Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭ സുരേന്ദ്രന്റെ നിരാഹാരം പൊളിഞ്ഞു? സ്റ്റീൽ ഗ്ലാസിൽ കുടിച്ചതെന്ത്? പച്ചവെള്ളമോ ജ്യൂസോ?

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്റെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് ബിജെപിയുടെ നിരാഹാര സമരം. ആദ്യം എഎന്‍ രാധാകൃഷ്ണനും പിന്നീട് സികി പത്മനാഭനും നിരാഹാര സമരം നടത്തി. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഇവര്‍ പിന്‍മാറിയതോടെ ആണ് ശോഭ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തത്.

എന്നാല്‍ ഇപ്പോഴത്തെ വിവാദം അതല്ല. നിരാഹാര സമരത്തിനിടെ ശോഭ സുരേന്ദ്രന്‍ ഭക്ഷണം കഴിക്കുന്നുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയുടെ സംശയം. ആ സംശയം ബലപ്പെടുത്തുന്ന ഒരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

ശോഭ സുരേന്ദ്രന് രണ്ട് സ്ത്രീകള്‍ മറഞ്ഞുനിന്നുകൊണ്ട് സ്റ്റീല്‍ ഗ്ലാസ്സില്‍ എന്തോ കൊടുക്കുന്നതിന്റെ വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്. ശോഭ അത് കുടിക്കുന്നും ഉണ്ട്. ആ ഗ്ലാസ്സില്‍ എന്തായിരുന്നു ഉണ്ടായിരുന്നത് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

നിരാഹാര സമരം

നിരാഹാര സമരം

ഭക്ഷണം പൂര്‍ണമായും ഉപേക്ഷിച്ചുകൊണ്ടുള്ള സമരം ആണ് നിരാഹാര സമരം. എന്നാല്‍ നിരാഹാര സമരത്തിനിടെ വെള്ളം കുടിക്കുന്നത് സമരത്തിന്റെ സ്വഭാവത്തെ അല്‍പം പോലും മാറ്റുന്നില്ല. വെള്ളം പോലും കുടിക്കാതെ നിരാഹാര സമരം നടത്തുക സാധ്യവും അല്ല.

ശോഭ സുരേന്ദ്രന്‍

ശോഭ സുരേന്ദ്രന്‍

ശോഭ സുരേന്ദ്രന്റെ നിരാഹാര സമരം പത്താം ദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്. സമരത്തിനിടെ ശോഭ വെള്ളം പോലും കുടിക്കരുത് എന്ന് പറയുന്നതില്‍ അല്‍പം പോലും ന്യായമില്ല. എന്നാല്‍ കുടിച്ചത് വെള്ളം തന്നെ ആണോ എന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം.

സ്റ്റീല്‍ ഗ്ലാസ്സ്

സ്റ്റീല്‍ ഗ്ലാസ്സ്

സ്റ്റീല്‍ ഗ്ലാസ്സിലാണ് ശോഭ സുരേന്ദ്രന്‍ പാനീയം കുടിച്ചത്. അതുകൊണ്ട് തന്നെ അതില്‍ എന്താണ് ഉണ്ടായിരുന്നത് എന്ന് പുറത്ത് നിന്നുള്ള ഒരാള്‍ക്ക് പറയാന്‍ സാധിക്കില്ല. രണ്ട് സ്ത്രീകള്‍ മറഞ്ഞുനിന്നുകൊണ്ടാണ് അത് കൊടുത്തതും. ഇത് തന്നെയാണ് പലരിലും സംശയം ജനിപ്പിക്കുന്നത്.

ജ്യൂസ് കുടിക്കുന്ന വീഡിയോ

ജ്യൂസ് കുടിക്കുന്ന വീഡിയോ

ശോഭ സുരേന്ദ്രന്‍ നിരാഹാര സമരത്തിനിടെ ജ്യൂസ് കുടിക്കുന്ന വീഡിയോ എന്ന പേരിലാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഗ്ലാസ്സിലെ പാനീയം കുടിച്ചതിന് ശേഷം ശോഭ സുരേന്ദ്രന്‍ ഷാള്‍ ഉപയോഗിച്ച് മുഖം തുടയ്ക്കുന്നതും വീഡിയോയില്‍ കാണാം.

ബോധം നഷ്ടപ്പെടും വരെ സമരം

ബോധം നഷ്ടപ്പെടും വരെ സമരം

ശോഭ സുരേന്ദ്രന്റെ ആരോഗ്യ സ്ഥിതി മോശമായിരിക്കുന്നു എന്നാണ് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേ തുടര്‍ന്ന് ശോഭയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായും ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ബോധം നഷ്ടപ്പെടും വരെ സമരം തുടരും എന്നാണ് ശോഭ സുരേന്ദ്രന്‍ പറയുന്നത്.

ഇതാണ് ആ വീഡിയോ

ശോഭ സുരേന്ദ്രന്‍ നിരാഹാര സമരത്തിനിടെ ജ്യൂസ് കുടിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ഇതാണ്...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+