സുപ്രീംകോടതിയിൽ പോയില്ല.... ഹൈക്കോടതി വിധിച്ച പിഴ അടച്ച് ശോഭ സുരേന്ദ്രൻ
Recommended Video

കൊച്ചി: ശബരിമലയിലെ പൊലീസ് വീഴ്ച്ചക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ കോടതി ചുമത്തിയ പിഴ അടച്ചു. അനാവശ്യ ഹർജി നൽകിയതിനായിരുന്നു കോടതി പിഴ വിധിച്ചത്. പിഴയൊടുക്കാതെ മേല്‍ക്കോടതിയെ സമീപിക്കുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മുന്‍ നിലപാട്.
എന്നാൽ 25000 രൂപ പിഴ അടച്ച് പ്രശ്നം അവസാനിപ്പിച്ചിരിക്കുകയാണ് ശോഭ സുരേന്ദ്രൻ. ശബരിമലയില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച്ച പറ്റിയെന്നും ഇതില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ശോഭ സുരേന്ദ്രൻ കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ ഹർജി വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് അടങ്ങിയ അഞ്ചംഗ ബെഞ്ച് ചൂണ്ടിക്കാട്ടുകയായിരുന്നു.

അടിസ്ഥാനമില്ലാത്ത ഹരജികള്‍ തടയുന്നതിന് സമൂഹത്തിനുള്ള സന്ദേശമെന്ന നിലക്ക് 25,000 രൂപ പിഴ ചുമത്തുകയായിരുന്നു. പിഴ അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു. കോടതി വിമര്‍ശനം വന്നതോടെ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറായ ശോഭയുടെ അഭിഭാഷകന്‍ നിരുപാധികം മാപ്പുപറയുകയായിരുന്നു. അതേസമയം പിഴ അടക്കുകയോ മാപ്പ് പറയുകയോ ചെയ്യില്ലെന്ന നിലപാടിലായിരുന്നു ശോഭ സുരേന്ദ്രൻ.












Click it and Unblock the Notifications