'ജയലളിതയെ തടഞ്ഞ് അറസ്റ്റ് വരിക്കുമ്പോൾ ആറ് മാസം ഗർഭിണി, പ്രസവശേഷം അവധിയെടുക്കാതെ വീണ്ടും പാർട്ടി പ്രവർത്തനം'
തൃശൂര്‍: പത്ത് മാസമായി ബിജെപിയുടെ സംഘടനാ പരിപാടികളില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും പൂര്‍ണമായും മാറി നില്‍ക്കുകയായിരുന്നു ശോഭ സുരേന്ദ്രന്. കഴിഞ്ഞ ആഴ്ചയില്‍ ആയിരുന്നു ഇതിനൊരു മാറ്റം വന്നത്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ സാന്നിധ്യത്തില്‍ തൃശൂരില്‍ നടന്ന പരിപാടിയില്‍ ശോഭ സുരേന്ദ്രനും പങ്കെടുത്തു.
ഇക്കാലത്തിനിടയില്‍ ശോഭ സുരേന്ദ്രന്റേതായി ആദ്യ അഭിമുഖമാണ് ഇപ്പോള്‍ മലയാള മനോരമയില്‍ വന്നിരിക്കുന്നത്. പാര്‍ട്ടിയ്ക്ക് വേണ്ടി ചെയ്ത ത്യാഗങ്ങള്‍ മുതല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വരെ ശോഭ സുരേന്ദ്രന് വ്യക്തമാക്കുന്നുണ്ട് ഈ അഭിമുഖത്തില്‍. പരിശോധിക്കാം...
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

സുരേന്ദ്രന് സംസാരിച്ചില്ല
തൃശൂരിലെ യോഗത്തില്‍ പങ്കെടുക്കുന്നതുമായി കെ സുരേന്ദ്രന് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന്, അത്തരത്തില്‍ ഒന്നും സംസ്ഥാന അധ്യക്ഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്ന മറുപടിയാണ് ശോഭ സുരേന്ദ്രന് നല്‍കുന്നത്. ദേശീയ അധ്യക്ഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ താനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു എന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.

എന്തുകൊണ്ട് മാറി നിന്നു
കെ സുരേന്ദ്രന് അധ്യക്ഷനായതിന് ശേഷം എന്തുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കുന്നില്ല ശോഭ സുരേന്ദ്രന്. ഒരു തുറന്ന ചര്‍ച്ചയ്ക്ക് ആ വിഷയത്തില്‍ ഇനി സാധ്യതയില്ല എന്നാണ് ശോഭയുടെ നിലപാട്. ദേശീയ അധ്യക്ഷന്‍ പറഞ്ഞതിനപ്പുറം അതില്‍ ഒന്നും പറയാനില്ല എന്നും ശോഭ പറയുന്നു.

13-ാം വയസ്സില്‍ ബാലഗോകുലത്തില്‍ തുടങ്ങി
പതിമൂന്നാമത്തെ വയസ്സില്‍ ബാലഗോകുലത്തിലൂടെയാണ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. ഏതെങ്കിലും പദവിയ്ക്ക് വേണ്ടിയല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. പൊതുപ്രവര്‍ത്തനം നടത്തുന്ന സ്ത്രീകളെ എന്നല്ല, ആരേയും അവഹേളിക്കരുത് എന്നതാണ് തന്റെ നിലപാട് എന്നും ശോഭ സുരേന്ദ്രന് പറയുന്നുണ്ട്.

ഫോണിലെങ്കിലും വിളിച്ച് പറയാമായിരുന്നു
സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ എക്സിക്യൂട്ടീവ് അംഗവും ആയ ഒരാളെ പുതിയ ചുമതല ഏല്പിക്കുമ്പോള് ഫോണില്‍ വിളിച്ചെങ്കിലും ഒന്ന് പറയാമായിരുന്നു എന്നും ശോഭ പറയുന്നുണ്ട്. 16 വര്‍ഷം മുമ്പ് കിട്ടിയ വൈസ് പ്രസിഡന്റ് സ്ഥാനം ഒരു അറിയിപ്പും ഇല്ലാതെയാണ് തന്നത്. ഇത് തന്റെ പ്രശ്നം മാത്രമായിട്ടല്ല സംഘടയ്ക്കുള്ളില്‍ അവതരിപ്പിച്ചത് എന്നും ശോഭ പറയുന്നുണ്ട്.

ആറ് മാസം ഗര്‍ഭിണിയായിരിക്കെ
താന്‍ ആറ് മാസം ഗര്‍ഭിണി ആയിരിക്കെ ആണ് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ തടഞ്ഞ് അറസ്റ്റ് വരിച്ചത്. പ്രവസശേഷം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ എടുക്കുന്ന അവധി പോലും സംഘടനാ പ്രവര്‍ത്തനത്തില്‍ താന്‍ എടുത്തിട്ടില്ല എന്നും ശോഭ സുരേന്ദ്രന് പറയുന്നുണ്ട്. സ്ത്രീകള്‍ ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട സമയത്ത് പോലും താന്‍ പാര്‍ട്ടിയ്ക്ക് വേണ്ടി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു എന്നും ശോഭ പറയുന്നുണ്ട്.

ഏഴ് തിരഞ്ഞെടുപ്പുകള്‍, അഞ്ച് ജില്ലകള്‍
പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം മാത്രമാണ് ഇത്രയും കാലം ലഭിച്ചിട്ടുള്ളത് എന്നും സൂചിപ്പിക്കുന്നുണ്ട് ശോഭ സുരേന്ദ്രന്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടില്‍ പാര്‍ട്ടി പറഞ്ഞ സ്ഥലങ്ങളില്‍ എല്ലാം മത്സരിച്ചിട്ടുണ്ട്. ഏഴ് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോള്‍ അത് അഞ്ച് ജില്ലകളിലായിരുന്നു എന്നും ശോഭ പറയുന്നുണ്ട്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഉണ്ടാക്കിയ വലിയ മുന്നേറ്റത്തെ കുറിച്ചും അവര്‍ സൂചിപ്പിച്ചു.

തന്റെ പേരും ഉയര്‍ന്നിട്ടുണ്ടാകാം
സംസ്ഥാന അധ്യക്ഷ പദവി ലഭിക്കാത്തത് ഒരു പ്രശ്നമേ അല്ലെന്നാണ് ശോഭ പറയുന്നത്. ആ പദവി സംബന്ധിച്ച ചര്‍ച്ചയില്‍ ഒരുപക്ഷേ, തന്റെ പേരും ഉയര്‍ന്നു വന്നിട്ടുണ്ടാകാം എന്നും പറയുന്നുണ്ട്. എന്നാല്‍ സംസ്ഥാന അധ്യക്ഷ പദവി എന്നത് ഒരേയൊരു കസേര മാത്രമാണ്. സംസ്ഥാന അധ്യക്ഷനായാല്‍ പിന്നെ എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോവുകയാണ് വേണ്ടത് എന്നും ശോഭ അഭിമുഖത്തില്‍ പറയുന്നു.

സുരേന്ദ്രന് വീഴ്ചയുണ്ടോ
പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ കെ സുരേന്ദ്രന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ശോഭ സുരേന്ദ്രന് നല്‍കിയില്ല. അതേ കുറിച്ച് താന്‍ വിലയിരുത്തുന്നില്ല എന്നാണ് അവര്‍ പറയുന്നത്. ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണെന്ന് പറയുമ്പോഴും പിഎം വേലായുധന് കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിനെ എടുത്തുകാട്ടുന്നും ഉണ്ട്.

പുസ്തകം എഴുത്ത്
സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നിന്ന ഈ കാലഘട്ടത്തില്‍ പുസ്തക രചനയില്‍ ആയിരുന്നു എന്നാണ് ശോഭ സുരേന്ദ്രന് പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള പുസ്തകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മറ്റ് രണ്ട് പുസ്തകങ്ങള്‍ അമിത് ഷായെ കുറിച്ചും യോഗി ആദിത്യനാഥിനെ കുറിച്ചും ആണെന്നാണ് ശോഭ പറയുന്നത്.

സിപിഎം ചര്‍ച്ച
സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തി എന്ന വാര്‍ത്തകള്‍ ശോഭ സുരേന്ദ്രന് നിഷേധിച്ചു. താന്‍ തത്വത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകയാണെന്നും എക്കാലത്തും ബിജെപിക്കാരി ആണെന്നും ആണ് ശോഭ സുരേന്ദ്രന്റെ വിശദീകരണം. പിപി മുകുന്ദന് തന്നെ കുറിച്ച് എന്ത് പറഞ്ഞാലും താന്‍ അദ്ദേഹത്തിന്റെ മുന്നില്‍ ഒരു കുട്ടി മാത്രമാണെന്നും ശോഭ പറയുന്നുണ്ട്.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications