• search

പ്രധാനമന്ത്രിയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ സൈബർ സഖാക്കൾ വളർന്നിട്ടില്ലെന്ന് ശോഭാ സുരേന്ദ്രൻ

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   രൂക്ഷ വിമർശനവുമായി ശോഭാ സുരേന്ദ്രൻ

   തിരുവനന്തപുരം: കേരളം മഹാപ്രളയത്തെ നേരിടുമ്പോൾ കേന്ദ്രസർക്കാർ ആവശ്യമായ സഹായങ്ങൾ ചെയ്യുന്നില്ലെന്ന വിമർശനമാണ് ഉയരുന്നത്. കേന്ദ്രത്തിന്റേത് ചിറ്റമ്മ നയമാണെന്നാണ് ആരോപണം. പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ പേജിലുൾപ്പെടെ മലയാളികൾ പൊങ്കാലയിടുകയാണ്. എന്നാൽ വിമർശക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.

   തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത ട്രെയിനിൽ നിന്നും വീണ് മരിച്ചു

   ഇടത് പക്ഷ സർക്കാരിന്റെ പിടിപ്പ് കേട് ഒളിപ്പിച്ച് വയ്ക്കാനാണ് ഇത്തരം ദുഷ്പ്രചാരണങ്ങൾ നടത്തുന്നതെന്നാണ് ശോഭ പറയുന്നത്. പ്രധാനമന്ത്രിയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ സഖാക്കൾ വളർന്നിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ പറയുന്നു. അർഹതയില്ലാത്ത ക്രിമിനൽ പശ്ചാത്തലമുള്ളയാളെ മന്ത്രിക്കസേരയിൽ ഇരുത്തിയതിന്റെ ഫലമാണ് കേരളം അനുഭവിക്കുന്നതെന്നും ശോഭ ആരോപിക്കുന്നു.

   സൈബർ സഖാക്കളെ

   സൈബർ സഖാക്കളെ

   പ്രധാനമന്ത്രി ആയതിന് ശേഷം ഇത് വരെ ഒരു ദിവസം പോലും അവധി എടുക്കാതെ കർമ്മ നിരതൻ ആയിരിക്കുന്ന , എത്രയോ പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്തിട്ടുള്ള ശ്രീ നരേന്ദ്ര മോദിയെ ആത്മാർത്ഥത പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്ന സൈബർ ലോകത്തെ സഖാക്കളോട് ഒന്നേ പറയാൻ ഉള്ളൂ. അദ്ദേഹം എന്താണെന്നും അദ്ദേഹത്തിന്റെ ആത്മാർത്ഥത എത്ര ആണെന്നും ഇവിടുത്തെ ജനങ്ങൾക്ക് നന്നായി അറിയാം.

    ഓഖിയിൽ എന്ത് സംഭവിച്ചു

   ഓഖിയിൽ എന്ത് സംഭവിച്ചു

   അർഹത ഇല്ലാത്ത ക്രിമിനൽ പശ്ചാത്തലം പോലും ഉള്ള ആളെ മന്ത്രി കസേരയിൽ ഇരുത്തിയതിന്റെ കൂടി ഫലം ആയാണ് ദുരന്തം ഇത്ര വലുതായത്. ആ ജാള്യത മറക്കാനും ഇടത് പക്ഷ സർക്കാരിന്റെ പിടിപ്പ് കേട് ഒളിച്ചു വെക്കാനും ആയി നിങ്ങൾ നടത്തുന്ന വൃത്തികെട്ട നാടകങ്ങൾക്കൊന്നും ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ആവില്ല. ഓഖി ദുരന്തം ഉണ്ടായപ്പോൾ കിട്ടിയ കോടികൾ ഉൾപ്പെടെ അർഹതപെട്ടവരുടെ കൈകളിൽ എത്തിയോ എന്നുള്ളത് നിങ്ങൾ അന്വേഷിക്കൂ , അപ്പോൾ മനസ്സിലാകും.

   എല്ലാം ജനങ്ങൾക്കറിയാം

   എല്ലാം ജനങ്ങൾക്കറിയാം

   അർഹതപെട്ടവന്റെ കൈകളിലേക്ക് തന്നെ സഹായം എത്തണം എന്നു നിർബന്ധബുദ്ധിയുള്ള പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണം. കക്ഷി രാഷ്ട്രീയത്തിനതീതമായി ഒറ്റകെട്ടായി ജനങ്ങളും രാഷ്ട്രീയ പ്രവർത്തകരും ഒക്കെ പ്രവൃത്തിച്ചതിനിടക്കും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നു പോലും അരിയും സാധനങ്ങളും മോഷ്ടിച്ചു കടത്തുന്ന ലോക്കൽ സെക്രട്ടറിമാരും നിങ്ങളുടെ നേതാക്കൾക്കിടയിൽ ഉണ്ടായി എന്നുള്ളത് മറന്നു പോവരുത്.

   വിഫല ശ്രമങ്ങൾ

   വിഫല ശ്രമങ്ങൾ

   അങ്ങനെ ഉള്ള നിങ്ങളുടെ നേതാക്കൻമാരെ നിലക്ക് നിർത്തുകയാണ് ആത്മാർത്ഥമായ ജനസ്നേഹം ആണ് നിങ്ങൾക്കുള്ളതെങ്കിൽ ചെയ്യേണ്ടത്. നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും പറ്റി അപവാദ പ്രചരണം നടത്തുന്നതും അദ്ദേഹത്തിന് നേരെ അസഭ്യ വർഷം നടത്തുന്നതും ഒക്കെ പാഴ്മുറം കൊണ്ടു സൂര്യനെ മറയ്ക്കാൻ ശ്രമിക്കുന്നത് പോലെ വിഫലം ആകുക മാത്രമേ ഉള്ളു.

   ഫേസ് ബുക്ക്

   ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

   ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് യുവാവിനെ തല്ലിക്കൊന്നു! മൃതദേഹം കിണറ്റില്‍ തള്ളി! പരാതിയുമായി സ്ത്രി

   English summary
   sobha surendran fb post against cpm cyber wing

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   Notification Settings X
   Time Settings
   Done
   Clear Notification X
   Do you want to clear all the notifications from your inbox?
   Settings X
   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more