കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവിൽ ശോഭയ്ക്ക് ബിജെപിയുടെ അംഗീകാരം... ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ ആയേക്കുമെന്ന് റിപ്പോർട്ട്

Google Oneindia Malayalam News

തിരുവനന്തപുരം/ദില്ലി: ബിജെപിയുടെ കേരളത്തിലെ തീപ്പൊരി നേതാക്കളില്‍ ഒരാളായിരുന്നു ശോഭാ സുരേന്ദ്രന്‍. ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരം ബിജെപിയെ പ്രതിനിധീകരിച്ച് പ്രത്യക്ഷപ്പെട്ടിരുന്ന ആളും ആണ്. എന്നാല്‍ കെ സുരേന്ദ്ര സംസ്ഥാന അധ്യക്ഷനായതിന് പിറകേ ശോഭ സുരേന്ദ്രന്‍ പൊതുരംഗത്ത് നിന്ന് തന്നെ ഏറെക്കുറേ അപ്രത്യക്ഷയായിരുന്നു.

ശോഭയുടെ നിശബ്ദത കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു. ശോഭ സുരേന്ദ്രനെ കേന്ദ്ര വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. മാതൃഭൂമി അടക്കമുള്ള മുഖ്യധാരാമാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിശദാംശങ്ങള്‍...

തീപ്പൊരി നേതാവ്

തീപ്പൊരി നേതാവ്

ബിജെപിയുടെ ഏറ്റവും ജനപിന്തുണയുള്ള നേതാക്കളില്‍ ഒരാളായിരുന്നു ശോഭ സുരേന്ദ്രന്‍. ചാനല്‍ ചര്‍ച്ചകളിലും സമരമുഖങ്ങളിലും പാര്‍ട്ടിയുടെ പ്രധാന നേതാക്കളില്‍ ഒരാളായി തിളങ്ങി നിന്നിരുന്ന ആളാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി പൊതുരംഗത്ത് ശോഭ സുരേന്ദ്രന്റെ സാന്നിധ്യമേ ഉണ്ടായിരുന്നില്ല എന്ന് പറയാം.

അധ്യക്ഷപദവി

അധ്യക്ഷപദവി

പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ശോഭ സുരേന്ദ്രന്റെ പേരും പരിഗണിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കൊടുവില്‍ ശോഭയ്ക്ക് പകരം കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി നിയമിതനായി. ശോഭ സുരേന്ദ്രന്‍ സംസ്ഥാന ഉപാധ്യക്ഷയും ആയി.

പാര്‍ട്ടിയില്‍ ഒതുക്കി

പാര്‍ട്ടിയില്‍ ഒതുക്കി

കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി നിയമിതനാകുമ്പോള്‍ ശോഭ സുരേന്ദ്രന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്നു. എന്നാല്‍ തുടര്‍ന്ന് നടന്ന പുന:സംഘടനയില്‍ ആണ് ശോഭയെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയി നിയമിച്ചത്. ഇതോടെ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടു എന്നൊരു വികാരം പ്രവര്‍ത്തകരിലും ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശോഭയോട് ചോദിക്കണം

ശോഭയോട് ചോദിക്കണം

ശോഭ സുരേന്ദ്രന്‍ മാറി നില്‍ക്കുന്നത് സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനോടും ചോദ്യം ഉയര്‍ന്നിരുന്നു. ശോഭയെ ഒരിടത്തുനിന്നും ഒഴിവാക്കിയിട്ടില്ല എന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. ശോഭ എന്തുകൊണ്ട് പൊതുരംഗത്ത് സജീവമല്ലെന്ന കാര്യം അവരോട് തന്നെ ചോദിക്കണം എന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്.

തിരഞ്ഞെടുപ്പുകളിലെ ശോഭ

തിരഞ്ഞെടുപ്പുകളിലെ ശോഭ

ഒന്നര പതിറ്റാണ്ടോളമായി തിരഞ്ഞെടുപ്പ് രംഗത്തും ശോഭ സുരേന്ദ്രന്‍ സജീവമാണ്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ഷാഫി പറമ്പിലിന് തൊട്ടുപിറകില്‍ രണ്ടാമതെത്തിയ ആളാണ് ശോഭ. സിപിഎം സ്ഥാനാര്‍ത്ഥി എന്‍എന്‍ കൃഷ്ണദാസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു ശോഭയുടെ പ്രകടനം. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 25 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു ശോഭ.

ദേശീയ പദവി

ദേശീയ പദവി

ശോഭ സുരേന്ദ്രനെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്ക് തിരികെ എത്തിക്കാന്‍ കേന്ദ്ര നേതൃത്വം തന്നെ ഇടപെടുന്നു എന്നാണ് സൂചനകള്‍. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ കേരളത്തില്‍ പരിഹരിക്കപ്പെടുന്നില്ല എന്നത് ഉറപ്പായ സാഹചര്യത്തിലാണ് ഈ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

cmsvideo
ശോഭാ സുരേന്ദ്രനെ പഞ്ഞിക്കിട്ട് അഭിലാഷ് | OneIndia Malayalam
വനിത കമ്മീഷന്‍

വനിത കമ്മീഷന്‍

ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രനെ പരിഗണിക്കുന്നു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇതിന്റെ നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹരിയാണ സ്വദേശിനിയായ രേഖ ശര്‍മയാണ് നിലവില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ.

ശോഭാ സുരേന്ദ്രന്റെ 'പിണക്കത്തിന്' പരിഹാരം; ദേശീയ തലത്തില്‍ സുപ്രധാന പദവിലേക്ക്; പുതിയ വിവരങ്ങള്‍ശോഭാ സുരേന്ദ്രന്റെ 'പിണക്കത്തിന്' പരിഹാരം; ദേശീയ തലത്തില്‍ സുപ്രധാന പദവിലേക്ക്; പുതിയ വിവരങ്ങള്‍

പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷയായി ശോഭ സുരേന്ദ്രന്‍..! ഒഴിവാക്കിയോ? ബിജെപി നേതൃത്വം പറയുന്നത് ഇങ്ങനെപൊതുരംഗത്ത് നിന്ന് അപ്രത്യക്ഷയായി ശോഭ സുരേന്ദ്രന്‍..! ഒഴിവാക്കിയോ? ബിജെപി നേതൃത്വം പറയുന്നത് ഇങ്ങനെ

English summary
Sobha Surendran may appointed as National Commission for Women Chairperson- Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X