയാണ് ജനങ്ങൾക്കായി നിങ്ങൾക്ക് നൽകാൻ ആവുന്നത് ?

വലിയ ക്രൂരത

വലിയ ക്രൂരത

അതല്ല എല്ലാവരും മുഖ്യമന്ത്രിയെ പോലെ മായോ ക്ലിനിക്കിലേക്ക് അമേരിക്കക്ക് പോവാൻ കഴിവുള്ളവർ ആണെന്നാണോ തമ്പ്രാൻ കരുതുന്നത് ? 50 കോടി ജനങ്ങളിലേക്കെങ്കിലും നേരിട്ടെത്തും എന്നു പ്രതീക്ഷിക്കപ്പെടുന്ന ഈ ആരോഗ്യപദ്ധതിയിൽ നിന്നും അകന്നു നിൽക്കുന്നത് വഴി ചെയ്യാവുന്നതിൽ വെച്ചേറ്റവും വലിയ ക്രൂരതയാണ് സിപിഎംന്റെ നേതൃത്വത്തിൽ ഉള്ള എൽഡിഎഫ് സർക്കാർ ജനങ്ങളോട് കാട്ടുന്നത്.

രാഷ്ട്രീയ നാടകങ്ങൾ

രാഷ്ട്രീയ നാടകങ്ങൾ

നിങ്ങളുടെ രാഷ്ട്രീയ നാടകങ്ങൾ ജനങ്ങൾ കാണുന്നുണ്ട് എന്നുള്ള സത്യം ഓർത്താൽ നന്ന്. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കേരളവും അംഗം ആകണം. എത്രയും വേഗം ജനപക്ഷത്ത് നിന്നു കൊണ്ട് ഇതിനാവശ്യമായ ഉചിതമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം തന്നെ നേരിടേണ്ടി വരും. നിങ്ങളുടെ ധാർഷ്ട്യത്തിനുള്ള മറുപടി ജനങ്ങൾ തന്നെ തരും എന്നാണ് ശോഭാ സുരേന്ദ്രന്റെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്

ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

ബിഷപ്പ് യേശുവിന്റെ പ്രതിപുരുഷൻ, വൃത്തികെട്ട നാലഞ്ച് കന്യാസ്ത്രീകളുണ്ട്, പിസി ജോർജിന്റെ അസഭ്യവർഷംബിഷപ്പ് യേശുവിന്റെ പ്രതിപുരുഷൻ, വൃത്തികെട്ട നാലഞ്ച് കന്യാസ്ത്രീകളുണ്ട്, പിസി ജോർജിന്റെ അസഭ്യവർഷം

രണ്ട് വയസ്സുകാരി തേജസ്വിനിയുടെ മരണം ഒഴിവാക്കാവുന്നതായിരുന്നു! മുരളി തുമ്മാരുകുടി എഴുതുന്നുരണ്ട് വയസ്സുകാരി തേജസ്വിനിയുടെ മരണം ഒഴിവാക്കാവുന്നതായിരുന്നു! മുരളി തുമ്മാരുകുടി എഴുതുന്നു

English summary
Ayushman Bharat Yojana: Shobha Surendran against Kerala government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X