• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സർക്കാർ വിശ്വാസികളോട് യുദ്ധപ്രഖ്യാപനം നടത്തുന്നു; നമ്മൾ എന്നും സംയമനം പാലിക്കുമെന്ന ധാരണ വേണ്ട

  • By Goury Viswanathan

പമ്പ: ശബരിമലയിലെത്തുന്ന നേതാക്കളെ അറസ്റ്റ് ചെയ്ത് ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്യുന്നതിലൂടെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന സൂചനയാണ് സർക്കാർ നൽകുന്നത്. അയ്യപ്പഭക്തരോട് സർക്കാർ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ശോഭാ സുരേന്ദ്രൻ ആരോപിക്കുന്നു.

ബെഹ്റയുടെ പോലീസ് രാജ് നടത്തേണ്ട വെള്ളരിക്കാപട്ടണം അല്ല ഈ കേരളം. ഭക്തരെ അടിച്ചമർത്തി കൊണ്ട് ആചാര ലംഘനം നടത്താം എന്നാണ് മുഖ്യമന്ത്രിയുടെ ധാരണ എങ്കിൽ തെറ്റി പോയി എന്ന് ഓർമ്മിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുന്നു. കെ സുരേന്ദ്രനെയും കെപി ശശികലയേയും അറസ്റ്റ് ചെയ്ത നടപടിക്ക് സർക്കാർ മറുപടി പറഞ്ഞേ തീരുവെന്നും ശോഭാ സുരേന്ദ്രൻ പറയുന്നു.

യുദ്ധ പ്രഖ്യാപനം

യുദ്ധ പ്രഖ്യാപനം

ശശികല ടീച്ചറെയും കെ സുരേന്ദ്രന്റെയും പോലുള്ള അയ്യപ്പഭക്തരെ മനഃപൂർവം അറസ്റ്റ് ചെയ്യുന്നതിലൂടെ അയ്യപ്പഭക്തരോട് ഒരു വിട്ടു വീഴ്ച്ചക്കും തയ്യാറല്ലെന്നും യുദ്ധം ആണ് ആഗ്രഹിക്കുന്നതെന്നും പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്തത്. ഇരുമുടികെട്ടുമായി ശബരിമലയ്ക്ക് പോയ ഭക്തരെ ആണ് ക്രൂരമായി പിടിച്ചു വലിച്ചു പോലീസ് കൊണ്ടു പോയത്.

വെള്ളരിക്കാ പട്ടണമല്ല

വെള്ളരിക്കാ പട്ടണമല്ല

ബെഹ്റയുടെ പോലീസ് രാജ് നടത്തേണ്ട വെള്ളരിക്കാപട്ടണം അല്ല ഈ കേരളം. പിണറായി എന്ന മേലാളന്റെ കൈയ്യിലെ ചട്ടുകം ആയി മാറാൻ അല്ല നിങ്ങളുടെ ഐ പി എസ് പദവി എന്നു നിങ്ങൾ തിരിച്ചറിയേണ്ടി ഇരിക്കുന്നു. യാതൊരു പ്രകോപനവും ഇല്ലാതെ ആണ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തത് എന്നത് ഇവിടെയുള്ള ജനങ്ങൾ എല്ലാം കണ്ടതാണ്. ഇപ്പോൾ ഇതാ കെ സുരേന്ദ്രനെ പോലീസിന്റെ ശക്തമായ ആവശ്യത്തെ തുടർന്ന് റിമാന്റും ചെയ്തിരിക്കുന്നു.

അടിച്ചമർത്തി ആചാരലംഘനം

അടിച്ചമർത്തി ആചാരലംഘനം

ഭക്തരെ അടിച്ചമർത്തി കൊണ്ട് ആചാര ലംഘനം നടത്താം എന്നാണ് മുഖ്യമന്ത്രിയുടെ ധാരണ എങ്കിൽ തെറ്റി പോയി എന്ന് ഓർമ്മിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ജനാധിപത്യത്തിന്റെ സർവ്വ സീമകളും മറികടന്നു കൊണ്ടുള്ള ഈ പോലീസ് നായാട്ടിനു സർക്കാർ മറുപടി പറഞ്ഞേ മതിയാകുവെന്ന് ശോഭാ സുരേന്ദ്രൻ താക്കീത് നൽകുന്നു.

 ഗൂഢാലോചന ഉണ്ട്

ഗൂഢാലോചന ഉണ്ട്

ഇതിനു പിന്നിൽ വലിയ ഗൂഢാലോചനകൾ തന്നെ ഉണ്ടെന്നു തീർച്ചയാണ്.

മനഃപൂർവം ജനങ്ങളെ പ്രകോപിപ്പിച്ചു നാട്ടിൽ കലാപം ഉണ്ടാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ഇപ്പോഴും വിജയിക്കാത്തത് അയ്യപ്പ ഭക്തരുടെ സഹിഷ്ണുത കൊണ്ട് മാത്രം ആണ്. ഇത്തരം കാടൻ നടപടികളിൽ നിന്നും പിന്മാറാൻ ഈ സർക്കാർ തയ്യാറായില്ലെങ്കിൽ നമ്മൾ എന്നും സംയമനം പാലിച്ചു കൊള്ളും എന്നുള്ള ധാരണയും വേണ്ടെന്ന മുന്നറിയിപ്പോടുകൂടിയാണ് ശോഭാ സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

വിലക്ക് ലംഘിച്ചതിന് അറസ്റ്റ്

വിലക്ക് ലംഘിച്ചതിന് അറസ്റ്റ്

പോലീസ് നിയന്ത്രണം ലംഘിച്ച് സന്നിധാനത്തേയ്ക്ക് പോകാൻ ശ്രമിച്ചതിനാണ് പികെ ശശികലയേയും കെ സുരേന്ദ്രനേയും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്ത പികെ ശശികലയെ പിന്നീട് ജാമ്യം നൽകി വിടുകയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് കെ സുരേന്ദ്രൻ അറസ്റ്റിലാകുന്നത്. സുരേന്ദ്രനെ കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു,

പുതിയ തന്ത്രങ്ങൾ

പുതിയ തന്ത്രങ്ങൾ

പ്രതിഷേധത്തിന് നേതൃത്വം നൽകാൻ സാധ്യതയുള്ള നേതാക്കളെ സന്നിധാനത്തേയ്ക്ക് കടത്തിവിടില്ലെന്നാണ് പോലീസിന്റെ നിലപാട്. കൂടുതൽ പേരെ കരുതൽ തടങ്കലിലാക്കിയേക്കും. അതേസമയം പോലീസ് നിയന്ത്രണത്തെ ദേശീയ നേതാക്കളെ ഇറക്കി പ്രതിരോധിക്കാനാണ് ബിജെപിയുടെ തന്ത്രം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാരും കേന്ദ്രമന്ത്രിമാരും സന്നിധാനത്തേയ്ക്ക് എത്തിയേക്കും. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം തിങ്കളാഴ്ച പമ്പയിലെത്തും.

ഫേസ്ബുക്ക് പോസ്റ്റ്

ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.

41 ദിവസത്തെ വ്രതം.. ശബരിമല യാത്രയ്ക്ക് എതിരെ പ്രതിഷേധം, അവസാന നിമിഷം പിന്മാറി രേഷ്മ നിഷാന്ത്

സുരേന്ദ്രന്‍ പറഞ്ഞത് പച്ചക്കള്ളങ്ങള്‍... ഓരോന്നായി പൊളിയുന്നു; ഇരുമുടിക്കെട്ടില്‍ വീഡിയോ തെളിവ്

English summary
sobha surendran facebook post on arrest of k surendran and kp sasikala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more