• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രഹ്ന ഫാത്തിമ കോടിയേരിയുടെ മകന്റെ രണ്ടാം ഭാര്യയെന്ന് ശോഭാ സുരേന്ദ്രന്‍, ഐജി ശ്രീജിത്തിനും വിമർശനം

cmsvideo
  ശ്രീജിത്ത് കരയേണ്ടത് അയ്യപ്പന് മുന്നിലല്ല | Oneindia Malayalam

  തിരുവനന്തപുരം: തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട തിങ്കളാഴ്ച്ച രാത്രി അടച്ചതോടെയാണ് ദിവസങ്ങള്‍ നീണ്ടു നിന്ന ആശങ്കകള്‍ക്ക് അവസാനമായത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സന്നിധാനത്തേക്ക് എത്തുന്ന യുവതികളെ തടയാന്‍ പ്രതിഷേധക്കാര്‍ ശബരിമലയിലും പരിസരത്തും തമ്പടിച്ചത് വലിയ കലാപ ഭീതിയാണ് ഉണ്ടാക്കിയത്.

  'അമ്മ' കൂടുതല്‍ പ്രതിരോധത്തില്‍; മുതിര്‍ന്ന നടന്‍മാര്‍ക്കെതിരെ യോഗത്തില്‍ നടിമാരുടെ വെളിപ്പെടുത്തല്‍

  നടിയും ആക്ടിവിസ്റ്റുമായ രഹ്നഫാത്തിമയും ആന്ധ്രാപ്രദേശില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിത ജക്കാലയും നടപന്തല്‍ വരെ എത്തിയ ദിവസമായിരുന്നു എറെ ആശങ്കകള്‍ സൃഷ്ടിച്ചത്. വലിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇവര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നെങ്കിലും രഹ്നക്ക് പിന്നില്‍ ആര് എന്നുള്ള ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്. ഇതിനിടെയാണ് രഹ്നക്കെതിരെ പുതിയ ആരോപണവുമായി ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്.

  തുലാമാസ പൂജകള്‍ക്കായി

  തുലാമാസ പൂജകള്‍ക്കായി

  തുലാമാസ പൂജകള്‍ക്കായി ആദ്യമായി നട തുറന്ന ബുധനാഴ്ച്ച രാവിലെ മുതല്‍ തന്നെ പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് കലാശിച്ചെങ്കിലും പിന്നീടുള്ള ചില ദിവസങ്ങളില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായെങ്കിലും സന്നിധാനവും പരിസര പ്രദേശങ്ങളും പൊതുവേ സമാധാനപരമായിരുന്നു.

  രഹ്നഫാത്തിമ മലകയറിയ ദിവസം

  രഹ്നഫാത്തിമ മലകയറിയ ദിവസം

  അതില്‍ തന്നെ ഏറ്റവും ആശങ്കയും പിരിമുറുക്കവും നിറഞ്ഞ ദിവസം രഹ്നഫാത്തിമയും തെലുങ്ക് മാധ്യമപ്രവര്‍ത്തകയായ മലകയറാന്‍ തുടങ്ങിയ വെള്ളിയാഴ്ച്ചയായിരുന്നു. കനത്തപോലീസ് സുരക്ഷയില്‍ മലകയറിയ ഇരുവരും വലിയ പ്രതിഷേധങ്ങളൊന്നും ഇല്ലാതെ നടപന്തല്‍ വരെ എത്തി.

  ആക്ടിവിസ്റ്റ് പശ്ചാത്തലം

  ആക്ടിവിസ്റ്റ് പശ്ചാത്തലം

  നടപന്തലില്‍ ഇരുവര്‍ക്കുമെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്. കുട്ടികളേയും സ്ത്രീകളേയും മുന്നില്‍ നിര്‍ത്തിയായിരുന്ന പ്രതിഷേധം. ഒടുവില്‍ രഹ്നയുടെ മുസ്ലിം ഐഡന്റിറ്റിയും ആക്ടിവിസ്റ്റ് പശ്ചാത്തലവും വലിയ വിവാദങ്ങളായപ്പോള്‍ സര്‍ക്കാര്‍ കൂടി നിലപാട് എടുത്തതോടെയാണ് ഇരുവര്‍ക്കും മലഇറങ്ങേണ്ടി വന്നത്.

  വിവാദങ്ങള്‍

  വിവാദങ്ങള്‍

  രഹ്നയും കവിതയും മലഇറങ്ങിയെങ്കിലും അപ്പോഴേക്കും വിവാദങ്ങള്‍ കൊടുമുടി കയറിയിരുന്നു. രഹ്ന പഴയ എസ്എഫ്‌ഐക്കാരിയാണെന്നും ഇവരെ സര്‍ക്കാര്‍ കൊണ്ടുവന്ന് മനപ്പൂര്‍വ്വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള ആരോപണമാണ് ആദ്യം ഉയര്‍ന്നത്.

  കെ സുരേന്ദ്രനും തമ്മില്‍

  കെ സുരേന്ദ്രനും തമ്മില്‍

  രഹ്നയെ കൊണ്ടുവന്നത് ബിജെപിയാണെന്നും യുവതിയും ബിജെപി നേതാവ് കെ സുരേന്ദ്രനും തമ്മില്‍ മംഗലാപുരത്ത് വെച്ച് കൂടിക്കാഴ്ച്ച നടത്തിയെന്നുള്ള രശ്മി നായരുടെ ആരോപണമായിരുന്നു മറുപക്ഷം ഏറ്റപിടിച്ചത്.

  ആരോപണങ്ങള്‍

  ആരോപണങ്ങള്‍

  ഇതിന് തെളിവായി മുമ്പ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുവദിച്ചുകൊണ്ടുള്ള കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് രഹ്നയക്ക് ടാഗ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടും ഇവര്‍ പ്രചരിപ്പിച്ചു. ഒടുവില്‍ ഈ രണ്ട് ആരോപണങ്ങളേയും തള്ളി കെ സുരേന്ദ്രന്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു

  കമ്മ്യൂണിസ്റ്റ് ബന്ധം

  കമ്മ്യൂണിസ്റ്റ് ബന്ധം

  രഹ്നയുടെ കമ്മ്യൂണിസ്റ്റ് ബന്ധം ആരോപിക്കാനായി പ്രചരിപ്പിച്ചിരുന്നു ഒരു ചിത്രം അവര്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് ഒപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു.

  മകന്റെ രണ്ടാം ഭാര്യ

  മകന്റെ രണ്ടാം ഭാര്യ

  ഈ ബന്ധത്തെ കുറിച്ചുള്ള ആരോപണം ശക്തമാക്കുകയാണ് ബിജെപി നേതാവായ ശോഭാസുരേന്ദ്രന്‍. ഐജി ശ്രീജിത്തിന്റെ കുടെ സന്നിധാനത്തേക്ക് പ്രവേശിക്കാനെത്തിയ രഹ്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ രണ്ടാം ഭാര്യയാണെന്ന ആരോപണമാണ് ശോഭ സുരേന്ദ്രന്‍ ഉന്നയിച്ചിരിക്കുന്നത്.

   അവിശ്വാസികള്‍ക്ക് സംരക്ഷണം

  അവിശ്വാസികള്‍ക്ക് സംരക്ഷണം

  ഐജി ശ്രീജിത്തിന്റെ അടുത്ത കൂട്ടുകാരിയാണ് രഹ്ന ഫാത്തിമ. ശ്രീജിത്തിന്റെ കൂട്ടുകാരിയും കോടിയേരിയുടെ മകന്റെ രണ്ടാം ഭാര്യയുമായിട്ടാണ് രഹ്നസന്നിധാത്തേക്ക് വന്നത്. അവിശ്വാസികള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ പോലീസിനെ അനാവശ്യമായി ഉപയോഗിക്കുകയാണെന്നും ശോഭ ആരോപിച്ചു.

  അയപ്പന് മുന്നില്‍ കരഞ്ഞതിന് പകരം

  അയപ്പന് മുന്നില്‍ കരഞ്ഞതിന് പകരം

  ഐജി ശ്രീജിത്ത് അയപ്പന് മുന്നില്‍ നിറകണ്ണുകളോടെ നില്‍ക്കുന്ന ചിത്രത്തിന് കഴിഞ്ഞ ദിവസം ഏറെ പ്രചരണം ലഭിച്ചിരുന്നു. അയപ്പന് മുന്നില്‍ കരഞ്ഞതിന് പകരം ഐജി ശ്രീജിത്ത് കരയേണ്ടിയിരുന്നത് സിപിഎമ്മിലെ കണ്ണൂര്‍ ലോബിക്ക് മുന്നിലായിരുന്നുവെന്നാണ് ഈ വിഷയത്തില്‍ ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

  English summary
  sobha surendran on sabarimala women entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more