കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം പാട്ടകുലുക്കിപ്പിരിച്ചത് കള്ളപ്പണം? ശോഭസുരേന്ദ്രന്റെ വെല്ലുവിളി ഏറ്റെടുക്കുമോ സഖാവേ?

സാമ്പത്തിക ഉറവിടം വെളിപ്പെടുത്താന്‍ സിപിഎമ്മിനെ വെല്ലുവിളിച്ച് ശോഭസുരേന്ദ്രന്‍.സിപിഎമ്മിന്റെ വസ്തുവകകളുംപാര്‍ട്ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകരുടെ ശമ്പളസ്രോതസും വെളിപ്പെടുത്താനാകുമോയെന്നാണ് വെല്ലുവിളി

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട് : സിപിഎമ്മിന്റെ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്താന്‍ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍. സിപിഎമ്മിന്റെ വസ്തുവകകളും പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകരുടെ ശമ്പള സ്രോതസും വെളിപ്പെടുത്താനാകുമോയെന്നാണ് ശോഭയുടെ വെല്ലുവിളി. 4000 കോടി രൂപ ആസ്തിയുള്ള പാര്‍ട്ടിയാണ് സിപിഎം എന്ന് ശോഭ പറഞ്ഞു.

കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും മുഴുവന്‍ കള്ളപ്പണക്കാരെയും മണിച്ചിത്രത്താഴിട്ട് പൂട്ടുമെന്ന് ശോഭാ സുരേന്ദ്രന്‍. കള്ളപ്പണക്കാര്‍ക്കു വേണ്ടിയുള്ള കോണ്‍ഗ്രസ് സിപിഎം സഹകരണ മുന്നണിക്കെതിരെ ബിജെപി സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ശോഭ ഇക്കാര്യം പറഞ്ഞത്.

sobha surendran

മടിയില്‍ കനമുള്ളവരാണ് ഭയപ്പെടേണ്ടതെന്നും ബിജെപിക്ക് മടിയില്‍ കനമില്ലാത്തതു കൊണ്ട് പേടിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കള്ളപ്പണക്കാരെ ഇല്ലാതാക്കി സാമ്പത്തിക ശുചീകരണം വാഗ്ദാനം ചെയ്താണ് ബിജെപി അധികാരത്തിലെത്തിയതെന്നും ജനങ്ങളോടുള്ള വാഗ്ദാനം പാലിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.

സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ച് നിന്നാലെ ബിജെപിയോട് പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളുവെന്ന സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും ശോഭ. പാട്ടകുലുക്കി പിരിച്ച പണമെന്ന പേരില്‍ ഇത്രയും നാള്‍ സിപിഎം ഒഴുക്കിയിരുന്നത് കള്ളപ്പമമായിരുന്നുവെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ച ഓമനക്കുട്ടന്‍പിള്ള ആത്മഹത്യ ചെയ്യാന്‍ കാരണം പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയുമാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ മേഖലയുടെ പേരില്‍ ഇരുവരും നിയമസഭയില്‍ നടത്തിയ നാടകം കണ്ട് പാവപ്പെട്ടവര്‍ പേടിച്ചു പോയെന്നും ഓമനക്കുട്ടന്‍പിള്ള ആത്മഹത്യ ചെയ്തത് അങ്ങനെയാണെന്നും അവര്‍ പറഞ്ഞു.

English summary
Bjp leader sobha surendran challenge cpm for declare assets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X