കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് അടിയന്തരാവസ്ഥ കാലമല്ലെന്ന് യതീഷ് ചന്ദ്രയ്ക്ക് മുഖ്യമന്ത്രി പറഞ്ഞു കൊടുക്കണം'; രൂക്ഷ വിമർശനം

Google Oneindia Malayalam News

തിരുവനന്തപുരം; ലോക്ക്ഡൗണ്‍ ലംഘിച്ചവരെ ഏത്തമിടീച്ച കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കൊവിഡ് 19 പ്രതിരോധിക്കുന്നതിനു പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണ്‍ എന്നത് പഴയ അടിയന്തരാവസ്ഥയല്ല എന്ന് മുഖ്യമന്ത്രിയും ഡിജിപിയും യതീഷ് ചന്ദ്രയോട് പറഞ്ഞ് കൊടുക്കണമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. പോലീസ് മോശമായി പെരുമാറിയാല്‍ മേലുദ്യോഗസ്ഥന്‍ ഉത്തരവാദിയായിരിക്കും എന്നാണ് ഡിജിപി കഴിഞ്ഞ ദിവസം അറിയിച്ചത്.അങ്ങനെയാണെങ്കില്‍ ജില്ലാ പോലീസ് മേധാവിയുടെ ഈ തെറ്റിന് സംസ്ഥാന പൊലീസ് മേധാവിയല്ലേ ഉത്തരവാദിയെന്നും അവർ ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. പോസ്റ്റ് വായിക്കാം

yatheeshchandra

ഇത് പഴയ അടിയന്തരാവസ്ഥയല്ല; ആളുകളെ ഏത്തമിടീക്കുന്നതു പോലുള്ള പ്രാകൃത ശിക്ഷകള്‍ സ്വയം വിധിച്ചു നടപ്പാക്കുന്ന പൊലീസ് രീതി അനുവദിക്കരുത്
കൊവിഡ് 19 പ്രതിരോധിക്കുന്നതിനു പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണ്‍ എന്നത് പഴയ അടിയന്തരാവസ്ഥയല്ല എന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി ശ്രീ ലോക്‌നാഥ് ബെഹ്‌റയും എന്ന് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീശ് ചന്ദ്രയ്ക്ക് ഒന്നു പറഞ്ഞുകൊടുക്കണം. ആളുകളെ ഏത്തമിടീക്കുന്നതു പോലുള്ള പ്രാകൃത ശിക്ഷകള്‍ സ്വയം വിധിച്ചു നടപ്പാക്കുന്ന രീതി കൈയില്‍ വച്ചാല്‍മതി എന്നും പറഞ്ഞുകൊടുക്കണം.

രോഗപ്രതിരോധത്തിന് ആഴ്ചകളോളം പുറത്തിറങ്ങരുത് എന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞിട്ടും മാധ്യമങ്ങള്‍ പ്രചരണം നടത്തിയിട്ടും ചിലര്‍ ഒറ്റയ്ക്കും തെറ്റയ്ക്കും പുറത്തിറങ്ങുന്നത് തെറ്റുതന്നെയാണ്. പക്ഷേ, അത് ഈ വിധമല്ല തടയേണ്ടത്. അതിനു നമ്മുടെ ജനാധിപത്യ സംവിധാനം അനുവദിക്കുന്ന നിയമപരമായ രീതികളുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വിലക്കു ലംഘിച്ച നൂറുകണക്കിന് ആളുകള്‍ക്കെതിരേ കേസെടുക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തല്ലോ. അതിനെ ആരും വിമര്‍ശിച്ചില്ല, വിമര്‍ശിക്കുന്നുമില്ല.

പക്ഷേ, അപ്പോഴും പലയിടങ്ങളിലും പൊലീസ് ജനങ്ങളോടു മോശമായി പെരുമാറുന്നതിന്റെയും അവശ്യ സേവനങ്ങളായി പ്രഖ്യാപിച്ച സ്ഥാപനങ്ങള്‍ പോലും അടപ്പിക്കുന്നതിന്റെയും വിവരങ്ങള്‍ പുറത്തു വന്നിരുന്നു. അത് തുടരരുത് എന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിന്റെ പിറ്റേന്നാണ് ഈ സംഭവം. പൊലീസ് മോശമായി പെരുമാറിയാല്‍ മേലുദ്യോഗസ്ഥന്‍ ഉത്തരവാദിയായിരിക്കും എന്നാണ് ഡിജിപി കഴിഞ്ഞ ദിവസം അറിയിച്ചത്.അങ്ങനെയാണെങ്കില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഈ തെറ്റിന് സംസ്ഥാന പൊലീസ് മേധാവിയല്ലേ ഉത്തരവാദി?

കോൺഗ്രസിന് ചിരി;ചൗഹാന് എട്ടിന്റെ പണി,വരാനിരിക്കുന്നത് 'ഭൂകമ്പം'!! മുന്നറിയിപ്പുമായി ബിജെപി നേതാക്കൾകോൺഗ്രസിന് ചിരി;ചൗഹാന് എട്ടിന്റെ പണി,വരാനിരിക്കുന്നത് 'ഭൂകമ്പം'!! മുന്നറിയിപ്പുമായി ബിജെപി നേതാക്കൾ

English summary
Sobha Surendran against SP Yathish Chandra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X