'ഇത് അടിയന്തരാവസ്ഥ കാലമല്ലെന്ന് യതീഷ് ചന്ദ്രയ്ക്ക് മുഖ്യമന്ത്രി പറഞ്ഞു കൊടുക്കണം'; രൂക്ഷ വിമർശനം
തിരുവനന്തപുരം; ലോക്ക്ഡൗണ്‍ ലംഘിച്ചവരെ ഏത്തമിടീച്ച കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കൊവിഡ് 19 പ്രതിരോധിക്കുന്നതിനു പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണ്‍ എന്നത് പഴയ അടിയന്തരാവസ്ഥയല്ല എന്ന് മുഖ്യമന്ത്രിയും ഡിജിപിയും യതീഷ് ചന്ദ്രയോട് പറഞ്ഞ് കൊടുക്കണമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. പോലീസ് മോശമായി പെരുമാറിയാല്‍ മേലുദ്യോഗസ്ഥന് ഉത്തരവാദിയായിരിക്കും എന്നാണ് ഡിജിപി കഴിഞ്ഞ ദിവസം അറിയിച്ചത്.അങ്ങനെയാണെങ്കില്‍ ജില്ലാ പോലീസ് മേധാവിയുടെ ഈ തെറ്റിന് സംസ്ഥാന പൊലീസ് മേധാവിയല്ലേ ഉത്തരവാദിയെന്നും അവർ ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. പോസ്റ്റ് വായിക്കാം

ഇത് പഴയ അടിയന്തരാവസ്ഥയല്ല; ആളുകളെ ഏത്തമിടീക്കുന്നതു പോലുള്ള പ്രാകൃത ശിക്ഷകള്‍ സ്വയം വിധിച്ചു നടപ്പാക്കുന്ന പൊലീസ് രീതി അനുവദിക്കരുത്
കൊവിഡ് 19 പ്രതിരോധിക്കുന്നതിനു പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണ്‍ എന്നത് പഴയ അടിയന്തരാവസ്ഥയല്ല എന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി ശ്രീ ലോക്നാഥ് ബെഹ്റയും എന്ന് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീശ് ചന്ദ്രയ്ക്ക് ഒന്നു പറഞ്ഞുകൊടുക്കണം. ആളുകളെ ഏത്തമിടീക്കുന്നതു പോലുള്ള പ്രാകൃത ശിക്ഷകള്‍ സ്വയം വിധിച്ചു നടപ്പാക്കുന്ന രീതി കൈയില്‍ വച്ചാല്‍മതി എന്നും പറഞ്ഞുകൊടുക്കണം.
രോഗപ്രതിരോധത്തിന് ആഴ്ചകളോളം പുറത്തിറങ്ങരുത് എന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞിട്ടും മാധ്യമങ്ങള്‍ പ്രചരണം നടത്തിയിട്ടും ചിലര്‍ ഒറ്റയ്ക്കും തെറ്റയ്ക്കും പുറത്തിറങ്ങുന്നത് തെറ്റുതന്നെയാണ്. പക്ഷേ, അത് ഈ വിധമല്ല തടയേണ്ടത്. അതിനു നമ്മുടെ ജനാധിപത്യ സംവിധാനം അനുവദിക്കുന്ന നിയമപരമായ രീതികളുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വിലക്കു ലംഘിച്ച നൂറുകണക്കിന് ആളുകള്‍ക്കെതിരേ കേസെടുക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തല്ലോ. അതിനെ ആരും വിമര്‍ശിച്ചില്ല, വിമര്‍ശിക്കുന്നുമില്ല.
പക്ഷേ, അപ്പോഴും പലയിടങ്ങളിലും പൊലീസ് ജനങ്ങളോടു മോശമായി പെരുമാറുന്നതിന്റെയും അവശ്യ സേവനങ്ങളായി പ്രഖ്യാപിച്ച സ്ഥാപനങ്ങള്‍ പോലും അടപ്പിക്കുന്നതിന്റെയും വിവരങ്ങള്‍ പുറത്തു വന്നിരുന്നു. അത് തുടരരുത് എന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിന്റെ പിറ്റേന്നാണ് ഈ സംഭവം. പൊലീസ് മോശമായി പെരുമാറിയാല്‍ മേലുദ്യോഗസ്ഥന് ഉത്തരവാദിയായിരിക്കും എന്നാണ് ഡിജിപി കഴിഞ്ഞ ദിവസം അറിയിച്ചത്.അങ്ങനെയാണെങ്കില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഈ തെറ്റിന് സംസ്ഥാന പൊലീസ് മേധാവിയല്ലേ ഉത്തരവാദി?
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications