കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ഭാരവാഹിത്വത്തിലും ശോഭയില്ല; അബ്ദുള്ളക്കുട്ടിയ്ക്കും വടക്കനും ഉന്നത സ്ഥാനങ്ങള്‍... ഇനിയെന്ത്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ബിജെപി രാഷ്ട്രീയത്തില്‍ വിഭാഗീതയ വലിയ പ്രശ്‌നമാണെന്ന് ദേശീയ നേതൃത്വം മുമ്പേ തിരിച്ചറിഞ്ഞതാണ്. അത്തരമൊരു സാഹചര്യത്തിലാണ് കുമ്മനം രാജശേഖരനെ സംസ്ഥാന അധ്യക്ഷനായി അപ്രതീക്ഷിതമായി കൊണ്ടുവന്നത്. എന്നിട്ടും സംസ്ഥാനത്തെ അധികാര രാഷ്ട്രീയത്തില്‍ ഒരു നിര്‍ണായക സ്വാധീനമാകാന്‍ ബിജെപിയ്ക്ക് കഴിഞ്ഞില്ല.

ബിജെപിക്ക് പുതിയ ഭാരവാഹികള്‍: എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷന്‍, ടോം വടക്കന്‍ ദേശീയ വക്താവ്ബിജെപിക്ക് പുതിയ ഭാരവാഹികള്‍: എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷന്‍, ടോം വടക്കന്‍ ദേശീയ വക്താവ്

അതിനിടയിലാണ് സിനിമ താരം സുരേഷ് ഗോപിയെ രാജ്യസഭ എംപിയാക്കുന്നതും ഇടതുപക്ഷം വിട്ട് വന്ന അല്‍ഫോന്‍സ് കണ്ണന്താനത്തെ കേന്ദ്ര മന്ത്രിയാക്കുന്നതും എല്ലാം. കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി സ്ഥാനം സംസ്ഥാന ബിജെപിയില്‍ ചില എതിര്‍പ്പുകളും ഉണ്ടാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ ദേശീയതലത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോഴും ബിജെപിയില്‍ മാത്രം പ്രവര്‍ത്തിച്ചുവന്നവര്‍ തഴയപ്പെട്ടിരിക്കുകയാണ് എന്നാണ് ആക്ഷേപം. കോണ്‍ഗ്രസ്സില്‍ നിന്ന് എത്തിയ, രണ്ട് ന്യൂനപക്ഷ വിഭാഗക്കാര്‍ ആണ് ദേശീയ നേതൃത്വത്തില്‍ എത്തിയിരിക്കുന്നത്.

അബ്ദുള്ളക്കുട്ടി

അബ്ദുള്ളക്കുട്ടി

മുന്‍ സിപിഎമ്മുകാരനായ എപി അബ്ദുള്ളക്കുട്ടി അവിടെ നിന്ന് കോണ്‍ഗ്രസിലേക്കായിരുന്നു എത്തിയത്. മോദി പ്രശംസയുടെ പേരിലാണ് അബ്ദുള്ളക്കുട്ടി സിപിഎമ്മില്‍ നിന്ന് പുറത്താകുന്നത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടതും മോദി പ്രശംസയുടെ പേരില്‍ ആയിരുന്നു. ഒടുവില്‍ അദ്ദേഹം ബിജെപിയില്‍ എത്തിപ്പെട്ടു.

നേതൃപദവികള്‍

നേതൃപദവികള്‍

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എപി അബ്ദുള്ളക്കുട്ടിയെ അവര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. സംസ്ഥാന പുന:സംഘടനയില്‍ അബ്ദുള്ളക്കുട്ടിയ്ക്ക് സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും നല്‍കി. ഇപ്പോഴിതാ ദേശീയ ഉപാധ്യക്ഷന്‍ എന്ന പദവിയിലേക്ക് കൂടി എപി അബ്ദുള്ളക്കുട്ടിയെ ബിജെപി എത്തിച്ചിരിക്കുകയാണ്. സിപിഎമ്മിലോ കോണ്‍ഗ്രസ്സിലോ ആയിരുന്നെങ്കില്‍ അബ്ദുള്ളക്കുട്ടിയ്ക്ക് ഇത്തരം ഒരു പദവി അപ്രാപ്യമാകുമായിരുന്നു എന്നത് ഉറപ്പാണ്.

ടോം വടക്കന്‍

ടോം വടക്കന്‍

മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് വക്താവും ആയിരുന്നു ടോം വടക്കന്‍. 2019 ല്‍ ആണ് ടോം വടക്കന്‍ ബിജെപിയില്‍ ചേരുന്നത്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടക്കന് സീറ്റ് ലഭിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്തായാലും ഇത്തവണ കേരളത്തില്‍ നിന്നുള്ള ദേശീയ വക്താവായിട്ടാണ് ബിജെപി ടോം വടക്കനെ നിയോഗിച്ചിട്ടുള്ളത്.

പ്രാതിനിധ്യം രണ്ട് പേര്‍ക്ക്

പ്രാതിനിധ്യം രണ്ട് പേര്‍ക്ക്

ദേശീയ ഭാരവാഹി പട്ടികയില്‍ കേരളത്തില്‍ നിന്ന് ആകെ രണ്ട് പേര്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളു. അവര്‍ രണ്ട് പേരും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. രണ്ട് പേരും കോണ്‍ഗ്രസ് വിട്ടുവന്നവരാണ് എന്നതും വലിയ പ്രത്യേകത തന്നെയാണ്.

വരുന്നവര്‍ക്ക് മാത്രം?

വരുന്നവര്‍ക്ക് മാത്രം?

കാലങ്ങളായി ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം കിട്ടുന്നില്ല എന്നൊരു ആരോപണവും അണികളില്‍ നിന്ന് ഉയരുന്നുണ്ട്. ഒന്നാം മോദി സര്‍ക്കാരില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തെ ആയിരുന്നു കേന്ദ്ര മന്ത്രിയാക്കിയത്. മോദി തരംഗത്തോടൊപ്പം ബിജെപിയിലേക്ക് വന്ന സുരേഷ് ഗോപിയ്ക്ക് രാജ്യസഭ എംപി സ്ഥാനവും നല്‍കിയിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ടുവന്ന രണ്ട് പേര്‍ക്ക് ദേശീയ ഭാരവാഹിത്വവും.

ശോഭ സുരേന്ദ്രന്‍

ശോഭ സുരേന്ദ്രന്‍

സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രനെ ഇത്തവണ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശോഭയ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷയാക്കുന്നതിനെ കുറിച്ച് ആലോചന നടക്കുന്നുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്തായാലും കുറച്ച് കാലമായി ശോഭ സുരേന്ദ്ര ബിജെപി പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നില്ല.

കൃഷ്ണദാസ് പക്ഷത്തെ തഴഞ്ഞു

കൃഷ്ണദാസ് പക്ഷത്തെ തഴഞ്ഞു

സംസ്ഥാന ബിജെപിയിലെ പികെ കൃഷ്ണദാസ് പക്ഷത്തെ പൂര്‍ണമായും തഴയുന്നതാണ് ഇപ്പോഴത്തെ ഭാരവാഹിപ്പട്ടിക എന്നും ആക്ഷേപമുണ്ട്. കൃഷ്ണദാസ്- മുരളീധരന്‍ പക്ഷങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പാര്‍ട്ടി പരിപാടികളേയും ബാധിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

Recommended Video

cmsvideo
അബ്ദുള്ളക്കുട്ടിയുടെ ആപ്പീസ് പൂട്ടി | Protestors Dismissed Abdullakutty | Oneindia Malayalam
കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ശേഷം കെ സുരേന്ദ്രനെ ആണ് ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. ഇതില്‍ കൃഷ്ണദാസ് പക്ഷത്തിന് ശക്തമായ വിയോജിപ്പുണ്ടായിരുന്നു. ശോഭ സുരേന്ദ്രന്റെ പേരും സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭയെ പുന:സംഘടനയില്‍ സംസ്ഥാന ഉപാധ്യക്ഷയാക്കുകയായിരുന്നു.

English summary
Sobha Surendran not in BJP national office bearers' list, AP Abdullakutty and Tom Vadakkan included- What will be the effect in BJP state politics?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X