കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭ സുരേന്ദ്രന്റെ ഉള്‍വലിയല്‍; എംടി രമേശ് നല്‍കിയത് ശക്തമായ സൂചന; പന്ത് ഇനി ആരുടെ കോര്‍ട്ടില്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശോഭ സുരേന്ദ്രന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ സമകാലിക വിഷയങ്ങളില്‍ ശോഭയുടെ ശക്തമായ പ്രതികരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നും ഉണ്ട്.

ദേശീയ ഭാരവാഹിത്വത്തിലും ശോഭയില്ല; അബ്ദുള്ളക്കുട്ടിയ്ക്കും വടക്കനും ഉന്നത സ്ഥാനങ്ങള്‍... ഇനിയെന്ത്ദേശീയ ഭാരവാഹിത്വത്തിലും ശോഭയില്ല; അബ്ദുള്ളക്കുട്ടിയ്ക്കും വടക്കനും ഉന്നത സ്ഥാനങ്ങള്‍... ഇനിയെന്ത്

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ആണ് ശോഭ സുരേന്ദ്രന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ ഭാരവാഹിത്വ പട്ടികയില്‍ കേരളത്തിലെ ഒരു വിഭാഗത്തിന്റെ ശക്തമായ അതൃപ്തി കൂടിയാണ് പുറത്ത് വരുന്നത്. കൃഷ്ണദാസ് പക്ഷത്തെ പൂര്‍ണമായും ഒതുക്കിക്കൊണ്ടാണ് കേന്ദ്ര ഭാരവാഹിത്വ പട്ടികയും പുറത്ത് വന്നത്. എന്തായിരിക്കും ഇനി ബിജെപിയില്‍ സംഭവിക്കുക...

ശോഭ സുരേന്ദ്രന്‍

ശോഭ സുരേന്ദ്രന്‍

എംടി രമേശ് പറഞ്ഞതുപോലെ, കേരളത്തിലെ ബിജെപിയുടെ സ്ത്രീ മുഖമായിരുന്നു ശോഭ സുരേന്ദ്രന്‍. ശോഭയോളം ജനപിന്തണ അവകാശപ്പെടാവുന്ന മറ്റൊരു വനിത നേതാവും കേരളത്തിലെ ബിജെപിയില്‍ ഇല്ല. ബിജെപി നേതാക്കള്‍ക്കിടയില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ തന്നെ മികച്ച ജനസമ്മിതിയുടെ നേതാക്കളില്‍ ഒരാളാണ് ശോഭ സുരേന്ദ്രന്‍.

ഇച്ഛാഭംഗം

ഇച്ഛാഭംഗം

പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ശേഷം ആരായിരിക്കും ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തുക എന്നതിന് ചിലര്‍ കണ്ടെത്തിയ ഉത്തരം ശോഭ സുരേന്ദ്രന്‍ എന്നായിരുന്നു. അത്തരത്തില്‍ ചില പരിഗണനകളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ശോഭ ആയിരുന്നില്ല. ഇതോടെയാണ് സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശോഭ വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്.

മികച്ച ജനറല്‍ സെക്രട്ടറി

മികച്ച ജനറല്‍ സെക്രട്ടറി

സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭ സുരേന്ദ്രന്‍ മികച്ച പ്രകടനം ആയിരുന്നു കാഴ്ച വച്ചിരുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയുടെ നാവും മുഖവും ആയിരുന്നു. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് സിപിഎം സ്ഥാനാര്‍ത്ഥിയ്ക്കും മുകളില്‍ രണ്ടാം സ്ഥാനത്ത് എത്താനും ശോഭ സുരേന്ദ്രന് കഴിഞ്ഞിരുന്നു.

പരിഗണനയില്ല

പരിഗണനയില്ല

സംസ്ഥാന ബിജെപി പുന:സംഘടിപ്പിച്ചപ്പോള്‍ ശോഭ സുരേന്ദ്രനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി സംസ്ഥാന ഉപാധ്യക്ഷയാക്കി. ഇതോടെ ശോഭ സുരേന്ദ്രന്‍ പൂര്‍ണമായും സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിന്‍വാങ്ങുകയായിരുന്നു. ബിജെപിയുടെ സമരങ്ങളില്‍ ശോഭയുടെ അസാന്നിധ്യവും ശ്രദ്ധേയമായി. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയെ പ്രതിരോധിക്കാനും ശോഭ വരാതെയായി.

ഗ്രൂപ്പ് പ്രശ്‌നങ്ങള്‍

ഗ്രൂപ്പ് പ്രശ്‌നങ്ങള്‍

കേരള ബിജെപിയിലെ പികെ കൃഷ്ണദാസ്, വി മുരളീധരന്‍ പക്ഷങ്ങള്‍ തമ്മിലുള്ള വടംവലി തന്നെയാണ് ശോഭ സുരേന്ദ്രന്‍ അവഗണിക്കപ്പെടാനുള്ള കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര മന്ത്രികൂടിയായ വി മുരളീധരന് പാര്‍ട്ടിയുടെ ദേശീയ തലത്തിലും ഇപ്പോള്‍ പികെ കൃഷ്ണദാസിനേക്കാള്‍ സ്വീധീനമുണ്ട്.

അബ്ദുള്ളക്കുട്ടിയുടെ കാര്യം

അബ്ദുള്ളക്കുട്ടിയുടെ കാര്യം

ബിജെപിയില്‍ എത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷന്‍ ആയിരിക്കുകയാണ്. ഇത് അപ്രതീക്ഷിതം ആയിരുന്നു എന്നാണ് എംടി രമേശ് തന്നെ പ്രതികരിച്ചിരിക്കുന്നത്. അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷന്‍ ആയത് മാത്രമല്ല അപ്രതീക്ഷിതമായത്. പികെ കൃഷ്ണദാസിനേയും കുമ്മനം രാജശേഖരനേയും അവഗണിച്ചതും ഒരു വിഭാഗത്തിന് അപ്രതീക്ഷിതമായിരുന്നു.

തീര്‍ത്തും അവഗണന

തീര്‍ത്തും അവഗണന

പികെ കൃഷ്ണദാസ് പക്ഷം ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ വി മുരളീധരന്‍ പക്ഷം തീര്‍ത്തും അവഗണിക്കുകയാണ് എന്നും പരാതിയുണ്ട്. ശോഭ സുരേന്ദ്രന്‍ സജീവമാകാത്തതിന്റെ കാര്യം ആരാഞ്ഞപ്പോള്‍ അത് ശോഭയോട് തന്നെ ചോദിക്കണം എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. കൂടിയാലോചനകളില്ലാതെയാണ് കേരളത്തില്‍ സംസ്ഥാന നേതൃത്വം തീരുമാനങ്ങള്‍ എടുക്കുന്നത് എന്നും ആക്ഷേപമുണ്ട്.

ദേശീയ തലത്തില്‍

ദേശീയ തലത്തില്‍

സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായി അടുത്ത ബന്ധമാണ് വി മുരളീധരനുള്ളത്. മുരളീധരന്‍ പക്ഷം ഇത്ര ശക്തമാകാനുള്ള കാരണവും അത് തന്നെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഭാരവാഹിപ്പട്ടികയിലും ബിഎല്‍ സന്തോഷ് തന്നെയാണ് സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി.

എത്രകാലം നിശബ്ദയാകും

എത്രകാലം നിശബ്ദയാകും

മാസങ്ങളായി ശോഭ സുരേന്ദ്രന്‍ പൊതുവേദികളിലോ സമരങ്ങളിലോ എത്തുന്നില്ല. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാണ് എംടി രമേശ് ശോഭയെ ഉദ്ധരിച്ച് വെളിപ്പെടുത്തിയത്. എത്രനാള്‍ ആറ്റിങ്ങലില്‍ മാത്രം ഒതുങ്ങി ശോഭ സുരേന്ദ്രന്‍ പ്രവര്‍ത്തിക്കും എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പോലും ചോദിക്കുന്ന ചോദ്യം.

Recommended Video

cmsvideo
സുരേന്ദ്രനല്ല പിണറായി അതോര്‍ത്തോളണം | Oneindia Malayalam
പകരംവയ്ക്കാന്‍

പകരംവയ്ക്കാന്‍

ബിജെപിയുടെ നേതൃനിരയില്‍ ശോഭ സുരേന്ദ്രനോളം പ്രവര്‍ത്തന പരിചയമുള്ള വനിത നേതാക്കള്‍ അധികമില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ കാലയളവില്‍ പുതിയ നേതാക്കള്‍ ഉദയം ചെയ്തിട്ടും ഇല്ല. പാര്‍ട്ടിയ്ക്കുളളിലെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Sobha Surendran not ready to involve in State Politics- What MT Ramesh revealed is a warning to BJP leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X