Get Updates
Get notified of breaking news, exclusive insights, and must-see stories!

കെകെ ശൈലജയ്ക്ക് ന്യൂസ്മേക്കർ പുരസ്കാരം; 'വിർശനങ്ങളോട് യോജിപ്പില്ല'..രൂക്ഷ പരിഹാസവുമായി ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം; മനോരമ ന്യൂസ് മേക്കർ പുരസ്കാരം ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് ലഭിച്ചതിൽ പരിഹാസവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ .മന്ത്രി കെ കെ ശൈലജയ്ക്ക് മനോരമ ന്യൂസ്മേക്കർ പുരസ്ക്കാരം നൽകിയതിനെ വിമർശിക്കുന്നതിനോട് യോജിപ്പില്ല.പാർട്ടിയുടെ മുഴുവൻ പ്രചരണ ആയുധങ്ങളുമുപയോഗിച്ച് വിമർശനാതീതയായ ടീച്ചറമ്മയാകാൻ കൂലിയെഴുത്തുകാരെകൊണ്ട് വാഴ്ത്ത്പാട്ടുകൾ എഴുതിച്ചും, സൈബർ ഗുണ്ടകളെകൊണ്ട് പ്രതിരോധിച്ചും, അന്താരഷ്ട്ര മാധ്യമങ്ങളെ വിലയ്‌ക്കെടുത്തും ഫാഷൻ മാഗസിന്റെ കവർ ഫോട്ടോയ്ക്ക് പോസ് ചെയ്തും കെ കെ ശൈലജയുണ്ടാക്കിയ വാർത്തകളോളം ഭൂമി മലയാളത്തിൽ മറ്റൊരാളും വാർത്തകൾ ഉണ്ടാക്കിയിട്ടില്ലെന്നും അത് കൊണ്ട് തന്നെ മന്ത്രിക്ക് ന്യൂസ് മേക്കർ പുരസ്കാരം ലഭിച്ചതിൽ വിമർശിക്കാനില്ലെന്നും ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം.

Sobha surendran mocks kk shailaja

മന്ത്രി കെ കെ ശൈലജയ്ക്ക് മനോരമ ന്യൂസ്മേക്കർ പുരസ്ക്കാരം നൽകിയതിനെ വിമർശിക്കുന്നതിനോട് യോജിപ്പില്ല. മനോരമ അറിഞ്ഞു നൽകുന്ന പുരസ്കാരമാണ്. പുരസ്കാരത്തിന്റെ പേര് ന്യൂസ് മേക്കർ എന്നാണ്. ന്യൂസ്‌ മേക്കർ എന്നാൽ വാർത്തയുണ്ടാക്കുന്നയാൾ എന്ന് മനസ്സിലാക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു. പാർട്ടിയുടെ മുഴുവൻ പ്രചരണ ആയുധങ്ങളുമുപയോഗിച്ച് വിമർശനാതീതയായ ടീച്ചറമ്മയാകാൻ കൂലിയെഴുത്തുകാരെകൊണ്ട് വാഴ്ത്ത്പാട്ടുകൾ എഴുതിച്ചും, സൈബർ ഗുണ്ടകളെകൊണ്ട് പ്രതിരോധിച്ചും, അന്താരഷ്ട്ര മാധ്യമങ്ങളെ വിലയ്‌ക്കെടുത്തും ഫാഷൻ മാഗസിന്റെ കവർ ഫോട്ടോയ്ക്ക് പോസ് ചെയ്തും കെ കെ ശൈലജയുണ്ടാക്കിയ വാർത്തകളോളം ഭൂമി മലയാളത്തിൽ മറ്റൊരാളും വാർത്തകൾ ഉണ്ടാക്കിയിട്ടില്ല.

അതിനാൽ തന്നെ, ഈ പുരസ്‌ക്കാര നിറവിനെ പരിഹസിക്കുന്നവർ കേരളത്തിന്റെ വാർത്താ നിർമ്മാണ പ്രക്രിയകളെ പരിഹസിക്കുന്നവരാണ്. പ്രത്യേകിച്ചും വാർത്താ നിർമ്മാണത്തിന് കിഫ്‌ബി വഴി കടം വാങ്ങിച്ച് മുടിയാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ.

പിന്നെ കൊവിഡ് പ്രതിരോധം. ദിവസേനയുള്ള രോഗികളുടെ കണക്കിൽ വെച്ചടി വെച്ചടി കയറ്റമുള്ളത് ചെറിയ കാര്യമല്ല പ്രത്യേകിച്ചും രാജ്യത്ത് ശരാശരി വെറും പതിമൂവായിരം കേസുകൾ മാത്രം റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിൽ. അതുകൊണ്ട് നമ്പർ 1 കേരളത്തിൽ ജീവിക്കണമെന്ന് ആഗ്രഹമുള്ളവർ 5526 പുതിയ കേസുകൾ ഇന്നലെ റിപ്പോർട്ട്‌ ചെയ്ത കേരളത്തെ പുകഴ്ത്തുവിൻ. അല്ലാത്തവർ 220 കേസുകൾ റിപ്പോർട്ട്‌ ചെയ്ത ഉത്തർപ്രദേശിലേക്ക് പോകുവിൻ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+