കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിധി; വേഷംകെട്ടുമായി വന്നാൽ ശക്തമായി പ്രതിരോധിക്കുമെന്ന് ശോഭ സുരേന്ദ്രൻ!

Google Oneindia Malayalam News

കൊച്ചി: ശബരിമലയിലേക്ക് വേഷംകെട്ടുമായി കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വന്നാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം ശോഭ സുരേന്ദ്രൻ. മുഖ്യമന്ത്രി നില്‍ക്കേണ്ടത് ഭക്തരോടൊപ്പമാണ്. മൗഠ്യം വെടിഞ്ഞ് ഭക്തരോടൊപ്പം നില്‍ക്കാനുള്ള പ്രായോഗിക സമീപനത്തിലേക്ക് മുഖ്യമന്ത്രി വരണമെന്നും അവർ വ്യക്തമാക്കി.

ശബരിമല യുവതീപ്രവേശന വിധി വിശാല ബെഞ്ചിന് കൈമാറിയത് ഭക്തരെ സംബന്ധിച്ച് ആശ്വാസകരമാണെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ എത്തിയവരെല്ലാം മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും ഗൂഢാലോചനയുടെ ഫലമായിട്ടാണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.

ഇന്ദുമല്‍ഹോത്രയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്ന നടപടി

ഇന്ദുമല്‍ഹോത്രയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്ന നടപടി


ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ ഒരു കോടതിക്ക് എന്തുമാത്രം ഇടപെടല്‍ നടത്താനാകുമെന്ന ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്നതാണ് ഇത്തവണത്തെ കോടതി നടപടി. ഭക്തരുടെ വിശ്വാസവുമായി ചേര്‍ന്ന് നിന്നുകൊണ്ടുള്ള വിധി പ്രസ്താവമായിട്ടാണ് ഇതിനെ കാണാന്‍ കഴിയുകയെന്നും ശോഭ സിരേന്ദ്രൻ പറഞ്ഞു. ശബരിമലയിലും അയ്യപ്പനിലും വിശ്വസിക്കുന്ന സ്ത്രീകളാരും ശബരിമലയില്‍ എത്തിയിരുന്നില്ല. അത്തരത്തില്‍ വീണ്ടും ഒരുനീക്കം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയാണഎങ്കിൽ ബിജെപി ശക്തമായ പ്രതിരോധം തീർക്കുമെന്നും അവർ പറഞ്ഞു.

Recommended Video

cmsvideo
KanakaDurga and Bindhu Ammini react to Sabarimala verdict | Oneindia Malayalam
വിധിയെ സ്വാഗതം ചെയ്യുന്നു

വിധിയെ സ്വാഗതം ചെയ്യുന്നു


റിവ്യൂ പെറ്റീഷനുകള്‍ പരിഗണിക്കാനും ചര്‍ച്ചചെയ്യാനുമുള്ള സമയം കിട്ടുന്നു. ഒപ്പം ഏഴംഗബെഞ്ചിലേക്ക് വിടുമ്പോള്‍ വിവിധ വിഷയങ്ങള്‍കൂടി പരിഗണിച്ചുകൊണ്ടുള്ള ഒരു തീരുമാനത്തിലേക്ക് എത്താൻ കോടതിക്ക് സാധിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ ഏഴംഗ വിശാലബെഞ്ചിലേക്ക് വിട്ടതിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചത്.

വിധിയുടെ അന്തഃസത്ത സർക്കാർ മനസിലാക്കണം

വിധിയുടെ അന്തഃസത്ത സർക്കാർ മനസിലാക്കണം

വിശ്വാസികളുടെ വിജയമാണിത്. ഓരോ ക്ഷേത്രത്തിനും അതിന്റേതായ ആചാരങ്ങളുണ്ട്. സ്റ്റേ ഒരു സാങ്കേതിക പ്രശ്‌നം മാത്രമാണ്. എന്നാല്‍, വിധിയുടെ അന്തഃസത്ത സംസ്ഥാന സര്‍ക്കാര്‍ മനസിലാക്കണമെന്നും വി മുരളീധരൻ പറഞ്ഞു. ഏഴംഗ ബെഞ്ചിന്റെ വിധി വരും വരെ ശബരിമലയിലെ ആചാരം നിലനിര്‍ത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. വിധി നടപ്പിലാക്കുന്നു എന്ന് പറഞ്ഞ് അരാജക വാദികളെ കയറ്റി വിശ്വാസത്തെ അട്ടിമറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. പുനഃപരിശോധനാ വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അത്തരം നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി സർക്കാരിനേറ്റ തിരിച്ചടി

പിണറായി സർക്കാരിനേറ്റ തിരിച്ചടി

ശബരിമലയിലെ ആചാരം തടയാന്‍ ശ്രമിക്കുന്നവരെ ഭക്തര്‍ പ്രതിരോധിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല.സര്‍ക്കാരിന് അരാജകവാദികളെ കൊണ്ടുവരാം എന്ന് വിധിയില്‍ പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും ഓര്‍ക്കണമെന്നും വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. കോടതിയുടെ തീരുമാനം അശ്വാസം നൽകുന്നതാണെന്നും അയ്യപ്പഭക്തരുടെ വിജയമാണെന്നും സുരേന്ദ്രനും വ്യക്തമാക്കി. യുവതീപ്രവേശനത്തിനായി സത്യവാങ്‌മൂലം നൽകിയ പിണറായി സർക്കാരിനേറ്റ തിരിച്ചടിയാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.

English summary
Sobha Surendran's comments about Sabarimala verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X