• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെട്ട് പൊട്ടിക്കാതെ ശോഭ സുരേന്ദ്രന്റെ നോട്ടിസുകൾ; ബിജെപിയിൽ പോര് തുടങ്ങി,വാളെടുത്ത് ശോഭാ പക്ഷം

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 5 സീറ്റുകളിലായിരുന്നു സംസ്ഥാനത്ത് ബിജെപി വിജയ പ്രതീക്ഷ പുലർത്തിയിരുന്നത്. എന്നാൽ ഫലം വന്നപ്പോഴോ പാർട്ടി സംപൂജ്യരായി. സിറ്റിംഗ് മണ്ഡലമായ നേമം ഉൾപ്പെടെ ബിജെപി നഷ്ടമായി. പാർട്ടിക്ക് സംഭവിച്ച കനത്ത തിരിച്ചടിയിൽ ബിജെപിക്കുള്ളിൽ മുറുമുറുപ്പ് ശക്തമായിരിക്കുകയാണ്.

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം

അതിനിടെ ഇത്തവണ ബിജെപി എ പ്ലസ് എന്ന് കണക്കാക്കിയ കഴക്കൂട്ടത്തുണ്ടായ പരാജയത്തിൽ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശോഭാ സുരേന്ദ്രൻ പക്ഷം. ശോഭയുടെ പ്രചാരണ നോട്ടീസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 ബിജെപി രണ്ടാം സ്ഥാനത്ത്

ബിജെപി രണ്ടാം സ്ഥാനത്ത്

2016 ൽ സിറ്റിംഗ് എംഎൽഎയായ കോൺഗ്രസിന്റെ വാഹിദിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബിജെപി കൂറ്റൻ കുതിപ്പ് നടത്തിയ മണ്ഡലമായിരുന്നു കഴക്കൂട്ടം.നിലവിലെ കേന്ദ്ര സഹമന്ത്രിയായ വി മുരളീധരനായിരുന്നു അന്ന് മണ്ഡലത്തിൽ മത്സരിച്ചത്. പോരിൽ സിപിഎമ്മിന്റെ കടകംപള്ളി സുരേന്ദ്രനായിരുന്നു വിജയം.

 താത്പര്യം അറിയിച്ചത്

താത്പര്യം അറിയിച്ചത്

ഇത്തവണ മത്സരത്തിന് കളമൊരുങ്ങിയപ്പോൾ കഴക്കൂട്ടത്ത് മത്സരിക്കാനുള്ള താത്പര്യം മുരളീധരന് ഉണ്ടായിരുന്നു. ഇക്കാര്യം മുരളീധരൻ മാധ്യമങ്ങൾക്ക് മുന്നിൽ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ കേന്ദ്ര മന്ത്രി മത്സരിക്കേണ്ടെന്ന നിലപാടായിരുന്നു ദേശീയ നേതൃത്വം സ്വീകരിച്ചത്. ഇതോടെ കഴക്കൂട്ടത്ത് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ചർച്ചകൾ ആരംഭിച്ചു.

 മത്സരിക്കാനില്ലെന്ന്

മത്സരിക്കാനില്ലെന്ന്

ഇതിനിടയിലാണ് മുരളീധരപക്ഷവുമായി ഇടഞ്ഞ് നിൽക്കുന്ന ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചത്. എന്നാൽ സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ ശോഭാ സുരേന്ദ്രന്റെ പേര് ഉൾപ്പെടാതെയായിരുന്നു പട്ടിക. ശോഭ കഴക്കൂട്ടത്തെന്നല്ല സംസ്ഥാനത്ത് ഇക്കുറി മത്സരിക്കില്ലെന്നായിരുന്നു കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചത്.ശോഭാ സുരേന്ദ്രനും ഇക്കാര്യത്തിൽ പരസ്യ പ്രതികരണം നടത്തിയിരുന്നില്ല.

സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള വോട്ട് വ്യത്യാസം 0.26 ശതമാനം മാത്രം,പക്ഷെ സീറ്റില്‍ അന്തരം 46

കേന്ദ്ര നേതൃത്വം ഇടപെട്ടു

കേന്ദ്ര നേതൃത്വം ഇടപെട്ടു

എന്നാൽ ശോഭയ്ക്കെതിരായ നീക്കത്തിനെതിരെ കേന്ദ്രനേതൃത്വം ഇടപെട്ടു. അപ്രതീക്ഷിതമായി ശോഭായെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടായിരുന്നു ശോഭയ്ക്ക് സീറ്റ് നൽകിയതെന്നായിരുന്നു റിപ്പോർട്ടുകൾ.

ഇതോടെ രണ്ടും കൽപ്പിച്ച് കഴക്കൂട്ടത്ത് ശോഭ പോരിനിറങ്ങുകയും ചെയ്തു.തുടക്കം മുതൽ തന്നെ ശക്തമായ പ്രചരണം നയിക്കാൻ അവർക്ക് സാധിച്ചിരുന്നു.

മികച്ച മത്സരം

മികച്ച മത്സരം

ശോഭാ മികച്ച മത്സരമാണ് കാഴ്ചവെച്ചതെന്ന വിലയിരുത്തൽ സിപിഎം കേന്ദ്രങ്ങൾക്കും ഉണ്ടായിരുന്നു. എന്നാൽ മത്സരത്തിനൊടുവിൽ കനത്ത പരാജയമാണ് ബിജെപി ഇവിടെ രുചിച്ചത്. മാത്രമല്ല കഴിഞ്ഞ തവണ രണ്ടാമതുണ്ടായിരുന്ന മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

 നോട്ടീസുകൾ കണ്ടെത്തി

നോട്ടീസുകൾ കണ്ടെത്തി

കഴക്കൂട്ടത്തെ തോൽവിക്ക് കാരണം വോട്ടുകൾ ചോർന്നതാണെന്നാണ് ശോഭ പക്ഷം ഇപ്പോൾ ആരോപിച്ചത്. ശോഭയുടെ പ്രചരണത്തിനായി ഉപയോഗിക്കേണ്ട നോട്ടീസുകൾ വഴിയരികിൽ കണ്ടെത്തിയത് ഉൾപ്പെടെ ഉയർത്തിക്കാട്ടിയാണ് ശോഭ പക്ഷത്തിന്റെ ആരോപണം. കേന്ദ്രമന്ത്രി വി മുരളീധരനോട് അടുപ്പമുള്ള നേതാവിന്റെ വീട്ടുപരിസരത്താണ് നോട്ടീസ് കെട്ടുകള്‍ കണ്ടെത്തിയത്

 പോർമുഖം

പോർമുഖം

സംസ്ഥാനത്തൊട്ടുക്കെയുണ്ടായ പരാജയത്തിൽ പാലർട്ടിക്കുള്ളിൽ കൂട്ടപ്പൊരിച്ചലിന് കളമൊരുങ്ങുമ്പോഴാണ് പുതിയ വിവാദവും ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മുരളീധരപക്ഷം പിടിമുറുക്കിയ സംസ്ഥാന ബിജെപിയിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർ പോർമുഖം തുറക്കുമെന്ന കാര്യത്തിൽ സംശയമില്ല.

'ബിജെപിയുടെ കൈയ്യാളായി നിന്നു'; കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ അശോകന്‍ ചരുവില്‍

വെള്ള വസ്ത്രത്തില്‍ മാലാഖയെ പോലെ തിളങ്ങി ആലിയ ബട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

cmsvideo
  Narendra modi and Amit shah's response to kerala election result

  English summary
  sobha surendran's election notice found in road
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X