കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുക്തിവാദികളും ബുദ്ധിജീവികൾക്കും പ്രഭാഷണം മാത്രം; സ്ത്രീകളാരും ശബരിമലയിൽ പോവില്ല: ശോഭ സുരേന്ദ്രൻ

Google Oneindia Malayalam News

Recommended Video

cmsvideo
ശോഭ ചേച്ചിയുടെ കലിപ്പ് ഡയലോഗ് | Oneindia Malayalam

കൊച്ചി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന് പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കോടതി അത്തരത്തിൽ ഉത്തരവിട്ടെങ്കിലും ഒരു സ്ത്രീയും ശബരിമലയിൽ പോകുമെന്ന് കരുതുന്നില്ലെന്ന് അവർ പറഞ്ഞു. സ്ത്രീകളുടെ ശബരിമല പ്രവേശനവിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്!! 7.5 തീവ്രത, ഒരുദിവസം രണ്ടാം തവണ!ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്!! 7.5 തീവ്രത, ഒരുദിവസം രണ്ടാം തവണ!

സത്രീകള്‍ക്ക് ഏതു സമയത്തും അമ്പലത്തില്‍ പോകാം. ആചാരവും വേണ്ട അനുഷ്ഠാനവും വേണ്ട എന്ന നിലയില്‍ ജനങ്ങളെ ചിന്തിപ്പിക്കാന്‍ വേണ്ടി കേരള സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. പാരമ്പര്യങ്ങളോട് ആദരവ് പുലര്‍ത്തികൊണ്ട് ആചാര്യസമൂഹമായും മതപണ്ഡിതന്‍മാരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും അവർ വ്യക്തമാക്കി.

Sobha Surendran

മത പണ്ഡിതന്മാരുമായുള്ള ചര്‍ച്ചകളിലുടെ ഉരുത്തിരിയുന്ന ആശയങ്ങള്‍ വാദമുഖമായി അവതരിപ്പിക്കാനും സര്‍ക്കാര്‍ മുന്നോട്ടുവന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം വിധിയെ സ്വാഗതം ചെയ്യുന്നതായിരുന്നു ആർഎസ്എസിന്റെ നിലപാട്. ജാതി, ലിംഗ ഭേദമില്ലാതെ ഭക്തജനങ്ങള്‍ക്കെല്ലാം ക്ഷേത്രങ്ങളില്‍ തുല്യ അവകാശമാണുള്ളതെന്നും ആർഎസ്എസ് വ്യക്തമാക്കി.

English summary
Sobha Surendran's comments about Sabarimala woman entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X